നുള്ളിപ്പെറുക്കിയും
തിരഞ്ഞുപിടിച്ചും
ഒന്നിച്ച് കിട്ടുമ്പോള്‍
വാരിക്കൂട്ടിയും
കുന്നുകൂടി വരുന്ന
സമ്പാദ്യം നോക്കി
ഞാനൊന്നഹങ്കരിച്ചു.
ആപത്തു വന്ന നാള്-
തൂവിപോയ് കനം വച്ച മടിശ്ശീല
എന്നിട്ടും തങ്ങിനിന്നു
അഞ്ചാറു നാണയത്തുട്ടുകള്‍
പിന്നെ പ്രതീക്ഷിക്കാത്ത
ചില സംഭാവനകള്‍.
ഒടുക്കം മുങ്ങിയും തുഴഞ്ഞും
കര പറ്റി.
കാലം വീണ്ടും നിറം വച്ചു
പെട്ടെന്ന് കനക്കുന്ന മടിശ്ശീലയില്‍
അഞ്ചാറു നാണയത്തുട്ടുകള്‍
ചേര്‍ത്ത് വയ്ക്കട്ടെ ഞാന്‍.
എന്റെ പ്രിയ സൗഹൃദങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: