ഇടുക്കി: ഒഡീഷയിലെ താല്‍ച്ചര്‍, ഝാര്‍ഖണ്ഡിലെ മെയ്ത്തണ് താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ക്ഷാമം മൂലം സംസ്ഥാനത്തുണ്ടായ വൈദ്യുതി ക്ഷാമത്തിന് താത്കാലിക പരിഹാരം. 660 മെഗാവാട്ട് വൈദ്യുതിയാണ് കുറവുണ്ടായിരുന്നത്. 200 മെഗാവാട്ടിന് അടുത്ത്് ഇന്നലെ കെഎസ്ഇബി വാങ്ങിയാണ് വൈദ്യുതി പ്രതിസന്ധി പരിഹരിച്ചത്.
വൈദ്യുതിക്ഷാമത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ആറ് മുതല്‍ 11 വരെ സംസ്ഥാനത്ത് അരമണിക്കൂര്‍ വീതം പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു.
പവര്‍എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതാണ് മുടക്കത്തിന് കാരണമായത്. യൂണിറ്റിന് 9.5 രൂപ നിരക്കിലാണ് വിവിധയിടങ്ങളില്‍ നിന്നായി വൈദ്യുതി വാങ്ങിയത്. സാധാരണ സമയങ്ങളില്‍ 1,800 മെഗാവാട്ട് വരെ വേണ്ടിടത്ത് രാത്രികാലങ്ങളില്‍ 2,600 വരെ നിലവില്‍ ഉപഭോഗം ഉയരുന്നുണ്ട്. രാത്രി 7.15 മുതല്‍ 8.30 വരെയാണ് ഉപഭോഗം.
താല്‍ച്ചറില്‍ നിന്ന് 410 മെഗാവാട്ട് ലഭിക്കേണ്ടിടത്ത് നിലവില്‍ 150 മെഗാവാട്ടാണ് കിട്ടുന്നത്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 69.6451 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉപയോഗിച്ചു. എന്നാല്‍ ഇതേദിവസം 0.48 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങിയപ്പോള്‍ 0.378 ദശലക്ഷം യൂണിറ്റ് വൈദ്യുതി യൂണിറ്റിന് 10.47 രൂപ നിരക്കില്‍ വിറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: