റാഞ്ചി: ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ -18 ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ കേരളത്തിന്റെ അഖില്‍ കുമാര്‍ വെള്ളിയും ആകാശ് എം വര്‍ഗീസ് വെങ്കലവും നേടി.15.03 മീറ്റര്‍ ചാടിയാണ് അഖില്‍ കുമാര്‍ രണ്ടാം സ്ഥാനം നേടിയത്. ആകാശ് 14.96 മീറ്റര്‍ താണ്ടി മൂന്നാമനായി. ഹരിയാനയുടെ വിശാല്‍ മോറിനാണ് സ്വര്‍ണം.
അണ്ടര്‍ – 14 ആണ്‍കുട്ടികളുടെ ഷോട്ട്് പുട്ടില്‍ രാജ്കുമാര് കേരളത്തിനായി വെങ്കലം നേടി. ഗുജറാത്തിന്റെ ഡാനിഷ് ദേശീയ റെക്കോഡോടെ (18.03 മീറ്റര്‍) സ്വര്‍ണം നേടി. ആസാമിന്റെ ഗോഗോയിക്കാണ് വെളളി.
കേരളത്തിന്റെ ഐശ്വര്യ പി.ആര്. അണ്ടര്‍ -20 പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ വെങ്കലം നേടി. 12.46 മീറ്റര്‍ ചാടിക്കടന്നാണ് ഐശ്വര്യ മൂന്നാം സ്ഥാനത്തെത്തിയത്. പഞ്ചാബിന്റെ രേണു 13.03 മീറ്റര്‍ താണ്ടി സ്വര്‍ണം സ്വന്തമാക്കി. തമിഴ്നാടിന്റെ നന്ദിനിക്കാണ് വെള്ളി. ദൂരം 12.70.
അണ്ടര്‍- 18 ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ രാജസ്ഥാന്റെ നിതേഷ് പൂനിയ പുത്തന്‍ ദേശീയ റെക്കോഡോടെ ഒന്നാമനായി. 87.47 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ പറത്തിവിട്ടാണ് റെക്കോഡിട്ടത്. ഇതോടെ 2016 ല്‍ കോയമ്പത്തൂരില്‍ ആശിഷ് ജാഖര്‍ കുറിച്ചിട്ട 75.45 മീറ്ററിന്റെ റെക്കോഡ് തകര്‍ന്നു.
ഉത്തര്‍പ്രദേശിന്റെ ഉപ്ദേശ് സിങ് വെള്ളിയും (66.93) രാജസ്ഥാന്റെ പ്രവീണ്‍ കുമാര്‍ വെങ്കലവും (65.06) നേടി.ഹരിയാനയുടെ മന്ദീപ് നയ്ന്‍ അണ്ടര്‍- 18 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ 2.07 മീറ്റര്‍ ചാടിക്കടന്ന് സ്വര്‍ണം നേടി. ഹരിയാനയുടെ തന്നെ ആകാഷ് (1.96) വെള്ളിയും ഗുജറാത്തിന്റെ അജയ് സാഗര്‍ വെങ്കലവും കരസ്ഥമാക്കി.
ഗുജറാത്തിന്റെ കാജല്‍ അണ്ടര്‍- 16 പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ഒന്നാം സ്ഥാനം നേടി. ദൂരം: 39.51 മീറ്റര്‍. തമിഴ്നാടിന്റെ പ്രിയദര്‍ശിനി രണ്ടാം സ്ഥാനവും (37.06) ഒഡീഷയുടെ ധോണ്മാറ്റി മൂന്നാം സ്ഥാനവും (35.66) നേടി.
അണ്ടര്‍-16 ആണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ ഹരിയാനയുടെ പങ്കജ് വര്‍മ ദേശീയ റെക്കോഡിനൊപ്പം എത്തിയ പ്രകടനത്തില്‍ (7.27 മീറ്റര്‍) സ്വര്‍ണമണിഞ്ഞു. 2013 ല്‍ സാഹില്‍ 7.27 മീറ്റര്‍ ചാടിയാണ് ദേശീയ റെക്കോഡ് കുറിച്ചത്. ഈ ഇനത്തില്‍ എഎഫ്ഐയുടെ സോഹയ്ല്‍ അക്തര്‍ (6.93) വെള്ളിയും ബംഗാളിന്റെ അമിത്ര ഘോഷ് (6.90) വെങ്കലവും കരസ്ഥമാക്കി.
അണ്ടര്‍- 16 ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ ഹരിയാനയുടെ അമിത് ദേശീയ റെക്കോഡ് കുറിച്ചു. സമയം 21 മിനിറ്റ് 17.63 സെക്കന്‍ഡ്. 1990 ല്‍ ഡല്‍ജിത്ത് സിങ് സ്ഥാപിച്ച 21 മിനിറ്റ് 55.60 ന്റെ റെക്കോഡാണ് തകര്‍ന്നത്. ഉത്തരാഖണ്ഡിന്റെ സച്ചിന് സിങ് ബോറ വെള്ളിയും ദല്‍ഹിയുടെ മാനിഷ് വെങ്കലവും സ്വന്തമാക്കി.
അണ്ടര്‍- 18 ആണ്‍കുട്ടികളുടെ പതിനായിരം മീറ്റര്‍ നടത്തത്തില്‍ ഹരിയാനയുടെ പ്രവീണ്‍ കുമാര്‍ ദേശീയ റെക്കോഡോടെ സ്വര്‍ണമണിഞ്ഞു. സമയം: 42 മിനിറ്റ് 41.68 സെക്കന്‍ഡ്, 2011 റാഞ്ചിയില്‍ കുല്‍ദീപ് സ്ഥാപിച്ച 42 മിനിറ്റ് 58.01 സെക്കന്‍ഡിന്റെ റെക്കോഡാണ് മായ്ക്കപ്പെട്ടത്്. എഎഫ്ഐയുടെ വിശ്വവേന്ദ്ര സിങ് വെളളിയും യുപിയുടെ ഫര്മാന് അലി വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: