പത്തനാപുരം: ശബരിമലയിലെ പ്രശ്നങ്ങള്‍ ജാതിവത്കരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടര്‍ക്കും അടിതെറ്റുന്നു. വിശ്വാസികളുടെ സമരത്തെ സവര്ണസമരമെന്ന് ചിത്രീകരിച്ച് ജാതിവിരോധം വളര്‍ത്താനുള്ള മുഖ്യമന്ത്രിയുടെ ഹീനനീക്കത്തിന് തിരിച്ചടി. ശബരിമലയില്‍ മലയരയര്‍ക്കുണ്ടായിരുന്ന അവകാശങ്ങളത്രയും കവര്‍ന്നെടുത്തത് രാഷ്ട്രീയക്കാര്‍ നേതൃത്വം നല്കിയ ദേവസ്വം ബോര്‍ഡ്.
2012ല്‍ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല നയിച്ച സാമൂഹ്യനീതി ജാഥയുടെ പ്രധാന ആവശ്യങ്ങളിലൊന്ന് ദേവസ്വം ബോര്‍ഡ് കവര്‍ന്നെടുത്ത അവകാശങ്ങള്‍ മലയരയര്‍ക്ക് കൈമാറുക എന്നതായിരുന്നു. ഈ ആവശ്യമുന്നയിക്കുന്ന ഹിന്ദു അവകാശപത്രിക ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കൈമാറിയിരുന്നു. ഇത് നടപ്പാക്കാന്‍ തന്ത്രികുടുംബത്തിനോ ഹിന്ദുസംഘടനകള്‍ക്കോ പന്തളം കൊട്ടാരത്തിനോ എതിര്പ്പുമുണ്ടായിരുന്നല്ലെന്ന് വ്യക്തമാക്കുന്നതാണ് അവകാശപത്രിക. എന്നിട്ടും മലയരയരുടെ ആവശ്യം നടപ്പാക്കുന്നതിന് എതിരുനിന്നത് ദേവസ്വം ബോര്‍ഡാണ്.
മകരസംക്രമ ദിവസം പൊന്നമ്പലമേട്ടില്‍ പരമ്പരാഗതമായി മകരവിളക്ക് തെളിയിച്ചിരുന്നത് മലയരയരാണ്. ഇപ്പോഴത്തേതെന്നതുപോലെ ഒരുകൂട്ടം അവിശ്വാസികള്‍ക്കും യുക്തിവാദികള്‍ക്കും വേണ്ടി പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അത് നിര്‍ത്തലാക്കി, ആ അവകാശം പിടിച്ചെടുത്തു.
പൂര്‍വികര്‍ നടത്തിവന്ന മകരവിളക്ക് തെളിയിക്കല്‍ അവകാശം മലയരയ വിഭാഗത്തിന് തിരികെ നല്‍കണമെന്ന് ഹിന്ദുഐക്യവേദിയെ കൂടാതെ തന്ത്രി കണ്ഠര് മഹേശ്വരര്, പന്തളം രാജാവ് വിശാഖം തിരുനാള്‍ പി. രാമവര്‍മരാജ, സ്വാമി ഭൂമാനന്ദതീര്‍ഥ, എന്‍എസ്എസ്, വീരശൈവസഭ തുടങ്ങിയവരും ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
ഒരു വിവാദത്തിനും ഇടനല്‍കാതെ ഉത്തരവിലൂടെ ബോര്‍ഡിന് തന്നെ പരിഹരിക്കാവുന്ന വിഷയമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ വെല്ലുവിളിയും ഭീഷണിയുമായി തെരുവില്‍ കത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: