Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അപേക്ഷകളിലെ അടിമത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 02:54 am IST
in Vicharam

‘താഴ്മതാനഭ്യുന്നതി’ എന്നു കവിപാടിയിട്ടുണ്ട്. മലയാളികള്‍ക്ക് പൊതുവേ അഹങ്കാരം കൂടുതലാണെന്ന ആക്ഷേപം ഉണ്ടെങ്കിലും ‘അപേക്ഷ’കളില്‍ അവരെപ്പോലെ താഴ്മ കാണിക്കുന്ന മറ്റൊരു വിഭാഗം ഉണ്ടാകാനിടയില്ല. 

”ആയതുകൊണ്ട് എനിക്ക് റേഷന്‍കാര്‍ഡ് അനുവദിച്ചുതരണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു”. 

വെറും താഴ്മകൊണ്ട് ചിലര്‍ തൃപ്തിപ്പെടില്ല. 

”ആയതുകൊണ്ട് എനിക്ക് റേഷന്‍ കാര്‍ഡ് അനുവദിച്ചുതരണമെന്ന് എത്രയും താഴ്മയോടുകൂടി അപേക്ഷിച്ചുകൊള്ളുന്നു”. 

”ക്ഷേമപെന്‍ഷന്‍ അനുവദിച്ചുതരുന്നതിന് സമക്ഷത്തിങ്കല്‍ നിന്ന് ദയവുണ്ടാകുമാറകണം” എന്നാണ് മറ്റ് ചിലരുടെ എത്രയും താഴ്മയോടുകൂടിയുള്ള അപേക്ഷ. 

ചിലര്‍ ഇങ്ങനെ താഴ്ന്ന് താഴ്ന്ന് പാതാളത്തിനും താഴെ പോകും!

അപേക്ഷകളില്‍ ആരും അറിയിക്കാറില്ല, ബോധിപ്പിക്കാറേയുള്ളു

”പതിനഞ്ചാം വാര്‍ഡില്‍ സ്ഥിരതാമസക്കാരനായ ഞാന്‍ ബോധിപ്പിക്കുന്നതെന്തെന്നാല്‍” എന്നായിരിക്കും ആമുഖം. 

”സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും വരുമാന സര്‍ട്ടിഫിക്കറ്റും ഇതോടൊപ്പം അടക്കം ചെയ്തിട്ടുള്ളതായും ബോധിപ്പിച്ചുകൊള്ളുന്നു”. 

‘താഴ്മയുടെതെന്നേപോലെ’ ‘ബഹുമാനപ്പെട്ട’യുടെ മുന്നിലും ‘എത്രയും’ ഉണ്ടാകും. 

‘എത്രയും ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് മുമ്പാകെ ബോധിപ്പിക്കുന്ന അപേക്ഷ’

എന്തായാലും അപേക്ഷകളുടെ സ്ഥിതി അതിദയനീയം തന്നെ. 

സാക്ഷരതയിലും രാഷ്‌ട്രീയ പ്രബുദ്ധതയിലും മുന്‍പന്തിയിലുള്ള കേരളീയര്‍ ആനുകൂല്യങ്ങളും അവകാശങ്ങളും ചോദിക്കുമ്പോള്‍ ഇത്ര ‘താഴ്ന്നു’ പോകുന്നത് എന്തുകൊണ്ടാണ്? ഉത്തരം ഗവേഷകര്‍ കണ്ടെത്തട്ടെ. 

ചെറിയ വാക്യങ്ങളുടെ പോലും ഘടന ശരിയാക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. പുസ്തകങ്ങളിലും പത്രങ്ങളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും വികലമായ വാക്യങ്ങള്‍ ധാരാളം കാണാം. വിദ്യാര്‍ത്ഥികളുടെ ഭാഷാപഠനത്തെ ഇത് കാര്യമായി ബാധിക്കും. 

വാര്‍ത്തയില്‍ നിന്ന്:

‘കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം മുറുകെപ്പിടിക്കുന്നതിനും വര്‍ഗീയത സൃഷ്ടിക്കാനുമുള്ള ചിലരുടെ നീക്കത്തിനെതിരെയുമാണ് സദസ്സ് സംഘടിപ്പിക്കുന്നത്’. 

‘കേരളത്തിന്റെ നവോത്ഥാനപാരമ്പര്യം മുറുകെപ്പിടിക്കുന്നതിനും വര്‍ഗീയത സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കത്തെ എതിര്‍ക്കുന്നതിനുമാണ് സദസ് സംഘടിപ്പിക്കുന്നത്’. (ശരി)

‘സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രധാന്യം മനസ്സിലാക്കിയതുകൊണ്ടാണ് ഗേള്‍സ് ഹൈസ്‌കൂള്‍ ആരംഭിക്കാന്‍ കാരണമായത്’. 

ഒരേ അര്‍ത്ഥമുള്ള ‘കൊണ്ട്’ ‘കാരണം’ എന്നിവ ചേര്‍ന്നപ്പോള്‍ വാക്യം വികലമായി. 

‘സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രധാന്യം മനസ്സിലാക്കിയതാണ് ഗേള്‍സ് ഹൈസ്‌കൂള്‍ ആരംഭിക്കാന്‍ കാരണമായത്’.(ശരി)

‘സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടാണ് ഗേള്‍സ് ഹൈസ്‌കൂള്‍ ആരംഭിച്ചത്’. (ശരി). 

ഒരു മുഖ പ്രസംഗത്തില്‍ നിന്ന്:

‘സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനെന്നപേരില്‍ ഇറങ്ങിയ സര്‍ക്കുലറില്‍ സുപ്രീംകോടതി വിധിയുടെ ഗുണം പരമാവധി പരിമിതപ്പെടുത്താനും മഹാഭൂരിപക്ഷം പെന്‍ഷന്‍കാരെയും അതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനുള്ള കുബുദ്ധിയുമാണ് കാണിച്ചത്’. 

‘ഗുണം പരമാവധി പരിമിതപ്പെടുത്താനും മഹാഭൂരിപക്ഷം പെന്‍ഷന്‍കാരെയും അതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനുമുള്ള കുബുദ്ധിയാണ് കാണിച്ചത്’ (ശരി)

‘വിനീതവിധേയ’രാകാന്‍ മലയാളികളില്‍ പലര്‍ക്കും മടിയില്ല. പത്രലേഖകര്‍ പൊതുവേ ‘വിധേയ’പ്രിയരാണ്. 

‘അതുകൊണ്ട് നമ്മുടെ പാഠ്യപദ്ധതി സമഗ്രമായ പരിഷ്‌കരണത്തിന് വിധേയമാക്കണം’. 

‘സമഗ്രമായി പരിഷ്‌കരിക്കണം എന്നേ വേണ്ടു’. 

’11 ന് നാമനിര്‍ദ്ദേശപത്രികകള്‍ സൂക്ഷ്പപരിശോധനയ്‌ക്ക് വിധേയമാക്കും’. (സൂക്ഷ്മമായി പരിശോധിക്കും)

‘പഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 100 പേര്‍ രക്തപരിശോധനയ്‌ക്ക് വിധേയരായി’. (100 പേരുടെ രക്തം പരിശോധിച്ചു). 

‘ജോലിസ്ഥലത്തു വച്ചാണ് ഈ പെണ്‍കുട്ടികള്‍ പീഡനത്തിന് വിധേയരായത്’. (ഈ പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചത്). 

പിന്‍കുറിപ്പ്: ‘ആണിന് പെണ്ണിനോട് പണ്ടേയുള്ള പേടിയാണ് ഈ വിവേചനത്തിന് പിന്നില്‍’. ഈ വാക്യം ഫെമിനിസ്റ്റ് ശൈലിയിലാക്കുക. 

ഉത്തരം: പെണ്ണിനോടുള്ള ആണധികാരത്തിന്റെ ചരിത്രാതീത ഭയാശങ്കകളാണ് ഈ വിവേചനത്തിന് പിന്നില്‍. 

എസ് കെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.