ശബരിമല ക്ഷേത്രത്തിന് ബുദ്ധമത ചരിത്രവും പശ്ചാത്തലവും സൃഷ്ടിച്ച് അഹൈന്ദവവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരില്‍ മുന്‍നിരക്കാരനാണ് സുനില്‍ പി. ഇളയിടം. ശീബുദ്ധന് ശാസ്താവെന്ന പേരുണ്ട്. ശാസ്താ വിഗ്രഹങ്ങള്‍ക്ക് ബുദ്ധവിഗ്രഹങ്ങളോടാണ് സാദൃശ്യം. ശബരിമല തീര്‍ത്ഥാടകരുടെ ശരണം വിളി ‘ബുദ്ധം ശരണം ഗച്ഛാമി’ എന്നുതുടങ്ങുന്ന ത്രിശരണാശയത്തിന്റെ പ്രതിച്ഛായയാണ്. കാട്ടില്‍ ആരാധനാലയങ്ങള്‍ പണിയുന്ന സ്വഭാവവും ബുദ്ധമതത്തിന്റേതാണ്. അതിനാല്‍ ശാസ്താവ് ബുദ്ധനാണെന്നും, ശബരിമല ബുദ്ധകേന്ദ്രമാണെന്നുമാണ് കുബുദ്ധികളുടെ സിദ്ധാന്തം. ഇത് എത്രമാത്രം സാധുവാണെന്ന് വിലയിരുത്താം.
എം.ജി. ശശിഭൂഷന്റെ ഗവേഷണ ഗ്രന്ഥമായ ”കേരളീയരുടെ ദേവതാ സങ്കല്പം” പുറം 169-ല്‍ ഇങ്ങനെ കാണുന്നു:
”അയ്യപ്പനും ശാസ്താവും ബുദ്ധമതാപചയാനന്തരം രൂപാന്തരം പ്രാപിച്ച ബൗദ്ധനാണെന്ന ഒരു ധാരണ പണ്ഡിതന്മാരുടെ ഇടയില്‍ പരക്കെയുണ്ട്. ‘മുനീന്ദ്ര ശ്രീഘനഃ ശാസ്താഃ മുനി’ എന്ന ബുദ്ധശബ്ദത്തിന്റെ പര്യായങ്ങള്‍ ‘അമരകോശ’ത്തില്‍ കൊടുത്തിട്ടുള്ളതാകാം ഈ തെറ്റിദ്ധാരണയ്ക്ക് അടിസ്ഥാനം. ശബരിമല തീര്‍ത്ഥാടനത്തിലെ ശരണംവിളികളും സമഭാവനയും കൂടുതല്‍ ഭാവനാവിഹാരത്തിന് പണ്ഡിതന്മാര്ക്ക് അവസരം നല്കി. യോഗാസനത്തിലോ വീരാസനത്തിലോ ഇരിക്കുന്ന അയ്യപ്പ വിഗ്രഹങ്ങള്‍ക്കും പത്മാസനത്തിലിരിക്കുന്ന ബുദ്ധവിഗ്രഹങ്ങള്‍ക്കും തമ്മിലുള്ള വൈജാത്യങ്ങള്‍ എസ്. ശങ്കു അയ്യര്‍ (1962) പണ്ഡിതോചിതമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.”
”അതിനാല്‍ ശങ്കു അയ്യരിലേക്കു വരാം. കേരളത്തിലെ ശാസ്താ വിഗ്രഹങ്ങള്‍ ബുദ്ധവിഗ്രഹങ്ങളാണെന്നൊരു മതം ഇടക്കാലത്ത് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ആ മതത്തിനവലംബം ബുദ്ധന്റെ ശാസ്താവെന്ന പര്യായവും ബുദ്ധ വിഗ്രഹങ്ങള്‍ക്ക് ശാസ്താ വിഗ്രഹങ്ങളോട് ഉണ്ടെന്നു വിചാരിക്കപ്പെടുന്ന സാദൃശ്യവുമാണ്. ശബരിമല ക്ഷേത്രം കേരളത്തിലെ ഒരു പ്രധാന ശാസ്താ ക്ഷേത്രമാണ്. അതിലേക്ക് തീര്‍ത്ഥയാത്ര ചെയ്യുന്ന അയ്യപ്പഭക്തന്മാര് ചൊല്ലുന്ന ‘ശരണമയ്യപ്പ’ എന്ന നാമ സങ്കീര്‍ത്തനത്തിന് ബൗദ്ധരുടെ ‘ബുദ്ധം ശരണം ഗച്ഛാമി’ എന്നുതുടങ്ങുന്ന ത്രിശരണ ഗമനത്തിന്റെ പ്രതിച്ഛായയാണെന്നും ഇവര്‍ ഊഹിക്കുന്നു. ബൗദ്ധപക്ഷപാതികള് ഉന്നയിക്കുന്ന പ്രമാണങ്ങള്‍ അവരുടെ മതത്തെ സ്ഥാപിക്കാന്‍ എത്രത്തോളം ഉതകുന്നുവെന്ന് നോക്കാം.”
”ബുദ്ധന്റെ പേരുകളിലൊന്ന് ശാസ്താവാണെന്നതിന് സംശയമില്ല. മുനീന്ദ്രാഃ, ശ്രീഘനഃ ശാസ്താഃ എന്നീ നാമങ്ങള്‍ ബുദ്ധന്റേതാണ്. ശാസ്താവെന്ന പദത്തിന്റെ അര്‍ത്ഥം ശാസിക്കുന്നവന് എന്നാകുന്നു. ദുഷ്ടനിഗ്രഹം നടത്തി ശിഷ്ടപരിപാലനം ചെയ്യുന്ന എല്ലാ ഈശ്വരന്മാര്ക്കും ശാസ്താവെന്ന പേര് സാധാരണമാണ്. വിഷ്ണുവിന്റെ പേരുകളിലൊന്ന് ശാസ്താവെന്നാകുന്നു. ‘അജോ ദുര്മര്ഷണഃ ശാസ്താ വിശ്രുതാത്മാ സുരാരിഹാ’ എന്ന സഹസ്രനാമ ഭാഗം നോക്കുക. ബുദ്ധന് ശാസ്താവെന്ന പേരുള്ളതുകൊണ്ട് ശാസ്താവിഗ്രഹങ്ങള്‍ ബുദ്ധവിഗ്രഹങ്ങളാണെന്ന് വാദിക്കുക അസംബന്ധമാണ്. ബുദ്ധന് അദ്വയവാദി, വിനായകന് എന്നീ പേരുകളുമുണ്ട്. ശാസ്താവിഗ്രഹങ്ങള്‍ ബുദ്ധവിഗ്രഹങ്ങളാണെന്നു പറയുന്നവര്‍ വിനായക വിഗ്രഹങ്ങളും ബുദ്ധവിഗ്രഹങ്ങളാണെന്ന് സമ്മതിക്കേണ്ടിവരും” (കേരളവും ബുദ്ധമതവും-നാഷണല്‍ ബുക്സ്റ്റാള്‍- പുറം. 77-78)
ശാസ്താവിഗ്രഹങ്ങളും ബുദ്ധവിഗ്രഹങ്ങളും തമ്മിലുള്ള ‘പൊരുത്ത’ത്തെക്കുറിച്ച് അയ്യര്‍ തുടരുന്നു. ശാസ്താവിഗ്രഹങ്ങള്‍ രൂപപ്പെടുത്തിയതും അല്ലാത്തതുമായി രണ്ടുവിധമുണ്ട്. രൂപപ്പെടുത്തിയ വിഗ്രഹങ്ങളാണല്ലൊ പരിഗണിക്കപ്പെടേണ്ടത്. ഇവിടേയും ”ശാസ്താവിഗ്രഹങ്ങള്‍ രണ്ടുതരമാണ്. ഒന്ന് പീഠത്തില്‍ ആസനസ്ഥമായതും, മറ്റൊന്ന് ആനപ്പുറത്തോ കുതിരപ്പുറത്തോ സവാരി ചെയ്യുന്ന മാതൃകയിലുള്ളതും. ആസനസ്ഥമായ വിഗ്രഹങ്ങള്‍ സാധാരണയായി രണ്ടുകാലും കുത്തിവച്ചു ചിലപ്പോള്‍ ഒരു കാല് കുത്തിയും മറ്റേകാല് സമനിരപ്പില്‍ മടക്കിവച്ച് യോഗപട്ടംകൊണ്ട് ഉടലും കുത്തിവച്ചു കാലുകള്‍ ബന്ധിച്ചും ആണ് ഉണ്ടാക്കപ്പെടുക. ഈ വിധ വിഗ്രഹങ്ങളില്‍ കൈകള്‍ കാല്‍മുട്ടിന്റെ മീതെകൂടി നീട്ടപ്പെട്ടിരിക്കും. കൈകള്‍ അഭയ വരദ മുദ്രകളോ ആയുധങ്ങളോ (അമ്പ്, വില്ല്, ഗദ മുതലായവ) ധരിച്ചു കാണും.
”ആസനസ്ഥമായാലും സവാരി ചെയ്യുന്നതായാലും ശാസ്താ വിഗ്രഹങ്ങള്‍ കടക കങ്കണാദ്യാഭരണങ്ങളാലും മകുടങ്ങളാലും അലംകൃതമാണ്. ആഗമങ്ങളില്‍ പറയുന്ന ശാസ്ത്രാ ലക്ഷണങ്ങളും ഇവ തന്നെയാകുന്നു. ധ്യാനം ചെയ്യുന്നതിന് ശാസ്താവിന്റെ നിറംകൂടി (സാധാരണയായി നീല) ആ ഗ്രന്ഥങ്ങളില്‍ ചേര്‍ക്കാറുണ്ട്. ബുദ്ധവിഗ്രഹങ്ങളുടെ പ്രത്യേകതകളായ ഉഷ്ണീഷമോ ഉത്തരീയമോ, ഒന്നിന്മേല് ഒന്നായി മടിയില്‍ ചേര്‍ത്തുവച്ച ഹസ്തതല വിന്യാസമോ ഒരു ശാസ്താവിഗ്രഹത്തിലും കാണാനില്ല. അങ്ങനെ ശാസ്താ വിഗ്രഹങ്ങള്‍ക്കും ബുദ്ധവിഗ്രഹങ്ങള്‍ക്കും തമ്മില്‍ വളരെ അന്തരമുള്ളതാകുന്നു.” (മേല്‍ പുസ്തകം പുറം 79).
മഹായാന ബുദ്ധിസം ദക്ഷിണേന്ത്യയില്‍ പ്രചരിച്ചതിനുശേഷം ശൈവവിഗ്രഹങ്ങളെ അനുകരിച്ച് അര്ദ്ധപര്യങ്ക വിന്യാസത്തിലും ആഭരണങ്ങളോടും അഭയവരദ ഹസ്തങ്ങളോടും കൂടി ബുദ്ധവിഗ്രഹങ്ങള്‍ പണിതിട്ടുണ്ടെന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഹൈന്ദവ ബിംബകല്പനയെ ബുദ്ധിസം കടംകൊണ്ടതിന്റെ ലക്ഷണമായല്ലേ ഇതിനെ കണക്കാക്കാനാകൂ?
ശരണം വിളിയുടെ വിശേഷമാണ് അടുത്തത്. അയ്യര്‍ തന്നെ ഇതിനും വിധികല്‍പിക്കട്ടെ ”തീര്‍ത്ഥയാത്രകളെല്ലാം വ്രതമിരുന്നും ശുദ്ധമനസ്സോടുകൂടിയും ഈശ്വരനാമ സങ്കീര്‍ത്തനം ചെയ്തും നിര്‍വഹിക്കണമെന്ന് ശാസ്ത്രങ്ങള്‍ വിധിച്ചിട്ടുണ്ട്. മഹാഭാരതം വനപര്‍വത്തില്‍ ഈ വിഷയത്തെപ്പറ്റി പ്രത്യേകം പ്രസംഗിക്കുന്നു. ശബരിമല മുതലായ ക്ഷേത്രങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രകളും ഈ നിയമത്തിനു വിപരീതമല്ല. ”അന്യഥാ ശരണം നാസ്തി” എന്നും ”ത്വമേവ ശരണം മമ” എന്നും ഏതീശ്വരനെ ഭജിക്കുമ്പോഴും ഭക്തന്മാര് ശരണാഗത വചനം ഉച്ചരിക്കണമെന്നും നിയമമുണ്ട്. അന്യമതക്കാര്‍ ബുദ്ധമാര്‍ഗം സ്വീകരിക്കുമ്പോള്‍ എടുക്കേണ്ട പ്രതിജ്ഞയായ ത്രിശരണാഗമങ്ങളോട് യാതൊരു ബന്ധവും അയ്യപ്പശരണമന്ത്രത്തിനില്ല.” (ടി. പുസ്തകം പുറം. 80).
വിനായകനെപ്പോലെ ശാസ്താവിനേയും ഗൃഹസ്ഥനായി ഗണിക്കാറുണ്ടെന്നും, അങ്ങനെ ഗൃഹസ്ഥനായി സങ്കല്പിക്കപ്പെടുന്ന പ്രതിമകളുടെ പാര്‍ശ്വങ്ങളില്‍ പൂര്‍ണാ, പുഷ്കലാദി ഭാര്യമാരുടേയും രൂപങ്ങളുണ്ടാകുമെന്നും, നായാട്ടു ദേവതകളായും ശത്രുസംഹാരികളായുമെല്ലാം ശാസ്താക്കന്മാരെ കരുതാറുണ്ടെന്നും, വീരോചിതം കൂടിയായ ഈ പരിവേഷം ബുദ്ധനു യോജിക്കില്ലെന്നും അഭിപ്രായപ്പെടുന്നു ശങ്കു അയ്യര്‍. തമിഴ്, നിഘണ്ടുക്കളില്‍ അയ്യപ്പന് അയ്യന്, അയ്യപ്പന്, ചാത്തന്, ഹരിഹര പുത്രന്, ശാസ്താവ് എന്നീ പര്യായങ്ങളുണ്ടെന്നും അയ്യര്‍ ബോധിപ്പിക്കുന്നു. ശാസ്താവ് ബുദ്ധനാണെങ്കില്‍ പൂര്‍ണാ, പുഷ്ക്കലമാര് അദ്ദേഹത്തിന്റെ പത്നിമാരാകുമല്ലൊ. ഉള്ള ഭാര്യയേയും മകനേയും ഉപേക്ഷിച്ച ശ്രീബുദ്ധന് ഭൂഷണമാണോ ഈ അവസ്ഥ?
‘ധര്‍മ്മശാസ്താ’ എന്ന സംബോധനയിലെ ‘ധര്‍മ്മ’ ബൗദ്ധപാരമ്പര്യമാണെങ്കില് ധര്മ്മപുത്രരിലേയും ധര്മ്മദേവനിലേയും ധര്മ്മവ്യാധനിലേയും ഇതേ പ്രയോഗവും ബൗദ്ധമാണോ എന്ന് താര്ക്കികന്മാര് വിശദീകരിക്കണം. ധര്‍മ്മം എന്ന ആശയംതന്നെ ഹിന്ദുത്വത്തിന്റെ സൃഷ്ടിയല്ലേ?
വനങ്ങളില്‍ ആരാധനാലയങ്ങള്‍ പണിയുന്ന രീതി ബുദ്ധമതത്തിന്റേതാണെന്ന അവകാശവാദവും പരിതാപകരമാണ്. കാരണം ശ്രീബുദ്ധന് ജനിക്കുന്നതിനും എത്രയോ മുന്‍പ് ഭാരതത്തിലെ വനാന്തരങ്ങളില്‍ ആര്‍ഷധര്‍മ്മം വളര്ന്നുവികസിച്ചിരുന്നു. ഇങ്ങനെയുള്ള ആറ് കാടുകളെക്കുറിച്ചെങ്കിലും പൗരാണിക ഹൈന്ദവ സാഹിത്യത്തില്‍ പരാമര്‍ശമുണ്ട്. മഹാഭാരതം ജന്മംകൊണ്ടത് നൈമിശാരണ്യത്തിലാണ്. ദണ്ഡകാരണ്യവും രാമായണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരണ്യകങ്ങള്‍ എന്നൊരു ആത്മവിജ്ഞാന ശാഖയുണ്ട് ഹിന്ദുത്വത്തിന്. ആരാധനാലയങ്ങളുടെ കാര്യമെടുത്താല്‍ ശബരിമലയെ അവഗണിച്ചാലും കൊട്ടിയൂര്‍ ശിവക്ഷേത്രവും തിരുനെല്ലി വിഷ്ണു ക്ഷേത്രവും കൊല്ലൂര്‍ മൂകാംബികയും തിരുപ്പതിയും നമ്മുടെ തൊട്ടടുത്താണ്. വനദുര്‍ഗാ ക്ഷേത്രങ്ങള്‍ വേറെയും.
“ഡോ. എം.ജി. ശശിഭൂഷണ്‍”
മാതൃഭൂമി വാരാന്തപ്പതിപ്പില്‍ (25-09-2011) കംബോഡിയയിലെ അങ്കോര്‍വാട്ട് ക്ഷേത്രത്തെ സംബന്ധിച്ച് വന്ന വിവരണത്തിലെ ഒരു ഭാഗമിതാണ്. ”12-ാം നൂറ്റാണ്ടില്‍ സൂര്യവര്‍മ്മന്‍ രണ്ടാമന് രാജാവാണ് അങ്കോര്‍വാട്ട് ക്ഷേത്രസമുച്ചയം നിര്‍മിച്ചത്. വിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രവും തലസ്ഥാന നഗരിയുമെല്ലാം അടങ്ങുന്നതാണ് സമുച്ചയം. പതിമൂന്നാം നൂറ്റാണ്ടില്‍ ബുദ്ധമതാനുയായികള്‍ വിഷ്ണുവിനെ മാറ്റി അവിടെ ബുദ്ധനെ പ്രതിഷ്ഠിച്ചു. അതിനുശേഷം ബുദ്ധക്ഷേത്രമായി തുടരുകയാണ് അങ്കോര്‍വാട്ട്.”
ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രത്തെ ‘യുനെസ്കോ’യുടെ പൈതൃക സ്മാരക പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളതാണിത്) ബുദ്ധാലയമാക്കി മാറ്റിയ വസ്തുത തമസ്കരിക്കുന്നവരാണ് ശബരിമല അയ്യപ്പക്ഷേത്രത്തെ അഹൈന്ദവവല്‍ക്കരിക്കാന്‍ ഉത്സാഹിക്കുന്നത്. 8000 ബുദ്ധസന്ന്യാസിമാരെ ശൂലത്തില്‍ തറച്ചുകൊന്നിട്ടാണത്രെ ‘ബ്രാഹ്മണര്‍’ ശബരിമല ക്ഷേത്രം പിടിച്ചടക്കിയത്. ഏഴുപതിറ്റാണ്ടിനുള്ളില്‍ എട്ടുകോടിയിലേറെ മനുഷ്യരെ യമപുരിയിലേക്കയച്ച കാപാലിക മതത്തില്‍ അഭിരമിക്കുന്നവര്‍ ഇതിലും ക്രൂരമായ കെട്ടുകഥകള്‍ അവതരിപ്പിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ. പോള്‍ പോട്ട് എന്ന സഖാവ് കംബോഡിയയില്‍ നടത്തിയ നരനായാട്ടിന്റെ നേര്‍ക്കാഴ്ച സഫാരി ചാനലില്‍ വെളിച്ചം കണ്ടത് പലരും ശ്രദ്ധിച്ചിരിക്കും. ഒരു കൂട്ടം ചരിത്രകാരന്മാര് ചേര്‍ന്നു തയ്യാറാക്കിയ കമ്യൂണിസത്തിന്റെ കറുത്ത പുസ്തകം (ആഹമരസ ആീീസ ീള ഇീാാൗിശാെ) വായിച്ചാലും നാം ഞെട്ടിപ്പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: