Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോടതിയെ സിപിഎം അപമാനിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 03:01 am IST
in Vicharam

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാരുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഭക്തജനങ്ങള്‍ നടത്തുന്ന സമരത്തെ ആക്ഷേപിച്ചും സുപ്രീംകോടതി വിധി ഏതുവിധത്തിലും നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയും മുഖ്യമന്ത്രി മുന്നോട്ടുവന്നിരിക്കുകയാണ്. ശബരിമലയില്‍ ദേവസ്വം ബോര്‍ഡിനാണ് അധികാരമെന്നും പന്തളം രാജകുടുംബം, തന്ത്രി തുടങ്ങിയവര്‍ക്ക് യാതൊരു അവകാശങ്ങളും ഇല്ലായെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നു. സമരത്തിലേര്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യാനും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാനും സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാപട്യമാണ്. യുവതികള്‍ക്ക് ശബരിമലയില്‍ ചെല്ലാനും ദര്‍ശനം നടത്താനും ഉള്ള അവകാശമാണ് സുപ്രീംകോടതി വിധി വഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ശബരിമലയിലേക്ക് യുവതികളെ സംഘടിപ്പിച്ച് കൊണ്ടുചെല്ലാന്‍ സുപ്രീംകോടതി ആരോടും ആവശ്യപ്പെട്ടിട്ടില്ല. യുവതികള്‍ സ്വമേധയാ ശബരിമലയിലെത്തിയാല്‍ അവര്‍ക്ക് മലകയറാനും ദര്‍ശനം നടത്താനുമുള്ള അവകാശമാണ് സുപ്രീംകോടതിവിധി പ്രകാരം ഉണ്ടാവുന്നത്.

ഇവിടെ സുപ്രീംകോടതി വിധിയുടെ മറവില്‍ ഭക്തജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ട് ഏതാനും അരാജകവാദികളെയും ഹിന്ദുക്കളല്ലാത്ത യുവതികളെയും സംഘടിപ്പിച്ച് ശബരിമലയിലെത്തിക്കുക എന്നതാണ് സിപിഎം ചെയ്യുന്നത്. ഈ യുവതികളാവട്ടെ ശബരിമലയുടെ പരിശുദ്ധി നശിപ്പിക്കുന്ന രീതിയിലുള്ള നടപടികളാണ് എടുത്തിട്ടുള്ളത്. ഇരുമുടിക്കെട്ടിനകത്ത് ശബരിമലയിലെ ദര്‍ശനത്തിനു പോകുന്ന ഭക്തജനങ്ങള്‍ കൊണ്ടുപോകുന്ന പൂജാദ്രവ്യങ്ങള്‍ക്കു പകരം മറ്റു ചില വസ്തുക്കളാണ് കൊണ്ടുചെന്നത് എന്നത് ഭക്തജനങ്ങളുടെ വികാരത്തെയും വിശ്വാസത്തെയും മനഃപൂര്‍വം വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ് അവരുടേത് എന്ന് വ്യക്തമാക്കുന്നു. സുപ്രീംകോടതി വിധി ഇത്തരം നടപടികളെ ഒരുവിധത്തിലും സാധൂകരിക്കുന്നില്ല. കോടതിവിധിയുടെ മറവില്‍ ഏതാനും യുവതികളെ സംഘടിപ്പിച്ച് ശബരിമലയിലെത്തിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം അധിക്ഷേപാര്‍ഹമാണ്. അയ്യപ്പ ഭക്തരായ യുവതികള്‍ക്ക് ദര്‍ശനം നടത്താനുള്ള അവകാശമാണ് കോടതിവിധി നല്‍കുന്നത്. അതിനുപകരം വിശ്വാസികളല്ലാത്ത യുവതികളെ ശബരിമലയിലേക്ക് സംഘടിപ്പിച്ച് കൊണ്ടുപോകുന്ന സിപിഎം, കോടതിവിധിയുടെ അന്തഃസത്തയെത്തന്നെ ചോദ്യം ചെയ്യുകയാണ്. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സ്ത്രീകള്‍ കോടതിവിധിയില്‍ അസ്വസ്ഥരാണ്. 

കോടതിവിധിയില്‍ പരാമര്‍ശിക്കുന്നത് വിശ്വാസിയായ സ്ത്രീയെയാണ്. ക്ഷേത്രത്തിന്റെയും മൂര്‍ത്തിയുടെയും പരിശുദ്ധിയിലും ആചാരാനുഷ്ഠാനങ്ങളിലും ഭക്തിപൂര്‍ണമായ വിശ്വാസമുള്ള സ്ത്രീയുടെ പ്രവേശനമാണ് സുപ്രീംകോടതി വിധി അനുവദിക്കുന്നത്. അത്തരത്തിലുള്ള ലക്ഷാവധി സ്ത്രീകളില്‍ ഒരാള്‍പോലും ശബരിമലയിലേക്ക് പോകുന്നില്ല എന്നത് ഓര്‍ക്കേണ്ടതാണ്. അവരെല്ലാം ക്ഷേത്രാചാരങ്ങളുടെ പാലനത്തില്‍ ബദ്ധശ്രദ്ധരാണ്. അവര്‍ ഭക്തജനങ്ങള്‍ നടത്തുന്ന സമരത്തില്‍ പങ്കാളികളാവുകയോ അനുകൂലിക്കുകയോ ചെയ്യുന്നു.

ക്ഷേത്രാചാരങ്ങളെ അവഹേളിക്കുകയും ഭക്തിയും വിശ്വാസവും ഇല്ലാത്തവരുമായ ഏതാനും സ്ത്രീകളെ സംഘടിപ്പിച്ച് ശബരിമലയില്‍ എത്തിക്കുന്ന സിപിഎം അവരുടെ ഹിന്ദുവിരുദ്ധമുഖം ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുന്നു. സ്ത്രീത്വത്തിന്റെ മഹത്തായ സ്ഥാനത്തിന് കളങ്കം വരുത്തുന്ന ഏതാനും വികലമനസ്സുകളെയാണ് സിപിഎമ്മിന് ശബരിമലയില്‍ എത്തിക്കാന്‍ ലഭിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.  കേരളത്തിലെ നവോത്ഥാനശ്രമങ്ങളുടെ തുടര്‍ച്ചയായി സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിധിയെ വാഴ്‌ത്തിയ സിപിഎമ്മിന് ആ വിധി നടപ്പാക്കാന്‍ ലഭിച്ച അനുയായികള്‍ ആരെന്ന്  പരിശോധിക്കേണ്ടതാണ്. 

ഒരു സമൂഹത്തിന്റെ നവോത്ഥാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും മുന്നണിയില്‍ നില്‍ക്കുകയും ചെയ്യുക ആ സമൂഹത്തിലെ ഏറ്റവും ഉദ്ബുദ്ധരും സംസ്‌കാര സമ്പന്നരുമായിരിക്കും. ഇവിടെ അത്തരത്തിലുള്ളവരല്ല മുന്നണിയില്‍ അണിനിരന്നത് എന്നത് എന്തിന്റെ സൂചകമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും.

 സുപ്രീംകോടതി വിധി നടപ്പാക്കലല്ല, മറിച്ച് അതിന്റെ മറവില്‍ ഭക്തജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കലാണ് സിപിഎം ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങളുടെ രാഷ്‌ട്രീയ ലാഭത്തിനായി കോടതിവിധിയെ ദുരുപയോഗം ചെയ്യുകയാണ് സിപിഎം. കേരളത്തില്‍ ഒരു സാമുദായിക ധ്രുവീകരണത്തിനുള്ള വിഷലിപ്തമായ പ്രചാരണവും നിലപാടുമാണ് അവരുടേത്. ഇത് കോടതിവിധിയുടെ അന്തഃസത്തയെ നശിപ്പിക്കുന്നതാണ്. സുപ്രീംകോടതിവിധിയുടെ മറവില്‍ ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ ഈ ശ്രമം എല്ലാവരും തിരിച്ചറിയേണ്ടതാണ്. മുഖ്യമന്ത്രി കോടതിവിധി നടപ്പാക്കുന്നതിനെക്കുറിച്ച് പറയുന്നു. എന്നാല്‍ അദ്ദേഹം കോടതിവിധിയെ ദുരുപയോഗം ചെയ്യുകയാണ് എന്നതാണ് വസ്തുത. പരമോന്നത കോടതിയുടെ തീരുമാനത്തെ അതിന്റെ അന്തഃസത്തയ്‌ക്ക് വിരുദ്ധമായി നടപ്പാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം ഭാരത ഭരണഘടനയോടും നീതിന്യായവ്യവസ്ഥയോടും അവര്‍ക്കുള്ള ബഹുമാനമില്ലായ്‌മയാണ് കാണിക്കുന്നത്.

സുപ്രീംകോടതി വിധി ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്തശേഷം ആര്‍എസ്എസിനെയും ഹിന്ദു സംഘടനകളെയും കുറ്റപ്പെടുത്തുന്നത്, അതിന് പിറകിലുള്ള നീചമായ രാഷ്‌ട്രീയ ഉദ്ദേശ്യത്തെ വെളിവാക്കുന്നു. സാമുദായിക ധ്രുവീകരണത്തിന് ശബരിമലയിലെ സംഭവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സിപിഎം നടത്തുന്ന ശ്രമം അത്യന്തം അപലപനീയവും അപകടകരവുമാണ്. കേരളത്തിലെ സാമൂഹ്യ ജീവിതത്തെ തകര്‍ക്കുന്നതിനും ജനങ്ങളുടെ ശാന്തിയും സമാധാനവും ഇല്ലാതാക്കുന്നതിനും ആണ് സിപിഎമ്മിന്റെ ശ്രമം.

 ഈ കുടിലതന്ത്രം തിരിച്ചറിയാന്‍ കേരള ജനതയ്‌ക്ക് സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. 1957-ല്‍ ശബരിമല തീവയ്‌പ്പ് റിപ്പോര്‍ട്ട്  പ്രസിദ്ധീകരിക്കും, കുറ്റവാളികളെ ശിക്ഷിക്കും എന്ന വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇഎംഎസ് ഗവണ്‍മെന്റ് ഹിന്ദുക്കളെ വഞ്ചിച്ചു.  ഇന്ന് ശബരിമലയിലെ ആചാരങ്ങളെ ഇല്ലായ്‌മ ചെയ്യുന്നതിന് ഇടതു സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അവരുടെ അവസാനത്തിന് കാരണമാകും. ശബരിമല ഒരു കാവ്യനീതിക്ക് കാരണമാകും എന്ന് ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.