ശബരിമല: ശബരിമലയിലെ ആചാരലംഘനത്തിന് വെമ്പല്‍ കൊള്ളുന്നവര്‍ക്ക് മുമ്പില്‍ ഇതാ ഒരു ഇതര സംസ്ഥാന പെണ്‍കുട്ടി. ആചാരങ്ങള്‍ ഹനിക്കാന്‍ മനപ്പൂര്‍വം യുവതികളെ സന്നിധാനത്ത് എത്തിക്കുന്നവരുടെ കണ്ണുതുറപ്പിക്കട്ടെ ഈ പെണ്‍കുട്ടിയുടെ വാചകങ്ങള്‍.
എനിക്ക് ഒന്‍പത് വയസായി, ഇത് മൂന്നാം തവണയാണ് ശബരിമലയില്‍ എത്തുന്നത്. ഇനി ഞാന്‍ 41 വര്‍ഷങ്ങള്‍ക്ക് ശേഷമേ ശബരിമലയില്‍ എത്തുകയുള്ളൂവെന്ന സന്ദേശം ബാനറില്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയാണ് പെണ്‍കുട്ടി പുണ്യഭൂമിയുടെ പരിശുദ്ധി സംരക്ഷിക്കാനെത്തിയത്. മറ്റു സംസ്ഥാനത്തെ ഭക്തര്‍ പോലും ആചാരം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ശബരിമലയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനുമുള്ള പ്രഹരം കൂടിയാണ് ഈ പെണ്‍കുട്ടിയുടെ സന്ദേശം.
ചെന്നൈ വടിപ്പാക്കം സ്വദേശി വിജയകുമാറിന്റെ മകള്‍ വി. പത്മപൂര്‍ണിയാണ് ആചാരസംരക്ഷണത്തിന്റെ സന്ദേശവുമായി ഇന്നലെ സന്നിധാനത്തെത്തിയത്. മുത്തച്ഛന്‍ ശിവസുബ്രഹ്മണ്യനും ബന്ധുക്കളും പത്മപൂര്‍ണിക്കും വിജയകുമാറിനൊപ്പമുണ്ടായിരുന്നു. അയ്യപ്പനെ കണ്ടുവണങ്ങിയ ആത്മനിര്‍വൃതിയില്‍ പത്മപൂര്‍ണിയും സംഘവും ഇന്നലെത്തന്നെ നാട്ടിലേക്ക് മടങ്ങി.
















