ഗലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തിട്ടുണ്ട് ഇംഗ്ലണ്ട്. 87 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ ബെന്‍ ഫോക്സും 14 റണ്‍സുമായി ജാക്ക് ലീച്ചുമാണ് ക്രീസില്‍.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ ഓപ്പണര്‍ ബേണ്‍സ് (9), മോയിന്‍ അലി (0), ജെന്നിങ്സ് (46), ക്യാപ്റ്റന്‍ ജോ റൂട്ട് (35), സ്റ്റോക്ക്സ് (7) എന്നിവര്‍ പുറത്തായപ്പോള്‍ 5ന് 103 എന്ന നിലയിലായി ഇംഗ്ലണ്ട്. പിന്നീട് ബട്ട്ലറും (38), ഫോക്സും ചേര്‍ന്ന് സ്കോര്‍ 164-ല്‍ എത്തിച്ചു. എന്നാല്‍ ബട്ട്ലറെ പുറത്താക്കി ദില്‍രുവാന്‍ പെരേര ഈ കൂട്ടുകെട്ട് പിരിച്ചു. പിന്നീട് സാം കറനും (48) ഫോക്സും ചേര്‍ന്ന് നേടിയ 88 റണ്‍സിന്റെ കൂട്ടുകെട്ടില്‍ ഇംഗ്ലണ്ട് 252ലെത്തി. അര്‍ദ്ധസെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ വച്ച് സാം കറന് മടങ്ങി. പിന്നീട് ആദില്‍ റഷിദിനെ (35) കൂട്ടുപിടിച്ച് ഫോക്സ് സ്കോര്‍ 300 കടത്തുകയായിരുന്നു. ലങ്കയ്ക്കുവേണ്ടി പെരേര നാലും ലക്മല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ഇതിനിടെ കരിയറിലെ അവസാന ടെസ്റ്റ് കളിക്കാനിറങ്ങിയ ലങ്കന്സ്പിന്നര് ഹെറാത്ത് ഒരു നേട്ടം സ്വന്തമാക്കി. ഇംഗ്ലണ്ട് നായകന് ജോ റൂട്ടിനെ പുറത്താക്കി ഹെരാത്ത് ഗലെയില്‍ 100 വിക്കറ്റ് തികച്ചു. ടെസ്റ്റില്‍ ഒരു വേദിയില്‍ നൂറ് വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ബൗളറാണ് ഹെരാത്ത്. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്, ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്ഡേഴ്സണ് എന്നിവരാണ് മുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ടെസ്റ്റിന്റെ പതിനേഴാം ഓവറിലെ ആദ്യപന്തിലായിരുന്നു റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ഹെറാത്ത് ഗലെയില്‍ വിക്കറ്റുകളുടെ സെഞ്ചുറി തികച്ചത്. ക്രീസിന് പുറത്തിറങ്ങി ഹെരാത്തിനെ അടിച്ചകറ്റാന്‍ ശ്രമിച്ച റൂട്ടിന് പന്തിന്റെ ലെങ്ത് മനസിലാക്കുന്നത് പിഴച്ചപ്പോള്‍ കുറ്റി തെറിക്കുകയായിരുന്നു. ടെസ്റ്റില്‍ ഹെരാത്തിന്റെ 431-ാം വിക്കറ്റ് കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: