ന്യൂദല്‍ഹി: വാതുവെപ്പില്‍ ഉള്‍പ്പെട്ടതായി സംശയിക്കപ്പെടുന്ന ഒമ്പത് കളിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭരണസമിതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. വാതുവെപ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മുദ്ഗല്‍ കമ്മിറ്റി മുദ്രവച്ച കവറില്‍ സുപ്രീം കോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഈ കളിക്കാരുടെ വിവരങ്ങളുണ്ട്്.
ജസ്റ്റിസ് മുദ്ഗലിന്റെ റിപ്പോര്‍ട്ടില്‍ പേരുള്ള കളിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിനോദ് റായ് തലവനായി ക്രിക്കറ്റ് ഭരണസമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
രാജസ്ഥാന് റോയല്‍സിന്റെ സഹ ഉടമ രാജ് കുന്ദ്ര, ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ഉടമ ഗുരുനാഥ് മെയ്യപ്പന്, മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്, ഐപിഎല്‍ സി.ഒ.ഒ. സുന്ദര്‍ രാമന് എന്നിവരുടെ പേരുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് കരുതപ്പെടുന്നത്. കുന്ദ്രയേയും മെയ്യപ്പനെയും ആജിവനാന്തം വിലക്കിയിരുന്നു. അതേസമയം എന്‍. ശ്രീനിവാസനെയും സുന്ദര്‍ രാമനെയും കുറ്റവിമുക്തരാക്കി.
കളിക്കാരും വാതുവെപ്പുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനായില്ലെന്ന് മുദ്ഗല്‍ കമ്മീഷന്റെ ഭാഗമായിരുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ ബി.ബി.മിശ്ര പറഞ്ഞു. തെളിവുകളുടെ അഭാവമാണ് വിലങ്ങുതടിയായത്. ഇന്ത്യയുടെ ഒരു മുന്‍നിര താരത്തിന് വാതുവെപ്പുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ലെന്ന് മിശ്ര കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: