പഞ്ചകുള : നിലവിലെ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ അട്ടിമറിച്ച് റയല്‍ കാശ്മീര്‍ ഐ ലീഗില്‍ അരങ്ങേറി. ഇതാദ്യമായി ഐ ലീഗില്‍ കളിക്കുന്ന റയല്‍ കാശ്മീര്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മിനര്‍വ പഞ്ചാബിനെ പരാജയപ്പെടുത്തിയത്്. ഏഴുപത്തിനാലാം മിനിറ്റില്‍ ക്രിസോയാണ് റയല്‍ കാശ്മീരിനായി ഗോള്‍ നേടിയത്. നാലു മിനിറ്റുകള്‍ക്ക് ശേഷം ലീഡ് 2-0 ആയി ഉയര്‍ത്താന്‍ റയലിന് അവസരം ലഭിച്ചതാണ്. പക്ഷെ അത് മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ മിനര്‍വ തകര്‍ത്തുകളിച്ചു. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ഈ വിജയത്തോടെ റയല്‍ കാശ്മീരിന് മൂന്ന് പോയിന്റായി. അതേസമയം, മിനര്‍വ പഞ്ചാബിന് രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റേയുള്ളൂ. ആദ്യ മത്സരത്തില്‍ അവര്‍ ചര്‍ച്ചില്‍ ബ്രദേഴ്സുമായി ഗോള്‍ രഹിത സമനില പാലിച്ചു.
ചര്‍ച്ചിലുമായി സമനില പിടിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് മിനര്‍വ പഞ്ചാബ് ഇറങ്ങിയത്. എന്‍.നരേം, മന്ദീപ് സിങ് എന്നിവര്‍ക്ക് പകരം എം.ചോതി, കെ. അലക്സാണ്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: