ആലപ്പുഴ: ഓട്ടോതൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇഎസ്‌ഐ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശിവജി സുദര്‍ശനന്‍ കുറ്റപ്പെടുത്തി. ഓട്ടോ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടാക്‌സി ഓട്ടോ നിരക്ക് വര്‍ധിപ്പിക്കുക, പെട്രോള്‍ ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാസം ഒന്‍പതിന് താലൂക്ക് കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്താനും സമ്മേളനം തീരുമാനിച്ചു. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സി.ജ്യോതിഷ്‌കുമാര്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണന്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആശാമോള്‍, രഘുരാജ്, ബിനീഷ് ബോയ്, അനിയന്‍ സ്വാമിചിറ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി സി. ജ്യോതികുമാര്‍ (പ്രസിഡന്റ്), കെ. രാമന്‍, വി.കെ. ശശി, കെ.കെ. പ്രമേന്‍, കെ. കരുണാകരന്‍, കെ.വി. ബാബു (വൈസ്പ്രസിഡന്റുമാര്‍), കെ.എന്‍. മോഹനന്‍ (ജനറല്‍ സെക്രട്ടറി), കെ.ആര്‍. രതീഷ്, കെ. സുരേഷ്, കെ.പി. പ്രകാശന്‍, സന്തോഷ് ജി. നായര്‍, എ.പി. സഞ്ജു, അനിയന്‍ സ്വാമിചിറ (സെക്രട്ടറിമാര്‍), വി.കെ. അനില്‍കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















