ന്യൂദല്‍ഹി: എഫ്്ഐബിഎ ഡിവിഷന് എ അണ്ടര്‍- 18 വനിത ഏഷ്യന്‍ ബാസ്്ക്കറ്റ്ബോള് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ യോഗ്യത നേടി. ഡിവിഷന് ബി യില്‍ ജേതാക്കളായാണ് ഇന്ത്യ യോഗ്യത നേടിയത്. ഫൈനലില്‍ കസാക്ക്സ്ഥാനെ 68-45 ന് തോല്‍പ്പിച്ചു
ഇന്ത്യക്കായി ഹര്‍ഷിത ബൊപ്പയ്യ 20 പോയിന്റും പുഷ്പ 14 പോയിന്റും നേടി. കസാക്ക്സ്ഥാന്റെ ഇന്ന കുലിക്കോവ പത്ത് പോയിന്റ് കരസ്ഥമാക്കി.വിജയികളായ ഇന്ത്യന്‍ ടീമിന് ബാസ്ക്കറ്റ് ഫെഡറേഷന് ഓഫ് ഇന്ത്യ പത്ത് ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: