തിരുവനന്തപുരം: മഴ മാറി മാനം തെളിഞ്ഞതോടെ, ഇന്ത്യ- വിന്‍ഡീസ് ഏകദിനം കാണാനെത്തിയ ആരാധകര്‍ ആഹ്ലാദത്തിലായി. തലേന്ന് രാത്രിയിലും ഇന്നലെ രാവിലെയും നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴ പെയ്തതോടെ ആരാധകര്‍ ആശങ്കയിലായിരുന്നു. മഴ മാറിയതോടെ അവര്‍ ആവേശത്തിലായി.
രാവിലെ മുതല്‍ സ്റ്റേഡിയത്തിനു മുന്നില്‍ ആരാധകര്‍ തമ്പടിച്ചു. 11 ന് ഗേറ്റ് തുറന്നതോടെ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചു. ഗ്രൗണ്ടില്‍ ഫുട്ബോളും മറ്റും കളിക്കുന്ന താരങ്ങളെ കണ്ടതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചു. ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച വിന്‍ഡീസ് ബാറ്റിങ് 3.45 ഓടെ അവസാനിച്ചു. 10 മിനിറ്റിന്റെ ഇടവേളയ്ക്കുശേഷം ഇന്ത്യ ബാറ്റിങ്ങിനിറങ്ങി. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ഡ്രസിംഗ് റൂം കടന്നപ്പോഴേ, കാണികള്‍ ആര്‍പ്പുവിളിച്ചു. ധവാന്റെ വിക്കറ്റ് വീണപ്പോള്‍ ഗ്യാലറി മൂകമായി. രോഹിത് ടോപ് ഗിയറിലായതോടെ ഗ്യാലറി വീണ്ടും ആവേശത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: