Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രങ്ങളും ആശ്രമങ്ങളും ധര്‍മകേദാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2018, 02:44 am IST
in Samskriti

നമ്മുടെ രാജ്യമാണ് ഇന്ത്യ. ഈ ഉപഭൂഖണ്ഡത്തില്‍ വളരെക്കാലം മുമ്പുമുതല്‍ താമസിച്ചുവരുന്നവരാണ് ഹിന്ദുക്കള്‍. ഹിന്ദുക്കള്‍ക്ക് ഈ പേര്‍ എങ്ങനെ വന്നുവെന്ന് ആര്‍ക്കും അറിയില്ല. അതിനെപ്പറ്റി ചിന്തിച്ചുനോക്കുമ്പോള്‍ നമുക്ക്, നമ്മെ ഭരിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷുകാരോ വെള്ളക്കാരോ പറയുന്ന വിവരണവും വ്യാഖ്യാനവുമല്ലാതെ, ഭാരതത്തിന്റേതായ, ഇവിടെയുള്ളവരുടേതായ, ഒരു വ്യാഖ്യാനവിവരണം ഉണ്ടോ എന്നു നോക്കേണ്ടത്. 

അതിപ്രാചീനമായ ഹൈന്ദവസമാജത്തിന് അവരുടെ സംസ്‌കാരവും പാരമ്പര്യവും നിലനിര്‍ത്താനായി രണ്ടേ രണ്ട് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. വളരെക്കാലം മുമ്പു മുതല്‍ക്കുതന്നെ, വേദകാലം തൊട്ടുതന്നെ, നിലവിലുള്ളതാണ് ഇവ. ഇതില്‍ ഒന്നു ദേവസന്നിധികളായ ക്ഷേത്രങ്ങള്‍, പിന്നെ തീര്‍ഥകേന്ദ്രങ്ങള്‍. പ്രധാനപ്പെട്ട ദിവസം, സംക്രമം മുതലായ പുണ്യമുഹൂര്‍ത്തങ്ങള്‍ നോക്കി സ്‌നാനം ചെയ്യുന്ന ജലാശയങ്ങളും. കുംഭമേള നടക്കുന്നത് ആ മാതിരിയുള്ള ആസ്ഥാനങ്ങളിലാണ്. 

പൊതുവെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കുന്നിന്‍മുകളിലും മലമുകളിലുമൊക്കെ കടന്നുകൂടീട്ടുണ്ട് നമ്മുടെ ക്ഷേത്രങ്ങള്‍. ദേവസന്നിധികളാണിതൊക്കെയും. അവിടെ നൂറും ആയിരവും, ലക്ഷങ്ങളും കോടിയും ജനങ്ങള്‍ പോയിവരുന്നു. 

സുപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി, ചോറ്റാനിക്കര മകം, കൊടുങ്ങല്ലൂര്‍ ഭരണി എന്നിവയ്‌ക്കൊക്കെ ഒരു പ്രചരണവുമില്ലാതെ വന്‍തോതില്‍ ജനങ്ങള്‍ എത്തിച്ചേരുന്നതു വിസ്മയാവഹം തന്നെ, ആലോചിക്കാന്‍ വകനല്‍കുന്നതും. ഈവക പുണ്യദിനങ്ങള്‍ ഹൈന്ദവജീവിതത്തില്‍ സ്വഗൃഹങ്ങളിലെ ആഘോഷാനുഷ്ഠാനംപോലെ ആയിത്തീര്‍ന്നിരിക്കുന്നു.  

കൊടുങ്ങല്ലൂര്‍ ഭരണിക്കും, ശബരിമല മകരം ഒന്നിനും പല പ്രദേശങ്ങളിലുമുള്ളവര്‍, വ്രതവും തപസ്സും അനുഷ്ഠിച്ചുകൊണ്ടാണ് പോയിവരുന്നത്. പ്രാദേശികമായി ഒതുങ്ങിനില്‍ക്കുന്ന ദേവസ്ഥാനമല്ല ശബരിമല, ജനകോടികളുടെ ഹൃദയങ്ങളിലുള്ള സാര്‍വജനീനദിവ്യസന്നിധിയത്രെ! ഇതൊക്കെ ശരി, ആദരാര്‍ഹവുംതന്നെ; എന്നാലും ഇതില്‍ ശ്രദ്ധാര്‍ഹമായ ഒരു വസ്തുതയുണ്ട്. ദേവസ്ഥാനങ്ങളില്‍ പോയി തൊഴുതു, പറയാനുള്ളതൊക്കെ പറഞ്ഞ്, പ്രാര്‍ഥിച്ച്, മടങ്ങിവരുമ്പോള്‍ ഇങ്ങോട്ട് ഒന്നും കേള്‍ക്കാനുണ്ടാകാറില്ല. മിണ്ടാത്ത ദൈവമാണല്ലോ അവിടെ. 

അവിടെ പോകുന്നവര്‍, അവരുടെ ഭാരമൊക്കെ ഇറക്കി, ആശകളും അഭിലാഷങ്ങളും പറഞ്ഞ്, ദൈവത്തിന്റെ അനുഗ്രഹമുണ്ടെന്നു സങ്കല്‍പിച്ചു ചരിതാര്‍ഥരായി മടങ്ങിവരുകയാണ്. ഇതുകൊണ്ടുമാത്രം നമ്മുടെ ഹൈന്ദവസംസ്‌കാരമോ ധര്‍മമോ നിലനിന്നുപോന്നിട്ടുണ്ടോ! ഇല്ല.

ക്ഷേത്രങ്ങള്‍ക്കു പുറമെ വേറെ പോംവഴിയുണ്ടോ, ഉവ്വ്, ആശ്രമങ്ങള്‍.  

ആശ്രമങ്ങള്‍ ക്ഷേത്രങ്ങള്‍ പോലെയല്ല. അവിടെ മിണ്ടാത്ത ദൈവമല്ല, മിണ്ടി ഓടിനടക്കുന്ന തപസ്വികളും തത്ത്വജ്ഞരുമാണ്. ആശ്രമം സ്ഥാപിച്ചവനോ, തന്റെ ശിഷ്യപരമ്പരയില്‍പെട്ടവരോ ആകും ആശ്രമാധിപന്മാര്‍. കൂടെ ശിഷ്യന്മാരും സഹപ്രവര്‍ത്തകരുംകൂടി കാണും. അവരുടെയൊക്കെ ഐശ്വരജീവിതമാകും. 

ക്ഷേത്രങ്ങളില്‍ ചില ദിവസങ്ങളിലോ മാസങ്ങളിലോ പോയി ദര്‍ശനം നടത്തി മടങ്ങിപ്പോരുന്നവരെപ്പോലെയല്ല, ജീവിതം മുഴുവനും ഈശ്വരീയമായി, ഭക്തിനി

ര്‍ഭരമായി, തപോനിര്‍ഭരരായി കഴിയുന്നു ആശ്രമവാസികള്‍. 

അവിടെ ചെന്നുപെടുന്നവര്‍ ആശ്രമാധിപനെ കണ്ട് നമസ്‌കരിച്ചു പറയാനുള്ളതു പറഞ്ഞ്, ഇങ്ങോട്ടു കേള്‍ക്കാനുള്ളതു കേട്ട്, സംശയമുണ്ടെങ്കില്‍ തീര്‍ത്ത്, ഉള്‍ത്തെളിച്ചത്തോടെ സന്തോഷമായി മടങ്ങുന്നവരാകും.  

ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ അതൊക്കെ ഉന്നയിച്ചു മറുപടി തേടാം. ജീവിതപ്രശ്‌നങ്ങളെന്തും ചര്‍ച്ചചെയ്ത്, സമാധാനം, ആശയത്തെളിച്ചം, ആത്മബലം ധൈര്യം, ഒക്കെ കൈവരിക്കാം. അതിനാണ് ആശ്രമങ്ങള്‍. 

മിണ്ടാത്ത ദൈവത്തെ ആരാധിച്ചാല്‍ നമുക്ക് അറിവായിട്ടൊന്നും കിട്ടില്ല. അറിവ് വേണമെങ്കില്‍  ആശ്രമങ്ങളിലേക്കുതന്നെ തിരിയണം. ആശ്രമങ്ങളില്‍ സാധാരണ ക്ഷേത്രമെന്നൊന്ന് ഉണ്ടാകണമെന്നില്ല. ഉണ്ടാകാതിരിക്കയാണ് ശരി; എന്നാല്‍ ഭജിക്കാന്‍ ഒരു മന്ദിരം ഉണ്ടാകാം, ധ്യാനത്തിനുള്ള സൗകര്യവും വേണം. 

ക്ഷേത്രത്തിലുള്ള പ്രതിഷ്ഠ പോലെ പ്രതിഷ്ഠയും ആരാധനയുമൊക്കെ നടത്തുന്നതല്ല ആശ്രമത്തില്‍ ശരി. മറിച്ച്, മനുഷ്യന്റെ പ്രവൃത്തിയിലും സംസാരത്തില്‍, ചിന്തയില്‍, ആദര്‍ശങ്ങളില്‍ എല്ലാം ഭക്തിയും ഈശ്വര വിശ്വാസവും ആവശ്യപ്പെടുന്ന പവിത്രത വളര്‍ത്തിക്കൊണ്ടുവരണം. മനോദൂഷ്യങ്ങളെ മാറ്റി മനസ്സിനുവേണ്ട ഗുണങ്ങള്‍ നിറച്ചു കൊണ്ടിരിക്കുന്നതാണ് ആശ്രമജീവിതത്തിന്റെ നട്ടെല്ല്. 

എന്താണ് ക്ഷേത്രം എന്താണ് ആശ്രമം

ആശ്രമത്തിന്റെ മൂലധനം അവിടെയുള്ളവരുടെ തപസ്സാണ്. തപസ്സെന്നാല്‍ എന്താണ്? തപസ്സ് നടക്കുന്നത് ഓരോരുത്തരുടേയും മനസ്സിലാണ്. 

മറ്റെല്ലാം വിട്ട് ഈശ്വരനെ മാത്രം ആശ്രയിച്ചിരിക്കുന്ന മനസ്സില്‍ക്കവിഞ്ഞ തപസ്സില്ല. അമൂല്യവും അതിധന്യവുമാണത്. 

ഭൂമിയുടെ ചുറ്റും വായുവാണ്. വായുവിനു ചുറ്റും ശൂന്യാകാശവും. അങ്ങനെ വായുവാലും ശൂന്യാകാശത്താലും ചുറ്റപ്പെട്ട ഈ ഭൂമി, സ്വയം അച്ചുതണ്ടില്‍ ചുറ്റുന്നു, അതുവഴി സൂര്യനേയും പ്രദക്ഷിണം വെക്കുന്നു. സ്വയംഭ്രമണത്തിനു 24 മണിക്കൂറും, സൂര്യനെ പ്രദക്ഷിണംവെക്കാന്‍ 36514ദിവസവുമാണ്. 

ഭൂമി താഴെ വീഴാതെ അതിന്റെ ഭ്രമണപഥം, പ്രദക്ഷിണ മാര്‍ഗം, വിട്ടു തെറ്റിപ്പോകാതെ, സൂര്യനോടു കൂടുതല്‍ അടുക്കാതെയും സൂര്യനില്‍നിന്നു കൂടുതല്‍ അകന്നുപോകാതെയും ഇരിയ്‌ക്കുന്നത് എന്തുകൊണ്ടാണ്? ഭൂമിയുടെ ഉള്ളിലും ചുറ്റും വ്യാപിച്ചിരിക്കുന്ന വിശേഷപ്പെട്ട അതിസൂക്ഷ്മമായ ഒരു പ്രഭാവമുണ്ട്, സാന്നിധ്യമുണ്ട്. അതിന്റെ മഹത്വം കൊണ്ടാണ് ഗോളങ്ങള്‍ തമ്മില്‍ കൂട്ടിയടിക്കാതെ സ്ഥിതിചെയ്യുന്നത്.

അതേ സാന്നിധ്യം മനുഷ്യദേഹത്തേയും ഹൃദയത്തേയും, ശ്വാസകോശങ്ങളേയും ബുദ്ധിയേയും എല്ലാം പ്രവര്‍ത്തിപ്പിച്ചുകൊണ്ട്, നമ്മെ താഴെ വീഴാതെ, ഉറക്കി, എഴുന്നേല്‍പിച്ച്, സ്വപ്‌നം കാട്ടി കഴിച്ചുകൂട്ടുന്നു. ഈ സാന്നിധ്യത്തില്‍ സദാ ഉറച്ചു നില്‍ക്കുക. 

ഭൂമി എങ്ങനെ ആ സാന്നിധ്യത്താല്‍ താങ്ങപ്പെടുന്നുവോ, അതേമാതിരി നമ്മുടെ മനസ്സും ജഗദീശ്വരനാല്‍ താങ്ങപ്പെടണം. അങ്ങനെ ജഗദീശ്വരനില്‍ ഉറച്ചു താങ്ങിയിരിക്കുന്നതാണ് വാസ്തവത്തില്‍ തപസ്സ്, അതേ, സാത്ത്വികതപോനുഷ്ഠാനം. അതിനു സഹായിക്കാന്‍വേണ്ടി നാമം ജപിക്കും, മന്ത്രം ജപിക്കും, ധ്യാനിക്കും, ശാസ്ത്രങ്ങളും തത്ത്വകഥകളും വായിക്കും, കേള്‍ക്കും, ആലോചിക്കും, സംസാരിക്കും. ഇങ്ങനെ ദൈഹികമായും, മാനസമായും, ബുദ്ധിപരമായുമുള്ള സാധനകള്‍ ചെയ്യുന്നതൊക്കെ ഈ ആശ്രയബോധം ഉറച്ചുകിട്ടാന്‍ വേണ്ടിയാണ്. 

ഇത് ഉറച്ചു കൂടുതല്‍ക്കൂടുതല്‍ നന്നാവാനും, എന്തിനേറെ, ദേഹത്തിനു വേണ്ട ഭക്ഷണം ലഭിക്കാന്‍ ഈയൊരു വിശ്വാസം മാത്രമാണ് ഏകവഴി, ബലം, രക്ഷ! 

ഇവിടെയുള്ളവരെല്ലാം അവരവരുടെ ഉദ്യോഗമുണ്ടെങ്കില്‍ ഉദ്യോഗം, കുടുംബമുണ്ടെങ്കില്‍ കുടുംബം, വിവാഹബന്ധമുണ്ടെങ്കില്‍ അത്, എല്ലാം ഉപേക്ഷിച്ചുവന്ന് ഇവിടെ കഴിയുന്നവരാണ്.

ആശ്രമങ്ങള്‍ ഹിന്ദുമതം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. ആയിരങ്ങളോ, ലക്ഷങ്ങളോ, കോടികളോ ക്ഷേത്രാങ്കണത്തില്‍ പോകുമ്പോള്‍, ഇവിടെ വരുന്നവരുടെ സംഖ്യ പത്തുകളോ, ഇരുപതുകളോ പരമാവധി ഒന്നോ രണ്ടോ ആയിരമോ ആകും. പക്ഷേ ഇവിടെ വന്നു പോകുന്നവരില്‍ മുഖ്യമാണ് ഹിന്ദുധര്‍മം നിലനില്‍ക്കുകയെന്നത്. അതിനായി അവര്‍ പരമാവധി പരിശ്രമിക്കയും ചെയ്യും. അതിനാലാണല്ലോ ആശ്രമങ്ങള്‍ നിലനില്‍ക്കുന്നതും.  

ധര്‍മമെന്ത്, ഹിന്ദുക്കള്‍ ആര്‍, നമ്മുടെ പുണ്യഭൂമിയുടെ മഹിമയെന്ത്, ഈശ്വരവിശ്വാസത്തെ എങ്ങനെ കൈകാര്യം ചെയ്യണം, എന്തിനേറെ, ഇങ്ങനെ ഭക്തിയുടേയും സംസ്‌കാരത്തിന്റേയും ഹരിശ്രീ പഠിപ്പിക്കുന്നത് ആശ്രമങ്ങളാണെന്നു പറയാം. 

ആശ്രമങ്ങളും ക്ഷേത്രങ്ങളും ഇവ രണ്ടുമാണ് ഹിന്ദുധര്‍മത്തിന്റെ നിലനില്‍പിന് ആവശ്യമായവ. ഇതു നിങ്ങളെല്ലാവരും മനസ്സിലാക്കിയാല്‍ നന്ന്. 

അതനുസരിച്ച് ആശ്രമത്തില്‍ വരുന്നവരും, ആശ്രമത്തില്‍ താമസിക്കുന്നവരും, ആശ്രമപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും, അവരവരുടെ പ്രാധാന്യം, ചെയ്യുന്ന ജോലിയുടെ വില, പ്രയോജനം, എല്ലാംതന്നെ ശരിക്കും ഗ്രഹിച്ചാല്‍ ഓരോ ദിവസവും മനസ്സ് കൂടുതല്‍ക്കൂടുതല്‍ ധന്യമാകും. അനുഗൃഹീതമാണ് തന്റെ ജീവിതം എന്നു തോന്നണം. അതു വളരെ പ്രധാനമാണ്.

സ്വാമി ഭൂമാനന്ദതീര്‍ഥര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.