ചെറുപ്പക്കാര്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ സൗജന്യ നൈപുണ്യ പരിശീലനം നേടാന്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (pMKVY-T1 2018-19) പദ്ധതി. നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്കിന്റെ പരിധിയില്‍പ്പെടുന്ന തൊഴില്‍ മേഖലകളിലാണ് പരിശീലനം. കേരളത്തിലും അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി പരിശീലന സൗകര്യം ലഭ്യമാണ്.
ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി, ഇലക്ട്രോണിക്സ്, പ്ലംബിംഗ്, കണ്‍സ്ട്രക്ഷന്‍, ഫുഡ് പ്രോസസിംഗ്, ഓട്ടോമോട്ടീവ്, അപ്പാരല്‍, അഗ്രികള്‍ച്ചര്‍, ഐടി, ഐടി എനേബിള്‍ഡ് സര്‍വ്വീസസ്, പവര്‍, ലോജിസ്റ്റിക്സ്, ടെലികോം, റീട്ടെയില്‍, ഹെല്‍ത്ത് കെയര്‍ ഉള്‍പ്പെടെ നിരവധി മേഖലകളിലാണ് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുക.
പരിശീലനം നല്കുന്ന സ്ഥാപനങ്ങള്‍, കോഴ്സുകള്‍, സീറ്റുകള്‍, പ്രവേശന യോഗ്യത ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.aicte-india.org/schemes/other-schemes/PMKVY/PMKVY-2018-19- എന്ന വെബ്സൈറ്റ് ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് അതത് സ്ഥാപനത്തില്‍ ഒക്ടോബര്‍ 31-നകം നേരിട്ട് ബന്ധപ്പെടേണ്ടതാണ്. പരിശീലനം സൗജന്യമാകയാല്‍ ഫീസ് നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ www.aicte-india.org ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: