കൊച്ചി : ഗുരുവായൂര്‍ ക്ഷേത്ര വരുമാനത്തില്‍ 90 ലക്ഷ രൂപയുടെ കുറവെന്ന് ദേവസ്വം ബോര്‍ഡ്. ജൂണ്‍ മാസത്തിനുശേഷമാണ് ക്ഷേത്രം കാണിക്കയില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ് ഉണ്ടാകാന്‍ തുടങ്ങിയത്.
പ്രതിമാസം നാലു കോടിയോളം ഗുരുവായൂര്‍ ക്ഷേത്ത്രതിന് വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ മൂന്നേകാല്‍ കോടിയും, സെപ്തംബറില്‍ മൂന്നരക്കോടി രൂപയുമായിരുന്നു ക്ഷേത്ര വരുമാനം. ക്ഷേത്രം കാണിക്കയില്‍ സ്വാമി ശരണം എന്ന കുറിപ്പുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ പ്രളയമാണ് ഗുരുവായൂരിലെ വരുമാനം കുറയാന്‍ കാരണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്കയിടേണ്ടതില്ലെന്ന പ്രചാരണം മൂലമല്ല വരുമാനം കുറഞ്ഞതെന്നും ദേവസ്വം ബോര്‍ഡ് ചെയര്മാന് കെ. ബി. മോഹന്‍ദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: