പിലാത്തറ: ജാതി മതഭേദമന്യേയുള്ള വിശ്വാസികള്‍ എത്തുന്ന വിശ്വശാന്തിയുടെ കാനനഭൂമിയായ ശബരിമലയെ ഭീകരകേന്ദ്രമെന്നനിലയില് പോലീസും ഭരണകൂടവും ചിത്രീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി അയ്യപ്പഭക്തജന കൂട്ടായ്മ അഭിപ്രായപ്പെട്ടു. ഭക്തജനങ്ങളെ സഹായിക്കുന്ന പോലീസ് സ്വാമിമാരുണ്ടായിരുന്ന ശബരിമലയില്‍ ഭക്തരോട് ഏറ്റുമുട്ടാന്‍ ഒരുങ്ങിയ യുദ്ധസന്നാഹങ്ങളോടു കൂടിയ പോലീസ് സേനയുടെ വിന്യാസം വിശ്വാസസമൂഹത്തോടുള്ള വെല്ലുവിളിയാണ്.
ശബരിമലയിലുള്ള കോടാനുകോടി ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനുള്ള ഈ ഗൂഢനീക്കത്തില്‍ നിന്ന് ഭരണകൂടവും നിഗൂഢശക്തികളും പിന്മാറി മുന്‍ വര്‍ഷത്തേതു മാതിരിയുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. കുടല്‍മന നാരായണന് നമ്പൂതിരി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: