Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശബരിമല സംരക്ഷണത്തിന് അന്തിമ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2018, 01:41 am IST
in Vicharam

അഭിമാന സംരക്ഷണത്തിനുള്ള അവസാന പോരാട്ടത്തിന് സമയമായി. ക്ഷേത്രങ്ങളെയും വിശ്വാസത്തെയും ധാര്‍മ്മിക ജീവിതത്തെയും ഇല്ലാതാക്കി നാടിനെ അരാജകത്വത്തിലേക്ക് തള്ളിവിടാനുള്ള കുടിലശക്തികളുടെ നീക്കത്തിനെതിരായ ചെറുത്തുനില്‍പിനുള്ള സമയം…

ആര്‍ക്കാണ് യുവതികളെ കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ പൊന്നു പതിനെട്ടാം പടി ചവിട്ടിക്കണമെന്ന് നിര്‍ബന്ധമുള്ളത്? ആരാണ് അവിശ്വാസികളായ, അഹിന്ദു നാമധാരികളായ ചില യുവതികളെ മല ചവിട്ടിച്ചത്? 

അത് ചെയ്തത്, ചെയ്യാന്‍ ശ്രമിക്കുന്നത് സിപിഎം എന്ന പാര്‍ട്ടിയല്ലാതെ മറ്റാരുമല്ല. അതിനായി പൊതുഖജനാവില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. സുപ്രീംകോടതി വിധി വായിക്കുകയോ, പഠിക്കുകയോ ചെയ്യാതെ, വിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ മുഖ്യമന്ത്രി പ്രസ്താവിച്ചത് വിധി നടപ്പാക്കുമെന്നല്ല; സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുമെന്നാണ്. അതിനെ ഭക്തര്‍ കാണേണ്ടത് കോടതി വിധിയോടുള്ള വിധേയത്വമായല്ല മറിച്ച് ഹൈന്ദവ ജനതയോടുള്ള ധാര്‍ഷ്ട്യം നിറഞ്ഞ വെല്ലുവിളിയായാണ്.  

ഇക്കാലമത്രയും അവര്‍ നമ്മുടെ ദേവീദേവന്മാരെ അപമാനിച്ചു. വിശ്വാസങ്ങളെ അവഹേളിച്ചു. ക്ഷേത്രത്തില്‍ കുളിച്ചുതൊഴുന്ന അമ്മമാരെ അപഹസിച്ചു. അമ്പലങ്ങള്‍ തകരുന്നതാണ് പുരോഗമനമെന്ന് വാദിച്ചു. കുളിക്കുന്നതും കുറിയിടുന്നതും കൈകൂപ്പുന്നതും പിന്തിരിപ്പനാണെന്ന് പ്രസംഗിച്ചു. കാവുകളെയും കുളങ്ങളെയും ആരാധിക്കുന്നത് അന്ധവിശ്വാസമാണെന്നും അവ ഇല്ലാതാക്കപ്പെടണമെന്നും ക്ലാസുകളെടുത്തു. ആര്‍ഷഭാരത സംസ്‌കാരം ആഭാസമാണെന്നും കുടുംബജീവിതം സ്വാതന്ത്ര്യത്തിന് എതിരാണെന്നും സിദ്ധാന്തങ്ങള്‍ ചമച്ചു. നമ്മുടെ സഹനത്തിന്റെ ഔദാര്യം പറ്റി നിരത്തുകളില്‍ നിന്നുകൊണ്ട്  അവര്‍ പാരമ്പര്യത്തെ ഭര്‍ത്സിച്ചു. ഒരുതലമുറയെ മുഴുവന്‍ നിഷേധാത്മകതയുടെയും നിരീശ്വരവാദത്തിന്റെയും അസ്ഥികൂടങ്ങളാക്കി തെരുവിലേക്ക് ഇറക്കിവിട്ടു. അവര്‍ക്കൊപ്പം പണ്ഡിതന്മാരായി, കവികളായി, മാധ്യമപ്രവര്‍ത്തകരായി വേഷംകെട്ടിയ ഒട്ടേറെപ്പേര്‍  കൂടി.

എന്നിട്ടും, എണ്ണ വറ്റി കെട്ട വിളക്കുപോലെ അനാഥമായിരുന്ന ക്ഷേത്രസങ്കേതങ്ങളിലേക്ക് ഭക്തിയുടെ എണ്ണ പകര്‍ന്ന് നമ്മുടെ അമ്മമാര്‍ തെളിച്ച ജീവിതപ്രകാശത്തില്‍, കേരളം കേരളമായി നിലനിന്നു. അത് മാറിമാറിവന്ന അധികാരകേന്ദ്രങ്ങളുടെ സൗജന്യമല്ല. ഗുരുവായൂരമ്പാടിക്കണ്ണന്റെയും കാനനവാസനായ അയ്യപ്പസ്വാമിയുടെയും തകര്‍ക്കാനോങ്ങിയിട്ടും തകരാത്ത ആയിരക്കണക്കിന് പുണ്യസങ്കേതങ്ങളുടെയും പവിത്ര സാന്നിധ്യത്തിന്റെ അനുഗ്രഹ സ്പര്‍ശം കൊണ്ടാണ് കേരളം ഈ രാക്ഷസശക്തികളെ അതിജീവിച്ചത്.

കരിന്തിരി കത്തി കെട്ടുപോയ നിലവിളക്കുകള്‍ പട്ടിണിക്കാരായ, ഭൂമി നഷ്ടപ്പെട്ട ഹിന്ദുക്കള്‍ അവരുടെ ജീവിതമെരിയിച്ച് തെളിക്കുകയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം വീണ്ടും ക്ഷേത്രങ്ങളുയര്‍ന്നു. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അകറ്റിനിര്‍ത്തി നാം സമാജത്തിനുവേണ്ടി ക്ഷേത്രാചാരങ്ങളെ പുനഃക്രമീകരിച്ചു. ഉയര്‍ന്നവനും താണവനുമില്ലാതെ, വര്‍ഗവും വര്‍ണവുമില്ലാതെ ക്ഷേത്രങ്ങളില്‍ ഒത്തുകൂടി. ഗ്രാമദേവതകള്‍ക്കുമുന്നില്‍ കാവുകള്‍ വളര്‍ന്നു, കുളങ്ങള്‍ നിറഞ്ഞു, കൃഷിയിടങ്ങള്‍ കതിരണിഞ്ഞു. ജാതികടന്ന് അശുദ്ധമാക്കിയിരുന്ന ഭാര്‍ഗവക്ഷേത്രത്തെ സനാതനമായ ഹിന്ദുധര്‍മ്മത്തിന്റെ ബലത്തില്‍ നാം ശുദ്ധികലശം ചെയ്ത് വീണ്ടെടുത്തു. ഹിന്ദുക്കളെല്ലാം സഹോദരങ്ങളാണെന്നും അവരില്‍ പതിതരില്ലെന്നും ആചാര്യശ്രേഷ്ഠന്മാര്‍ പ്രഖ്യാപിച്ചു. മമ ദീക്ഷാ ഹിന്ദു രക്ഷഃ മമ മന്ത്രഃ സമാനതാ എന്ന മുദ്രാവാക്യം നെഞ്ചേറ്റി ആചാരോചിതമായി കാലത്തെ പരിഷ്‌കരിച്ചവരാണ് ഹിന്ദുക്കള്‍. ആ മഹാപരിഷ്‌കരണത്തിന്റെ ആലയങ്ങളാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. 

