തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെക്കുറിച്ച് ഒറ്റ അഭിപ്രായം. ‘അമേസിങ്’ എന്നാണ് രണ്ട് ടീമുകളുടെയും പരിശീലകര്‍ പറഞ്ഞത്.
വളരെ മനോഹരമായ ഗ്രൗണ്ടും പിച്ചുമാണിവിടത്തേത്. അതിനൂതനമായ സാങ്കേതിക വിദ്യ. കാണികള്‍ക്കുള്ള ഇരിപ്പിടങ്ങളുടെ വിന്യാസം. പച്ചപ്പ് വിരിച്ച മൈതാനവും കളിമണ്ണില്‍ തീര്‍ത്ത സന്തോഷം നല്കുന്നു. മികച്ച പോരാട്ടം തന്നെ കാണികള്‍ക്ക് ആസ്വദിക്കാനാവും. വിന്‍ഡീസ് പരിശീലകന് പറഞ്ഞതാണീ വാക്കുകള്‍. മത്സരത്തില്‍ വിജയം മാത്രമാണ് ലക്ഷ്യമെന്നും നിക് കൂട്ടിച്ചേര്‍ത്തു.
കാര്യവട്ടം സ്റ്റേഡിയം മുന്‍പേ തന്നെ അമ്പരപ്പിച്ചെന്ന് ഇന്ത്യയുടെ ബോളിങ് പരിശീലകന് ഭരത് അരുണ്‍. ടി20 കളിക്കാന്‍ വന്നപ്പോള്‍ കനത്ത മഴയായിരുന്നു. മണിക്കൂറുകള്‍ മഴ തിമിര്‍ത്തു പെയ്തിട്ടും മത്സരം ഉപേക്ഷിക്കേണ്ടി വന്നില്ല. പരമ്പര ഇന്ത്യയുടെ വരുതിയിലാക്കും. ബാറ്റിങ് നിര കരുത്തുറ്റതാണെന്നും, ഭരത് പറഞ്ഞു.
അതേസയം പരമ്പര സ്വന്തമാക്കാനുള്ള നിര്‍ണായക പോരാട്ടത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് ഇന്ത്യന്‍നിരയിലെ പ്രധാന താരങ്ങളൊന്നും നെറ്റ്സില്‍ പരിശീലനത്തിന് ഇറങ്ങിയില്ല. നായകന് വീരാട് കോഹ്്ലി അടക്കം താരങ്ങളെല്ലാം തന്നെ കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ എത്തിയിരുന്നു. രാവിലെ 9.15 ന് പരിശലനം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, പത്ത് മണിയോടെയാണ് ഇന്ത്യന്‍ ടീം എത്തിയത്. പരിശീലകന് രവി ശാസ്ത്രിയുടെ നേതൃത്വത്തില്‍ ഉമേഷ് യാദവ്, മനീഷ് പാണ്ഡേ, ഭുവനേശ്വര്‍ കുമാര്‍, ഋഷഭ് പാന്ത്, ലോകേഷ് രാഹുല്‍, യുവേന്ദ്ര ചാഹല്‍, അമ്പട്ടി റായിഡു എന്നിവര്‍ നെറ്റ്സില്‍ പരിശീലനം നടത്തി. വൈകിട്ടോടെ രവി ശാസ്ത്രി, ശിഖര്‍ ധവാന്, ഉമേശ് യാദവ് എന്നിവര്‍ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: