ഭുവനേശ്വര്‍: താന്‍ കളിമതിയാക്കാന്‍ കാരണം ഹോക്കി ഇന്ത്യ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണും മുന്‍ കോച്ച് സജേര്ഡ് മാരിജനുമാണെന്ന് ഏഷ്യന്‍ ഗെയിംസിന് ശേഷം വിരമിച്ച മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് ആരോപിച്ചു.
റോളന്‍ഡ് ഒള്ട്ടമാന്സിന് പകരം ഡച്ചിന്റെ സജേര്ഡ് മാരിജന്‍ കോച്ചയതോടെയാണ് തന്റെ കഷ്ടകാലം തുടങ്ങിയത്. ഒള്ട്ട്മാന്സിനോട് കോച്ചിന്റെ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു.
തന്റെ രാജിക്ക് പിന്നില്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. ഒള്ട്ട്മാന്സ്് പുറത്തായതോടെ കാര്യങ്ങള്‍ പ്രതികൂലമായി. ജോണും പുതിയ കോച്ചായ മാരിജനും യുവ താരങ്ങള്‍ക്ക് അവസരം നല്കാന് തീരുമാനിച്ചു.2017 ലെ ഏഷ്യാ കപ്പില്‍ നമ്മള് ജേതാക്കളായി. ടീമില്‍ തുടരാമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ ഒരു ചര്‍ച്ചയും കൂടാതെ അവര്‍ എന്നെ ടീമില്‍ നിന്ന് ഒഴിവാക്കി.പിന്നീട് യുവതാരങ്ങള്‍ക്കൊപ്പം അസ്ലന്‍ഷാ (2018)കപ്പിനയച്ചു. പക്ഷെ തിരിച്ചു വന്നപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി. തുടര്‍ന്നാണ് കളിയവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയതെന്ന് സര്‍ദാര്‍ സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: