കൊച്ചി : ശബരിമലയിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടത് ക്രമസമാധാന പ്രശ്നങ്ങള്‍ക്കാണ്. ക്ഷേത്ര നടത്തിപ്പില്‍ സര്‍ക്കാരിന് ഇടപെടാനാവില്ല. ദേവസ്വം ബോര്‍ഡിനോട് ഓരോ കാര്യങ്ങളും ആജ്ഞാപിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.
ദേവസ്വത്തിന്റെ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഹര്‍ജി കോടതി ഒക്ടോബര്‍ 30 ന് പരിഗണിച്ചിരുന്നു.ഇതില്‍ ശബരിമലയില്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ യഥാസമയം കോടതിയെ അറിയിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: