കോട്ടയം: ശബരിമല കേന്ദ്രീകരിച്ച് കേരളത്തില്‍ കലാപത്തിന് ശ്രമിച്ചെന്നാരോപിച്ച് മുഖ്യമന്ത്രി, ഡിജിപി,ഐജി മനോജ് എബ്രഹാം, ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമ എന്നിവര്‍ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി അയച്ചതായി ‘മനുഷ്യാവകാശ സംഘം’ ഭാരവാഹികള്‍ അറിയിച്ചു. കോട്ടയം സ്വദേശി സാനു രാധാകൃഷ്ണനാണ് പരാതിക്കാരന്‍.
അയ്യപ്പഭക്തരോട് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് കാട്ടുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രത്യേക മുന്നറിയിപ്പുകളില്ലാതെ കടുത്ത ആക്രമണം നടത്തിയതിനുശേഷം ലാത്തിച്ചാര്‍ജ് നടത്തിയതിനും, പിന്മാറിപ്പോയവരെ ഓടിച്ചിട്ട് വളഞ്ഞു മര്‍ദിച്ചതിനും വിളക്കും വിരിപ്പന്തലും അകാരണമായി നശിപ്പിച്ചതിനും പ്രത്യേകം പരാതി നല്‍കിയിട്ടുണ്ട്.
















