ന്യൂദല്‍ഹി: സിബിഐ പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താന കോഴ വാങ്ങിയതിന് ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ ഡെപ്യൂട്ടി എസ്പി എ.കെ ബസ്സി. അസ്താനയ്‌ക് എതിരായ കേസ്സുകള്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ബസ്സി സുപ്രീം കോടതിയെ സമീപിച്ചു. അതേസമയം ബസ്സിയുടെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇതിനിടെ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്ക് എതിരെ അഴിമതി കേസില്‍ പരാതി നല്‍കിയ സതീഷ് ബാബു സനക്ക് സുരക്ഷ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്.
സിബിഐ ഡയറക്ടറുടെ താത്കാലിക ചുമതല എം നാഗേശ്വര്‍ റാവു ഏറ്റെടുത്തതിന് പിന്നാലെ രാകേഷ് അസ്തനായക്ക് എതിരായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ എകെ ബസ്സിയെ പോര്‍ട്ട് ബ്ലെയറിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഈ സ്ഥലം മാറ്റ ഉത്തരവിന് എതിരെ ആണ് ബസ്സി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ആസ്ഥാനയ്‌ക്ക് എതിരെ നടത്തിയ അന്വേഷണത്തില്‍ സുപ്രധാനമായ തെളിവുകള്‍ ലഭിച്ചതായി ബസ്സി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ വ്യകത്മാക്കിയിട്ടുണ്ട്. തെളിവുകള്‍ ആയി ലഭിച്ച ഫോണ്‍രേഖകള്‍, വാട്സാപ്പ്, മെസ്സേജുകള്‍ തുടങ്ങി തെളിവുകള്‍ ബസ്സി സുപ്രീം കോടതിക്ക് കൈമാറി. അസ്താനയ്‌ക് എതിരായ കേസ്സുകള്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം എന്നും ബസ്സി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ബസ്സിയുടെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇതിനിടെ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്ക് എതിരെ അഴിമതി കേസില്‍ പരാതി നല്‍കിയ സതീഷ് ബാബു സനക്ക് സുരക്ഷ നല്‍കാന്‍ സുപ്രീം കോടതി ഹൈദ്രബാദ് പൊലീസിന് നിര്‍ദേശം നല്‍കി. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജര്‍ അകാന്‍ സനയ്‌ക്ക് നല്‍കിയ സമന്‍സ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് എകെ പട്നായികിന്റെ സാന്നിധ്യത്തില്‍ തന്നെ ചോദ്യം ചെയ്യണം എന്ന സനയുടെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.
















