തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അഭിനവിനും ആന്‍സിക്കും സ്പ്രിന്റ് ഡബിള്‍. ഇന്ന് നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററിലാണ് അഭിനവ് സ്വര്‍ണം നേടിയത്. ഇതേ വിഭാഗത്തില്‍ ആന്‍സിയും ഒന്നാം സ്ഥാനം നേടി. മേളയിലെ വേഗമേറിയ താരങ്ങളാണ് ഇരുവരും.
ശനിയാഴ്ച സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.97 സെക്കന്റില്‍ അഭിനവ് ഫിനിഷ് ചെയ്തിരുന്നു. തുണ്ടത്തില്‍ മാധവവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ അഭിനവ് തിരുവനന്തപുരം സായ്യിലെ കോച്ച് പീസിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.
തൃശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആന്‍സി സോജന് 12.26 സെക്കന്റിലാണ് നൂറ് മീറ്റര്‍ ഫിനിഷ് ചെയ്ത് സുവര്‍ണതാരമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: