തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് പോരാട്ടത്തിനുള്ള ടീമുകളെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ആരാധകര്‍ ഊഷ്മള സ്വീകരണമാണ് ടീമുകള്‍ക്ക് നല്‍കിയത്.കോവളം ലീലാ ഹോട്ടലിലാണ് ഇരു ടീമുകളും താമസിക്കുന്നത്.
ഉച്ചയ്ക്ക് 1.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെര്‍മിനലില്‍ എത്തിയ ടീമുകളെ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ആദ്യം പുറത്തുവന്നത് ഇന്ത്യന്‍ ടീമായിരുന്നു. പിന്നാലെ വിന്‍ഡീസ് ടീമുമെത്തി. തുടര്‍ന്ന് ശക്തമായ സുരക്ഷയിലാണ് ടീമുകള്‍ പ്രത്യേക ബസില്‍ ഹോട്ടലിലേക്ക് പോയത്.
അതേസമയം, വിദ്യാര്‍ഥികള്‍ക്കായി മത്സരത്തിന്റെ 2000 സീറ്റുകള്‍കൂടി നീക്കിവച്ചതായി കെസിഎ അറിയിച്ചു. വിദ്യാര്‍ഥികളുടെ ടിക്കറ്റിന് ക്ഷാമം നേരിടുന്നത് കണക്കിലെടുത്താണ് തീരുമാനം. 500രൂപയാണ് വിദ്യാര്‍ഥികളുടെ ടിക്കറ്റിന്റെ വില.
ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനിലൂടെ മാത്രമേ ഉള്ളൂവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല. ംംം.ുമ്യാേ.രീാ, ംംം.ശിശെ റലൃ.ശി എന്നീ വെബ് സൈറ്റുകള്‍ വഴി മാത്രമേ ടിക്കറ്റ് വില്‍പ്പനയുള്ളൂ. 1000 (അപ്പര്‍ ടിയര്‍), 2000 (ലോവര്‍ ടിയര്‍ ചെയര്‍), 3000 (സ്പെഷ്യല്‍ ചെയര്‍) എങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.
സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. രാവിലെ 11 മണി മുതലാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം തുടങ്ങുക. ക്രിസ്റ്റഫര്‍ ബ്രോഡാണ് മാച്ച് റഫറി. ഇയാന്‍ ഗൂള്‍ഡ്, പോള്‍ വില്സന്, ഇയാന്‍ വില്സന്, ഷംസുദ്ദീന്, ഡെന്നിസ് ബാര്ണ്സ്, ഹരിനാരായണന് മിസ്ത്രി എന്നിവരാണ് മാച്ച് ഒഫീഷ്യല്‍സ്.
കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരമാണ് വ്യാഴാഴ്ച നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: