തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ മികച്ച ഭാവി താരങ്ങള്‍ക്ക് കായിക റിപ്പോര്‍ട്ടര്‍മാരുടെ കൂട്ടായ്മയായ സ്പോര്‍ട്സ് ജേര്‍ണോസ് കേരള ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരങ്ങള്‍ക്ക് പാലക്കാട് മാത്തൂര്‍ സിഎഫ്ഡിവിഎച്ച്എസ്എസിലെ സി.ആര്. അബ്ദുള്‍ റസാഖും എറണാകുളം തേവര എസ്എച്ച് സ്കൂളിലെ എ.എസ്. സാന്ദ്രയും അര്‍ഹരായി.
തിരുവനന്തപുരം യൂണിവേഴ്—സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി. ഉഷ ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. മീറ്റിലെ വിജയികള്‍ക്ക് ഈ മേളയില്‍ ട്രോഫികളും മെഡലുകളും നല്കാതിരിക്കുമ്പോള് സ്ൃപോര്ട്സ് ജേര്‍ണലിസ്റ്റുകളുടെ ഉദ്യമം മാതൃകാപരമാണെന്ന് ഉഷ പറഞ്ഞു.
400, 200 മീറ്ററുകളില്‍ സ്വര്‍ണം നേടിയ അബ്ദുല്‍ റസാഖ് നൂറ് മീറ്ററില്‍ വെള്ളി നേടി ജൂനിയര്‍ ആണ്വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്പ്രിന്റ് ഡബിളും 400 മീറ്ററിലും സ്വര്‍ണം നേടിയ സാന്ദ്ര. എ.എസ് 15 പോയിന്റുമായി ജൂനിയര്‍ പെണ് വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യന്‍ പട്ടം നേടിയിരുന്നു. മേഴ്സിക്കുട്ടന്‍ അക്കാദമിയുടെ താരമാണ് സാന്ദ്ര.
കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷന് സെക്രട്ടറിയും പരിശീലകനുമായ പ്രൊഫ. പി.ഐ. ബാബു, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും പരിശീലകയുമായ മേഴ്സിക്കുട്ടന്‍, മാത്തൂര്‍ സിഎഫ്ഡിവിഎച്ച്എസ്എസിലെ കായിക അധ്യാപകന് സുരേന്ദ്രന്. കെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: