ശബരിമല : പ്രതിഷേധം ശക്തമായതോടെ മാദ്ധ്യമപ്രവര്‍ത്തകരെ പമ്പയിലേക്ക് കടത്തിവിട്ട് പോലീസ്.കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് മാദ്ധ്യ സംഘങ്ങളെ പമ്പയിലേക്ക് കയറ്റിവിടുന്നത്.നിലയ്ക്കലില്‍ വച്ചാണ് മാദ്ധ്യമങ്ങളെ പോലീസ് തടഞ്ഞത്.പമ്പയില്‍ ഒന്നും ചിത്രീകരിക്കാനില്ലെന്നും,നാളെ രാവിലെ മുതല്‍ കടത്തി വിടുമെന്നാണ് ഐജി അശോക് യാദവ് പറഞ്ഞത്.അതേ സമയം തന്നെ മാദ്ധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആവര്‍ത്തിച്ച് പ്രസ്താവിക്കുകയും ചെയ്തു.
ഇതോടെയാണ് പ്രതിഷേധം ശക്തമായത്. അതേ സമയം സന്നിധാനവും,പമ്പയും ശക്തമായ പോലീസ് കാവലിലാണ്. കമാന്‍ഡോകളടക്കം 1850 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. നിലക്കല്‍, പമ്പ, സന്നിധാനം, കാനനപാത എന്നിവിടങ്ങളിലായി പൊലീസിന്റെ നിരീക്ഷണ ക്യാമറകള്‍ക്കൊപ്പം 12 ഫെയ്സ് ഡിറ്റക്ഷന്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
നാളെ വൈകിട്ട് അഞ്ച് മണിക്കാണ് ചിത്തിര ആട്ടത്തിരുനാളിന് ക്ഷേത്രനട തുറക്കുന്നത്. പൂജകള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാത്രി 10ന് നട അടക്കും. ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം, എന്നിവയും വിശേഷാല്‍ വഴിപാടുകളുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: