ഒരു നടനെ സംബന്ധിച്ചിടത്തോളം, താന്‍ ചെയ്യുന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരനും സാക്ഷാത്കരിക്കുന്ന സംവിധായകനും തന്നെയാണ് വഴികാട്ടികള്‍. പക്ഷെ, കടലാസില്‍ പതിഞ്ഞ ഒരു കഥാപാത്രം തിരശ്ശീലയില്‍ എത്തും മുമ്പ് ഒരു ‘കാണാതാവല്‍’ സംഭവിക്കുന്നുണ്ട്. എഴുത്തുകാരനും സംവിധായകനും ഒരു കഥാപാത്രത്തെ വിവരിക്കുവാനറിയാം. അവന് നടനോട് ആവശ്യപ്പെടുന്നത് ”ഞങ്ങളുടെ കഥാപാത്രത്തെ കണ്ടുപിടിക്കൂ….” എന്നാണ്, കഥാപാത്രത്തിന്റെ ജനയിതാക്കള്‍ ആയതുകൊണ്ട് അവരുടെ ഓരോ വിവരണവും ശ്രദ്ധിച്ച് കേട്ട് മനസ്സിലാക്കിയ ശേഷം അവരുടെ കഥാപാത്രത്തെ കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുന്നവനാണ് ഒരു നടന്. ആ ശ്രമവും കണ്ടെത്തലും അവന്റേതു മാത്രമാണ്. (തീര്‍ച്ചയായും നടന് കണ്ടെത്തിയത് തങ്ങളുടെ കഥാപാത്രത്തെത്തന്നെയാണോ എന്ന് എഴുത്തുകാരനും സംവിധായകനും തിരിച്ചറിയുമല്ലോ..) ഇങ്ങനെ, ശരിയായി കണ്ടെത്തിയ ഒരു കഥാപാത്രത്തില്‍, എഴുത്തില്‍ വരാത്ത പല തലങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. അത് പ്രകാശിപ്പിക്കുന്നവന്‍ കൂടിയാണ് യഥാര്‍ത്ഥ നടന്.
(സമൂഹമാധ്യമങ്ങള്‍ സ്പര്‍ദ്ധ വിതച്ച് സ്പര്‍ദ്ധ കൊയ്യുന്നു- അഭിമുഖത്തില്‍ മുരളി ഗോപി- കലാകൗമുദി വാരിക)
എത്രയൊക്കെ സൂക്ഷിച്ച് ചെയ്താലും ഡേ ട്രേഡിംഗിലൂടെ പണം നഷ്ടപ്പെടുത്തുന്നവരാണ് കൂടുതലും – ബഹുഭൂരിഭാഗവും. പുട്ട് ഓപ്ഷനും കോള്‍ ഓപ്ഷനും വാങ്ങി സ്ഥിരമായി ലാഭമെടുക്കുന്നവരും വിരളമാണ്. പുട്ടും കോളും ശരിയായ സമയത്ത് വിറ്റാല്‍ ലാഭം കിട്ടിയേക്കാം. പക്ഷെ, അതിന് ബ്രോക്കറുടെ അക്കൗണ്ടില്‍ വലിയ തോതിലുള്ള പണം വേണ്ടിവരും. അതുകൊണ്ടുതന്നെ പൊതുജനം പുട്ടുംകോളും വാങ്ങി നഷ്ടമുണ്ടാക്കുന്നു. കോള്‍ ഓപ്ഷന് വാങ്ങുമ്പോള്‍ ആ ഓഹരിയുടെ വില കൂടിയാലും ഓപ്ഷന് വില കുറയുന്നത് സാധാരണമാണ്. കാലാവധി അടുക്കുന്നതോടെ ഓഹരിവില കൂടിയാലും വാങ്ങാനാളുണ്ടാവില്ല. അങ്ങനെ ഓപ്ഷന് വില കുറയും. അതു വിറ്റുമാറുമ്പോള്‍ നഷ്ടം സംഭവിക്കാം. പുട്ട് ഓപ്ഷന് വാങ്ങിയാലും സ്ഥിതി ഇങ്ങനെയൊക്കെ ആയിരിക്കും. ഓഹരിവില താണാലും പുട്ടിന്റെ വില കൂടില്ല. എത്രപേര്‍ പുട്ട് ഓപ്ഷന് വാങ്ങുന്നു എന്നുള്ളതിനെ ആശ്രയിച്ചാണല്ലോ പുട്ട് ഓപ്ഷന് വില ഉയരുകയോ താഴുകയോ ചെയ്യുന്നത്. ഫ്യൂച്ചറില്‍ പണം നിക്ഷേപിക്കുന്നതും ഊഹക്കച്ചവടമാണ്. ഒരു ചെറിയ കാലയളവില്‍ വില പ്രവചിക്കാനാവില്ലല്ലോ.
(ഓഹരി നിക്ഷേപകര്‍ അറിഞ്ഞിരിക്കാം ഇവ- പ്രൊഫ. പി.എ. വര്‍ഗീസ് – ബിസിനസ് ദീപിക)
മനുഷ്യനെക്കുറിച്ച് ഇംഗ്ലീഷില്‍ സാധാരണ പറയുന്ന വാ ക്കാണ് ‘ഗ്രിഗേറിയസ് ആനിമല്‍’ അഥവാ സാമൂഹിക മൃഗം എന്ന്. ഭാരതീയ സംസ്കൃതി ഒരു കാലത്തും ആക്ഷേപിക്കാനല്ലാതെ മനുഷ്യനെ മൃഗമെന്നു വിളിച്ചിട്ടില്ല. സാഹിത്യവും സംഗീതവും കലയും ഒരു മനുഷ്യനെ പുല്ലുതിന്നാതെ ജീവിക്കുന്ന വാലും കൊമ്പുമില്ലാത്ത മൃഗമെന്നു വിളിച്ചിട്ടുണ്ട്. അതുപോലെ മറ്റൊരിടത്ത് വിദ്യ, തപസ്സ്, ദാനം, സല്‍സ്വഭാവം, ധാര്‍മ്മികത എന്നിവ ഇല്ലാത്തവര്‍ ഭൂമിക്കു ഭാരമായി. മനുഷ്യരൂപത്തില്‍ നടക്കുന്ന മൃഗങ്ങളാണ് എന്നു പറഞ്ഞിട്ടുണ്ട്. അല്ലാതെ, സാധാരണ ഗതിക്ക് വിശേഷഗുണങ്ങളുള്ള മൃഗം എന്ന് ഒരിക്കലും ഭാരതീയ ചിന്ത മനുഷ്യനെ വിശേഷിപ്പിച്ചിട്ടില്ല. സാമൂഹിക മൃഗമാണ് മനുഷ്യന് എന്നംഗീകരിച്ചാല്‍ വഴിയെ വരുന്ന അര്‍ത്ഥം അനര്‍ത്ഥമാണ്. സാമൂഹികമായി എന്തും ചെയ്യാന്‍ ശീലമുള്ള മൃഗമാണ് മനുഷ്യന് എന്നു വരും. അനാശാസ്യവും അതി ദുര്‍ലഭവുമായ ചില പൈശാചിക ഘട്ടങ്ങളില്‍ അങ്ങനെ കണ്ടേക്കാമെങ്കിലും സഹജമായി നാം ഉദ്ദേശിക്കുന്ന അവസ്ഥ അതല്ല. മൃഗാവസ്ഥ മനുഷ്യന്റെ വികൃതിയിലേക്കുള്ള വീഴ്ചയാണ്, സംസ്കൃതിയിലേക്കുള്ള ഉയര്‍ച്ചയല്ല.
(ഭാരതീയ സംസ്കാരത്തിന്റെ സവിശേഷതകള്‍ – ആര്. ഹരി – അമരവാണി മാസിക)
ചരിത്രത്തില്‍ നിന്ന് ചില വീണ്ടെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. പട്ടികജാതിക്കാരെ ഓര്‍മ്മിപ്പിക്കേണ്ടത് അയ്യങ്കാളിയുടെ സമര ചരിത്രമാണ്. അതിനാണ് കെപിഎംഎസ് ശ്രമിക്കുന്നത്. അയ്യങ്കാളിയുടെ വില്ലുവണ്ടി വിപ്ലവത്തിന്റെ 125-ാം വാര്‍ഷികത്തിന്റെ ഭാഗമായി നവംബര്‍ അഞ്ചിന് സ്മൃതിപഥം നടത്തും. കേരളത്തിലെ നൂറു കേന്ദ്രങ്ങളിലാണ് പരിപാടി. വില്ലുവണ്ടി വീണ്ടും പുനരാവിഷ്കരിക്കുകയാണ്. വില്ലുവണ്ടി തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരും. പൂവിതറിയ വഴികളിലൂടെ അയ്യങ്കാളിയുടെ കുടമണി കെട്ടിയ വില്ലുവണ്ടി പ്രതീകാത്മകമായി സഞ്ചരിക്കും. വില്ലുവണ്ടിക്കൊപ്പം ഘോഷയാത്രയും സെമിനാറുകളും സംവാദങ്ങളും നടത്തും. തിരുവനന്തപുരത്ത് 12 കേന്ദ്രങ്ങളില്‍ പരിപാടി നടത്തും. ഇത്തവണ ശബരിമല ആയിരിക്കും ചര്‍ച്ച ചെയ്യുക. എം.പി മാരും മന്ത്രിമാരും എംഎല്‍എ മാരും വിവിധ സ്ഥലങ്ങളില്‍ പങ്കെടുക്കും. പരിപാടിയില്‍ ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന സവര്‍ണ പ്രതിരോധത്തെ സജീവമായി ചര്‍ച്ച ചെയ്യും. വിവാദം കത്തി നില്ക്കുന്ന സന്ദര്‍ഭത്തില്‍ ജാതിക്കെതിരെ നടന്ന സമരത്തിന്റെ സ്മരണ ഉണര്‍ത്തുന്ന ഈ പരിപാടിക്ക് വളരെ പ്രാധാന്യമുണ്ട്.
(ശബരിമലയിലെ യഥാര്‍ത്ഥ നീക്കം അവര്‍ണര്‍ക്കെതിരെ – അഭിമുഖത്തില്‍ പുന്നല ശ്രീകുമാര്‍- മാധ്യമം ആഴ്ചപ്പതിപ്പ്)
സുപ്രീം കോടതി വിധിയോട് ഭക്തര്‍ പ്രതികൂലമായും വൈകാരികമായും സങ്കടത്തോടെയും പ്രതികരിക്കുന്നത് അവരുടെ യാഥാസ്ഥിതിക മനോഭാവം കൊണ്ടല്ല, മറിച്ച് കോടതി പരിഗണിക്കാതിരുന്ന മറ്റു ചില കാര്യങ്ങളിലുള്ള ബോദ്ധ്യം കൊണ്ടാണ്.
അത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതും ഇന്ത്യയുടെ സവിശേഷതയെന്നു ലോകം അംഗീകരിക്കുന്നതുമായ നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പ്പം തന്നെയാണ്. ആ അടിത്തറയിലാണ് നമ്മുടെ രാജ്യം നിലനില്‍ക്കുന്നത് എന്നിരിക്കെ, കോടതി അക്കാര്യം കണക്കിലെടുക്കേണ്ടതായിരുന്നു എന്നുറപ്പ്. വ്യത്യസ്ത വിശ്വാസങ്ങളും വിഭിന്ന സംസ്കാരങ്ങളും ഇഴചേര്‍ന്നതാണ് ഭാരതം. ആ ബഹുസ്വരതയാണ് ഈ ഭാരത ഭൂമിയുടെ മനോഹാരിത, സവിശേഷത. പ്രാകൃതമെന്നു തോന്നിയേക്കാവുന്ന ചില ആചാരങ്ങള്‍ പോലും തനതു രൂപത്തില്‍ സംരക്ഷിക്കപ്പെടണമെന്നു വാശി പിടിക്കുന്നവരാണ് സുപ്രീം കോടതി വിധിയെ കൈകൊട്ടി വരവേല്‍ക്കുന്നത് എന്നതാണു വിചിത്രം. വിവിധ ജനവിഭാഗങ്ങള്‍ പിന്തുടരുന്ന പലതരം ആചാരാനുഷ്ഠാനങ്ങളുണ്ട്.
(ശബരിമല: ധര്‍മസമരത്തിന് സമയമായി – വി. റജികുമാര്‍ – ഹിന്ദുവിശ്വ മാസിക)
ഭൂപരിഷ്കരണ നിയമം നടപ്പിലാക്കാന്‍ പതിറ്റാണ്ടുകള്‍ നീണ്ട കാര്‍ഷിക സമരങ്ങള്‍ വേണ്ടിവന്നു എന്നു ഡോ. തോമസ് ഐസക്കിന്റെ വാദം ഇവിടെയാണ് പരിശോധിക്കേണ്ടത്. 1957 ലെ ഭൂപരിഷ്കരണ ബില്ലിന്റെ രാഷ്ട്രീയ ശേഷി രൂപപ്പെട്ടുവന്നത് കേരളത്തിലെ കാര്‍ഷിക കലാപങ്ങളില്‍ നിന്നാണെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിലെ ഇടതു ബുദ്ധിജീവികള്‍ കയ്യൂര്‍ കരിവെള്ളൂര്‍ തുടങ്ങിയ കാര്‍ഷിക കലാപങ്ങളെപ്പറ്റി പേര്‍ത്തുംപേര്‍ത്തും പറയാറുണ്ടെങ്കിലും ഇവയൊന്നും തന്നെ കൃഷി ഭൂമിയുടെ ഉടമസ്ഥതയ്ക്ക് വേണ്ടി നടന്ന സമരങ്ങളേ അല്ല. ഇന്ത്യയുടെ ഇതര മേഖലകളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ കാര്‍ഷിക പ്രസ്ഥാനം ഭൂവുടമസ്ഥതയ്ക്കുവേണ്ടി നിലകൊണ്ടില്ല. അതൊരിക്കലും ഭൂമിയില്ലാത്തവരുടെ പ്രസ്ഥാനമായിരുന്നില്ല. ഭൂമിയുടെ മേലുള്ള പാട്ടവും വാരവും കുറയ്ക്കണം എന്നതായിരുന്നു കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. പാട്ടക്കാരുടെയും വാരക്കാരുടെയും ഈ പ്രസ്ഥാനം ഫലത്തില്‍ സവര്‍ണ മാധ്യമ ജാതിക്കാരുടെ താല്‍പ്പര്യമാണ് മുന്നോട്ടുകൊണ്ടുവന്നത്.
(നവകേരള നിര്‍മിതിയും ഭൂമിയുടെ പുനര്‍വിതരണവും – സണ്ണി എം കപിക്കാട് – ചന്ദ്രിക ആഴ്ചപ്പതിപ്പ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: