പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്് ഇന്ന് ആരംഭിക്കും. നിലവിലെ ജേതാക്കളായ കിഡംബി ശ്രീകാന്ത്, പി.വി. സിന്ധു, സൈന നെഹ്വാള് തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ കിരീടത്തിനായി മാറ്റുരയ്ക്കും.
ഡെന്മാര്ക്ക് ഓപ്പണില്‍ രണ്ടാം സ്ഥാനം നേടിയാണ് ലോക പത്താം നമ്പറായ സൈനയുടെ വരവ്. ലോക ഒന്നാം നമ്പറായ തായ് സൂ യിങ്ങിനോടാണ് സൈന ഡെന്മാര്ക്ക് ഓപ്പണിന്റെ ഫൈനലില്‍ പൊരുതിത്തോറ്റത്.
അതേസമയം, ലോക മൂന്നാം നമ്പറായ സിന്ധു ഡെന്മാര്ക്ക് ഓപ്പണിന്റെ ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായി. ഫ്രഞ്ച് ഓപ്പണില്‍ കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ് സിന്ധു. പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്തിന് പുറമെ ബി സായ് പ്രണീത്, സീമര്‍ വര്‍മ്മ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും മത്സരിക്കും.
ലോക ഒന്നാം നമ്പര്‍ തായ് സു , സൈന , സിന്ധു, കരോലിന മാരിന്, മൊമൊട്ടോ തുടങ്ങിയ പ്രമുഖര്‍ വനിതാ വിഭാഗത്തിലും ശ്രീകാന്ത് , ചെന്‍ ലോങ്, സണ്‍ വാന്‍ ഹോ, വിക്ടര്‍ അക്സല്‍സണ്‍, ഷി യുക്വി തുടങ്ങിവര്‍ പുരുഷ വിഭാഗത്തിലും മത്സരിക്കും.
ശ്രീകാന്ത് ആദ്യ റൗണ്ടില്‍ വോങ് വിങ് കി വിന്‍സന്റിനെ നേരിടും. സൈന ആദ്യ റൗണ്ടില്‍ ലോക 37-ാം റാങ്കുകാരിയായ സീന കവാകാമിയേയും സിന്ധു ലോക പതിനൊന്നാം നമ്പറായ ബീവന്‍ ഴാങ്ങിനെയും എതിരിടും. ബീവന്‍ ഴാങ്ങ് കഴിഞ്ഞയാഴ്ച സിന്ധുവിനെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: