പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ നാട്ടുകാര്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞത്. പോലീസ് സ്ഥലത്തെത്തി യുവതിയെ ഇവിടെനിന്നും മാറ്റി. യുവതിക്കെതിരേ പ്രതിഷേധവുമായി വിശ്വാസികളായ സ്ത്രീകളും രംഗത്തെത്തി. അതേസമയം, ക്ഷേത്ര ദര്‍ശനത്തില്‍നിന്നും പിന്‍മാറില്ലെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
കോടതി വിധി വന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചിരുന്നതായി ലിബി പറഞ്ഞു. വ്രതം എടുത്തിരുന്നു. എന്നാല്‍ 41 ദിവസത്തെ വ്രതം എടുത്തിട്ടില്ല. കോടതി വിധി ഉള്ളതിനാല്‍ പോലീസ് സംരക്ഷണം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ലിബി പറഞ്ഞു. എന്നാല്‍ ജീന്‍സ് ധരിച്ചു വന്ന യുവതി ക്ഷേത്ര ദര്‍ശനം എന്ന ഭക്തിയോടെ വന്നതല്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ പോകുമെന്ന് ലിബി കഴിഞ്ഞൈദിവസം ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചിരുന്നു.
11 മണിയ്‌ക്ക് നടക്കുന്ന ശബരിമല അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. യോഗത്തിനെത്തിയ സിവില്‍ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.
















