Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാമില്‍ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2018, 09:36 pm IST
inKannur

ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനക്കുട്ടിയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തി. ഒരു വയസ്സോളം പ്രായമുള്ള ആണാനക്കുട്ടിയെ ആണ് കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം ഫാമിലെ പുനരധിവാസ മേഖലയില്‍ ആദിവാസി വയോവൃദ്ധയെ കാട്ടാന കുടില്‍ തകര്‍ത്ത് ചവിട്ടിക്കൊന്നിരുന്നു. ഇതിനെത്തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അധികൃതര്‍ ഫാമില്‍ തമ്പടിച്ചിരുന്ന കാട്ടാനകളെ ഉടനടി തുരത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ ആനകളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നതിനിടെ ഫാമിന്റെ അധീനതയിലുള്ള ആറ്, ഏഴ് ബ്ലോക്കുകളുടെ അതിര്‍ത്തിയില്‍ കാടുമൂടിക്കിടക്കുന്ന കശുമാവിന്‍ തോട്ടത്തില്‍ ആനകള്‍ കൂട്ടംകൂടി നില്‍ക്കുന്നതായി കണ്ടെത്തി. നിരീക്ഷണത്തിനിടെ അവശനിലയില്‍ കിടക്കുന്ന ആനക്ക് ചുറ്റും ഇവ കൂടി നില്‍ക്കുകയാണെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് കൂടുതല്‍ നിരീക്ഷണത്തിനായി ഹെലിക്യാമിന്റെ സഹായം തേടുകയായിരുന്നു. അഖില്‍ പുതുശ്ശേരിയുടെ നേതൃത്വത്തില്‍ ഹെലിക്യാമുപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ആന ചെരിഞ്ഞത് തന്നെയാണെന്ന് മനസ്സിലായത്. 

അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ആനകളെ തുരത്തി ചരിഞ്ഞ ആനയെ പരിശോധിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ ജഡത്തിന് ചുറ്റും തമ്പടിച്ചിരുന്ന കാട്ടാനകള്‍ ഒന്നൊന്നായി ഇവിടെ നിന്നും മാറിത്തുടങ്ങി. ഈ അവസരത്തില്‍ ജഡത്തിന് സമീപമെത്തി വനപാലകര്‍ നടത്തിയ പരിശോധനയില്‍ ചെരിഞ്ഞത് ഒരു വയസ്സോളം പ്രായമുള്ള ആനക്കുട്ടിയാണെന്നു കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ എവിടെയും സംശയകരമായ നിലയിലുള്ള മുറിവുകളോ ചതവുകളോ കണ്ടെത്താനായിട്ടില്ലെന്നു റെയിഞ്ച് ഓഫീസര്‍ വിനു പറഞ്ഞു. തുടര്‍ന്ന് ജഡം വളയഞ്ചാല്‍ വന്യജീവി സങ്കേതം ഓഫീസിലെത്തിച്ചു. വനം വകുപ്പ് അസി.സര്‍ജന്‍ ഡോ.എ.അരുണ്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ജഡം വനമേഖലയില്‍ മറവ് ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. 

അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയപ്രകാശ്, റെയിഞ്ച് ഓഫീസര്‍ വിനു എന്നിവരെ കൂടാതെ ഡെപ്യൂട്ടി റെയിഞ്ചര്‍ ആനന്ദന്‍, എസ്എഫ്ഒമാരായ ജിജില്‍, ഷാജി, വൈല്‍ഡ് ലൈഫ് ഫോറസ്റ്റര്‍ ശശി, ആര്‍ആര്‍ടി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ആനകളെ നിരീക്ഷിക്കുന്നതിനും സുരക്ഷയൊരുക്കുന്നതിനായി സ്ഥലത്തെത്തിയിരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.