അവിടെ നാണയത്തുട്ടുകള്‍ പെരുകിയപ്പോള്‍ വീണ്ടും അവര്‍  എത്തുന്നു. ജാതി പറഞ്ഞ്, മതം പറഞ്ഞ്, ക്ഷുദ്രമായ രാഷ്‌ട്രീയം പറഞ്ഞ്… ഇപ്പോള്‍ അവര്‍ കേരളത്തിന്റെ കാവലാളായ, രക്ഷാകേന്ദ്രമായ ശബരിമലയെ ലക്ഷ്യമിട്ടിരിക്കുന്നു. ഹിന്ദുവിന്റെ അവസാന അഭയകേന്ദ്രവും തകര്‍ക്കാനാണ് നീക്കം. കോടാനുകോടി സ്ത്രീകള്‍ വര്‍ഷാവര്‍ഷം ദര്‍ശനം നടത്തുന്ന ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനവിലക്കുണ്ടെന്ന കള്ളം പ്രചരിപ്പിച്ച് പുതിയ ചതിയൊരുക്കുകയാണ്. ഇക്കാലമത്രയും ദര്‍ശനത്തിനെത്തുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ട സൗകര്യമൊരുക്കാനാവാത്ത സര്‍ക്കാര്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സന്നാഹമൊരുക്കുന്നുവത്രെ. അപമാനിക്കുക, അപമാനിക്കുക, പിന്നെയും പിന്നെയും അപമാനിക്കുക….. ഇനി ഇത് സഹിക്കാനുള്ള ബാധ്യത ഹിന്ദുസമൂഹത്തിനുണ്ടോയെന്ന പുനര്‍ചിന്തയുടെ കാലമാണിത്. 

ഹിന്ദുത്വം സഹിഷ്ണുതയുടെ ജീവിതദര്‍ശനമാണ്. സഹിഷ്ണുത എന്നാല്‍ ആരെയും അപമാനിക്കാതിരിക്കുക, അപമാനം സഹിക്കാതിരിക്കുക എന്നത്രേ ഭാവാര്‍ത്ഥം. അധികാരകേന്ദ്രങ്ങളുടെ ആവര്‍ത്തിച്ചുള്ള അപമാനത്തിനെതിരായ അന്തിമസമരമുഖത്താണ് കേരളത്തിലെ ഹിന്ദുക്കള്‍. തീ വെച്ചിട്ടും കയ്യേറിയിട്ടും കുരിശു നട്ടിട്ടും നശിക്കാത്ത ശബരിമലയുടെ പാവനമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് നേരെയുള്ള അതിരുകടന്ന കടന്നുകയറ്റത്തോടുള്ള ചെറുത്തുനില്പാണിത്. കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന സന്നിധാനം രാജ്യത്തെ അനേകായിരം ക്ഷേത്രങ്ങളിലൊന്ന് മാത്രമല്ല.  ഇത്തരത്തിലൊരു ദേവസ്ഥാനം മാത്രമേ ഉള്ളൂ. ഭക്തനും ദേവനും ഒന്നാകുന്ന ദര്‍ശനത്തിന്റെ ദിവ്യാനുഭൂതി പകരുമിടം. കഠിനവ്രതവും കരിമലകയറ്റവും ഏതൊരു സാധാരണക്കാരനെയും സാധകനും താപസിയുമാക്കുന്ന, മണ്ഡലകാല വിശുദ്ധി പകരുന്ന തപഃസ്ഥാനമാണ് ശബരിമല. അശാന്തിയുടെയും അരക്ഷിതാവസ്ഥയുടെയും നടുവിലൂടെ കടന്നുപോകുന്ന അനേകായിരം ജീവിതങ്ങളെ യോഗസാധനയിലൂടെ വിമലീകരിക്കുകയാണ് ഈ മണ്ഡലകാലവ്രതം. ലോട്ടറിയും മദ്യവും വിറ്റ് നാട് നന്നാക്കാമെന്ന് കരുതുന്ന ഒരുകൂട്ടം ഭരണാധികാരികളുടെ ചൂതാട്ടത്തിനിരയായിത്തീര്‍ന്നവര്‍ക്ക് ഓരോ മണ്ഡലകാലവും ജീവിതത്തിലേക്കുള്ള പ്രയാണത്തിന് വഴി തുറക്കലാണ്. ഇത്രയധികം സമാജോന്മുഖമായി നില്‍ക്കുന്ന ഒരു ദേവസ്ഥാനം തകര്‍ക്കാനുള്ള നീക്കം എന്തുകൊണ്ടെന്ന് ഓരോ ഹിന്ദുവും ഓരോ മലയാളിയും ചിന്തിക്കേണ്ടതുണ്ട്. 

വിശ്വാസത്തിനും പാരമ്പര്യത്തിനും വേരുള്ള മണ്ണില്‍ സ്വാര്‍ത്ഥതയുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വളരാനാവില്ല. അതുകൊണ്ട് അവര്‍ സമാജത്തിന്റെ അവസാന അഭയകേന്ദ്രങ്ങളെപ്പോലും ഇല്ലാതാക്കാന്‍ പരിശ്രമിക്കും. ക്ഷേത്രങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരായ സര്‍ക്കാര്‍ നീക്കം ഇതാണ് സൂചിപ്പിക്കുന്നത്. ലിംഗഭേദമില്ലാതെ, മതഭേദമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ ഒരുമനസ്സോടെ ദര്‍ശനം നടത്തി അവനവനെ തിരിച്ചറിയാനുള്ള ദര്‍ശനം പകരുന്ന ശബരീശസന്നിധാനത്തെ കച്ചവടകേന്ദ്രമാക്കാന്‍ കരാറെടുത്ത ചിലരാണ് ഇപ്പോള്‍ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ത്തേ അടങ്ങൂ എന്ന് പിടിവാശി കാട്ടുന്നത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ നിന്ന് ചോദിച്ചുവാങ്ങിയ വിധിയുടെ മറവില്‍ അവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് തങ്ങളുടെ നികൃഷ്ടമായ അജണ്ടയാണ്.

അവര്‍ ശബരീശ സന്നിധാനത്തെക്കുറിച്ച് നുണകള്‍ പറഞ്ഞു. എല്ലാ മണ്ഡലകാലത്തും കോടിക്കണക്കിന് അമ്മമാരും ബാലികമാരും വന്നുകണ്ട് തൊഴുതുപോകുന്ന സന്നിധാനത്ത് സ്ത്രീപ്രവേശന നിരോധനമുണ്ടെന്ന് ആവര്‍ത്തിച്ചു. 

ശബരിമലയെ എന്തുവിലകൊടുത്തും തങ്ങളുടെ കച്ചവടത്തിന് പാകമാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നീക്കങ്ങള്‍. ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് നിലപാടെടുത്ത ദേവസ്വംബോര്‍ഡ് പ്രസിഡന്റിനെ ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ പോലും കള്ളം പറഞ്ഞു. സുപ്രീംകോടതിയില്‍ ഒരുവിഭാഗം അവിശ്വാസികളെക്കൊണ്ട് ഹര്‍ജി നല്‍കിച്ചു. കോടതിക്കുമുന്നില്‍ സന്നിധാനത്തിന്റെ പാവനതയെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും ഒന്നും മിണ്ടാതെ ആചാരങ്ങള്‍ ലംഘിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കി. വിധി വന്നപ്പോള്‍ തകര്‍ന്നുപോയ കേരളത്തിലെ ഹിന്ദുസമൂഹം അയ്യപ്പസ്വാമി നല്‍കിയ ശക്തിയില്‍ കരുത്താര്‍ജിച്ച് ശരണം വിളിച്ച് ഒരുമിച്ചപ്പോള്‍ അവരുടെ നേരെ നോക്കി ജാതി പറഞ്ഞു. സവര്‍ണനെന്നും അവര്‍ണനെന്നും വിളിച്ച് അയ്യപ്പന്മാരെ അപമാനിച്ചു. പള്ളിവഴക്കിലും ബാര്‍പ്രശ്‌നത്തിലുമടക്കം കാണിക്കാത്ത ആവേശത്തോടെ ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കാന്‍ ഉടന്‍തന്നെ വഴിയൊരുക്കണമെന്ന് തിട്ടൂരം നല്‍കി. 

ചുംബനസമരവും താലിപൊട്ടിക്കലുമായി കേരളത്തിന്റെ തെരുവില്‍ ആഭാസസമരങ്ങള്‍ നടത്തിയവരെ ഉപകരണങ്ങളാക്കിയാണ് നിരീശ്വരവാദികളുടെ സര്‍ക്കാര്‍ ശബരിമലയ്‌ക്കെതിരെ ആര്‍ത്തിയുടെ കരങ്ങള്‍ നീട്ടുന്നത്. വര്‍ഷത്തില്‍ എല്ലാ ദിവസവും നടതുറക്കല്‍, ഫീസ് ഇടാക്കി ദര്‍ശനം തരപ്പെടുത്തല്‍, പമ്പയില്‍ സന്നിധാനത്തേക്ക് റോപ്പ് വേ, മല ‘കാണാന്‍’  എത്തുന്നവര്‍ക്ക് ഇഷ്ടഭോജ്യങ്ങളുമായി ഹോട്ടല്‍, ഹോംസ്റ്റേ സംവിധാനങ്ങള്‍ തുടങ്ങി അയ്യന്റെ പൂങ്കാവനത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പാക്കേജുമായാണ് ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രി ശബരിമല അവലോകനയോഗത്തിന് പമ്പയിലെത്തിയതെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ കാണിക്കുന്ന തിടുക്കവും ഭരണഘടനാ പ്രതിബദ്ധതയും വെറുതെയായിരുന്നില്ലെന്ന് ആര്‍ക്കും മനസ്സിലാകും.

 സുപ്രീംകോടതി വിധിവരും മുമ്പേ, ആചാരങ്ങള്‍ ലംഘിക്കാന്‍ ഇക്കൂട്ടര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അയ്യപ്പന്മാര്‍ക്ക് വേണ്ടി മാത്രം ഓടിയിരുന്ന കെഎസ്ആര്‍ടിസി പമ്പ സര്‍വീസുകള്‍ ആര്‍ക്കും കയറാമെന്ന സംവിധാനത്തിലാക്കിയത് ഇതിന്റെ മുന്നോടിയായിട്ടാണ്. സന്നിധാനത്തേക്ക് യുവതികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥകളെ വിളിച്ചുവരുത്തി അവലോകനയോഗം നടത്തിക്കളയാമെന്ന ധാര്‍ഷ്ട്യം വരെ അക്കൂട്ടത്തില്‍പ്പെടും.

നവരാത്രി കാലത്താണ് കേരളത്തിലെ ഹിന്ദുസമൂഹം അയ്യപ്പധര്‍മ്മ രക്ഷയ്‌ക്കായി സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത്. മഹിഷാസുരനോടായിരുന്നു ദേവി ദുര്‍ഗയുടെ യുദ്ധം. വരബലം കൊണ്ട് മുപ്പാരും മുടിച്ചുകളയാമെന്ന അഹമ്മതിയായിരുന്നു അസുരന്. അധികാരത്തിന്റെ ആ അഹന്തയെ ഇല്ലാതാക്കാന്‍ ദേവചൈതന്യങ്ങളെല്ലാം ഒരുമിച്ചുചേര്‍ന്ന യുദ്ധമുന്നണിയുടെ പേരാണ് ദേവി ദുര്‍ഗ. അയുത ഹസ്തങ്ങളില്‍ അയുതായുതം ശസ്ത്രങ്ങളുമായി അമ്മ ധര്‍മ്മവിജയത്തിന്റെ പോര്‍ക്കളത്തില്‍ സിംഹാരൂഢയായെത്തിയതാണ് ആ പോരാട്ടകാലത്തിന്റെ മഹത്വം. ദുര്‍ഗ മഹിഷനെ ഇല്ലാതാക്കിയപ്പോള്‍ വീരമണികണ്ഠന് ഇല്ലാതാക്കേണ്ടിയിരുന്നത് മഹിഷിയെയാണ്. മഹിഷവും മഹിഷിയുമൊക്കെ ആധുനികകാലത്തും ‘വാമചാരി’കളെ ത്രസിപ്പിക്കുന്ന വികാരമാണെന്നുകൂടി അറിയുമ്പോഴേ ഈ ധര്‍മ്മയുദ്ധത്തിന്റെ വിജയകഥയുടെ സര്‍വകാല പ്രസക്തി വ്യക്തമാകുന്നുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.