റാഞ്ചി: കേരളത്തിന്റെ ആന്‍സി സോജന് ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്ണ്ണത്തിനര്ഹയായി. അവസാന ദിനത്തില്‍ 200 മീറ്ററില്‍ (അണ്ടര്‍-18) ഒന്നാം സ്ഥാനം ഓടിയെടുത്താണ് ആന്‍സി സുവര്‍ണ ഡബിള്‍ തികച്ചത്. ആദ്യ ദിനത്തില്‍ ലോങ്ങ് ജമ്പില്‍ ആന്‍സി ഒന്നാം സ്ഥാനം നേടിയിരുന്നു.
അവസാന ദിനമായ ഇന്നലെ ആന്സിക്ക്് പുറമെ അബിത മേരി മാനുവലും ആരതിയും മുഹമ്മദ് ഷഡാനും കേരളത്തിനായി സ്വര്‍ണം സ്വന്തമാക്കി. രോഹിത്, അര്‍ഷിത , പ്രിസ്ചലയ ഡാനിയല്‍, ആഷാ സോമന് , അജയ് കെ്. വിശ്വനാഥ് എന്നിവര്‍ വെള്ളിയും അഭിനവ് വെങ്കലവും കരസ്ഥമാക്കി.
അണ്ടര്‍-18 പെണ്‍കുട്ടികളുടെ 200 മീറ്റര്‍ 24.66 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് ആന്‍സി സോജന് മീറ്റിലെ തന്റെ രണ്ടാം സ്വര്‍ണം നേടിയത്. തമിഴ്നാടിന്റെ സാന്ദ്ര തെരേസ മാര്ട്ടിന് വെള്ളിയും ജാര്‍ഖണ്ഡിന്റെ ഫ്ളോറന്‍സ് വെങ്കലവും നേടി.
അണ്ടര്‍-18 പെണ്‍കുട്ടികളുടെ 800 മീറ്ററിലാണ് അബിത മേരി മാനുവല്‍ സ്വര്‍ണം നേടിയത്. സമയം 2 മിനിറ്റ്് 9.43 സെക്കന്‍ഡ്. ഹരിയാനയുടെ സുനില്‍ കുമാരി വെള്ളിയും ദല്‍ഹിയുടെ അങ്കിത ചഹല്‍ വെങ്കലവും കരസ്ഥമാക്കി.
മുഹമ്മദ് ഷഡാന് അണ്ടര്‍-18 ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് സ്വര്‍ണം കരസ്ഥമാക്കിയത്. 53.19 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. കേരളത്തിന്റെ തന്നെ രോഹിതിനാണ് വെള്ളി. ജാര്‍ഖണ്ഡിന്റെ ആദിത്യ പ്രകാശിന് വെങ്കലം ലഭിച്ചു.
അണ്ടര്‍-18 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ആരതി ഒന്നാം സ്ഥാനം ഓടിയെടുത്തത്. സമയം ഒരു മിനിറ്റ് 2.83 സെക്കന്‍ഡ്. തമിഴ്നാടിന്റെ വിശ്രുത രണ്ടാം സ്ഥാനവും കര്‍ണാടകത്തിന്റെ പ്രജ്ഞ മൂന്നാം സ്ഥാനവും നേടി.
അണ്ടര്‍- 20 പെണ്‍കുട്ടികളുടെ പതിനായിരം മീറ്റര്‍ നടത്തത്തിലാണ് ആഷാ സോമന് വെളളി മെഡല്‍ നേടിയത്. 51 മിനിറ്റ് 41.88 സെക്കന്‍ഡിലാണ് ആഷാ ഫിനിഷ് ചെയ്തത്്. എഎഫ്ഐയുടെ മഞ്ജു റാണി സ്വര്‍ണവും സ്വര്‍ണ കാപസേ വെങ്കലവും കരസ്ഥമാക്കി.
അണ്ടര്‍ -20 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് അര്‍ഷിത വെളളി നേടിയത്. കേരളത്തിന്റെ തന്നെ നിഭാ കെ.എം. വെങ്കലവും നേടി. ഹരിയാനയുടെ നന്ഹിക്കാണ് ഈ ഇനത്തില്‍ സ്വര്‍ണം.
അണ്ടര്‍- 19 ആണ്‍കുട്ടികളുടെ 800 മീറ്ററിലാണ് ശരത്ത് വെങ്കലം നേടിയത്. തമിഴ്നാടിന്റെ ശ്രീകിരണ്‍ സ്വര്‍ണവും ഹരിയാനയുടെ ഹര്‍പ്രീത് വെളളിയും കരസ്ഥമാക്കി.
അണ്ടര്‍-18 പെണ്‍കുട്ടികളുടെ 800 മീറ്ററിലാണ് കേരളത്തിന്റെ പ്രിസ്ചില ഡാനിയര്‍ വെള്ളി സ്വന്തമാക്കിയത്. ദല്‍ഹിയുടെ താനു ലാത്തര്‍ സ്വര്‍ണവും രാധാ ചൗധരി വെങ്കലവും നേടി.
അണ്ടര്‍- 18 ആണ്‍കുട്ടികളുടെ 200 മീറ്ററിലാണ് അഭിനവ് വെങ്കലം കരസ്ഥമാക്കിയത്. ദല്‍ഹിയുടെ നിഷാര്‍ അഹമ്മദ് സ്വര്‍ണവും ആന്ധ്രയുടെ ഷണ്മുഖ ശ്രീനിവ് വെളളിയും നേടി.
അണ്ടര്‍-16 ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്റെ അജയ് കെ. വിശ്വനാഥ് ഒരു മിനിറ്റ് 57.10 സെക്കന്‍ഡില്‍ വെള്ളി നേടി. ഉത്തരാഖണ്ഡിന്റെ ഹര്‍ഷ് ദീപ് സിങ്ങിനാണ് സ്വര്‍ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: