വീണ്ടും പാടുക
കയ്പിന്റെ കണ്ണുനീര്ച്ചൂടേറ്റു നീറുമീ
മോഹനരാഗങ്ങള് മൃതിയില്‍
നിന്നുണര്‍ത്തുക
ഊഷരമായൊരീ ഹൃദയതാളങ്ങള്‍
പകുത്തെന്റെ
ഇരുള്വഴികള്ക്കായി പങ്കുവെച്ചീടുക
അടരാര്ന്നടങ്ങുമീ ജീവിതപ്പാതയില്‍
മോക്ഷക്കനിയുടച്ചെന്റെ
നെറുകയില്പ്പാകുക
ആകാശമുനയൊടിഞ്ഞിറ്റിറ്റു വീഴുന്ന
തുള്ളികളേറ്റെന്റെ
മഴയാത്രകള്ക്കൊരീണം പകരുക
കരിപടര്ന്നുറഞ്ഞ മനസ്സിന്റെ ചുവരില്‍
മുനയൊടിഞ്ഞ തൂലികയാല്‍
ഞാന്‍ കോറിയെടുത്ത പ്രിയചിത്രങ്ങളെ
പ്ലാവിലത്തൊപ്പിക്കുള്ളിലൊളിപ്പിച്ച
രാജ്യഭാരങ്ങളെ…തിരിച്ചു നല്‍കുക
കാലം കരളിലുയര്ത്തുന്ന
മോക്ഷപ്രവാഹമായ്
ഹേ…ബാവുല്‍
നിന്റെ ഏകതാര ഇനിയും സ്വരങ്ങള്‍ തേടട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: