Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എന്നെ ഞാനാക്കിയത് മഹാഭാരതം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 02:54 am IST
in Kerala

കോഴിക്കോട്: ”എന്നെ ഇന്ന് കാണുന്ന ഞാനാക്കി മാറ്റിയത് മഹാഭാരതമാണ്. എല്ലാം വ്യാസകൃപ!” എം.എന്‍. പാലൂരിന്റെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. ജീവിതത്തില്‍ നേരിടേണ്ടിവന്ന തിക്താനുഭവങ്ങളെ അതിജീവിക്കാന്‍ തനിക്ക് കരുത്തായത് പലകുറി ആവര്‍ത്തിച്ച മഹാഭാരതം വായനയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

മുംബൈയിലെ ജീവിതത്തിനിടയില്‍ മഹാഭാരതം പല ആവര്‍ത്തി വായിച്ചിരുന്നതായി കഥയില്‍ പറയുന്നതിനൊപ്പം തന്നെ മഹാഭാരതത്തില്‍ നിന്നുള്ള ശ്ലോകങ്ങളും ചില സംസ്‌കൃത ശ്ലോകങ്ങളും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. എല്ലാവരും അവരവരുടെ ഇഷ്ടമനുസരിച്ച് അവനവന്റെ പാകത്തിന് വളരട്ടെ എന്നേ വ്യാസന്‍ പറഞ്ഞിട്ടുള്ളൂയെന്നും ഇത്ര ഉദാരമായ ദര്‍ശനം മറ്റെങ്ങും കണ്ടിട്ടില്ലെന്നും പാലൂര്‍ പറയുന്നു. 

പണ്ടൊരിക്കല്‍ കുട്ടികൃഷ്ണമാരാര്‍ പാലൂരിനോട് തമാശയായി പറഞ്ഞ കാര്യവും ആത്മകഥയിലുണ്ട്. മഹാഭാരതം പാലൂരിനെ പെരുവഴിയില്‍ നിന്ന് കേറ്റുമെന്നായിരുന്നു മാരാരുടെ പരാമര്‍ശം. അക്ഷരാര്‍ത്ഥത്തില്‍ അതു സംഭവിച്ചു. ആരെന്തുപറഞ്ഞാലും ഭാരതം ഭാരതമാണ്. സകലശാസ്ത്രങ്ങളുടെ തിളക്കവും സര്‍വ്വചരാചരങ്ങളോടും പ്രേമവും സകലദുരിതങ്ങളില്‍ നിന്ന് മോചനവും തരുന്നതു കൊണ്ടാണ് ഭാരതത്തെ അങ്ങനെ വിളിക്കുന്നതെന്ന് സൂചിപ്പിക്കുന്ന, ഭാരതത്തെക്കുറിച്ച് പറയുന്ന ശ്ലോകവും അദ്ദേഹം കുറിച്ചിട്ടിട്ടുണ്ട്. 

കവിത തുളുമ്പുന്ന ഗദ്യത്തിലാണ് പാലൂര്‍ തന്റെ ആത്മകഥ എഴുതിത്തീര്‍ത്തത്. ജനനം മുതല്‍ അനുഭവിക്കേണ്ടിവന്ന തിക്താനുഭവങ്ങളും കഥയില്‍ പറഞ്ഞുവയ്‌ക്കുന്നു. അച്ഛനമ്മമാരുടെ ഒമ്പതാമത്തെ പുത്രനായായിരുന്നു പാലൂരിന്റെ ജനനം. ഇല്ലത്തെ അവസ്ഥയും മുംബൈയിലേക്കുള്ള പറിച്ചുനടലും കൂട്ടിച്ചേര്‍ക്കലുകളോ വെട്ടിത്തിരുത്തലുകളോ ഇല്ലാതെ പറഞ്ഞുവച്ചിട്ടുണ്ട്. മുംബൈയിലെ തെരുവീഥികളില്‍ ജോലി തേടിയുള്ള അലച്ചില്‍, അവിടെ അനുഭവിച്ച കഷ്ടപ്പാടുകള്‍, വസൂരി പിടിപെട്ടപ്പോള്‍ സുഹൃത്തുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് കടത്തിണ്ണകളില്‍ അഭയം തേടേണ്ടിവന്നത്. 

എന്‍.എന്‍. കക്കാടിന്റെ അഭിപ്രായത്തെത്തതുടര്‍ന്നാണ് കോഴിക്കോട് തെരഞ്ഞെടുത്തത്. തിരുവനന്തപുരമോ തൃശൂരോ കോഴിക്കോടോ തെരഞ്ഞെടുക്കാമെന്നായിരുന്നു കക്കാടിന്റെ മറുപടി. സ്ഥലം നറുക്കെടുത്ത് തീരുമാനിക്കാമെന്നും സൂചിപ്പിച്ചു. എന്നാല്‍, കോഴിക്കോട് തന്നെ തീരുമാനിക്കുകയായിരുന്നു. ഭാര്യാ സഹോദരന്‍ കോഴിക്കോട് ജോലി ചെയ്തതിനാല്‍ വീടുനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികം ബുദ്ധിമുട്ടില്ലാതെ തീര്‍ക്കാനായെന്നും വിരമിച്ച ശേഷം വീട്ടിലെത്തി  ജീവിതം മുന്നോട്ടുപോകാനായെന്നു അദ്ദേഹം പറയുന്നു.

ആധുനികതയുടെ വാതായനം തുറന്ന കവി

കോഴിക്കോട്; മലയാള കവിതയില്‍ ആധുനികതയുടെ വാതില്‍ തുറന്ന കവികളില്‍ പ്രമുഖനായിരുന്നു ഇന്നലെ അന്തരിച്ച എം.എന്‍. പാലൂര്‍. പാരമ്പര്യരീതിയെ തിരസ്‌കരിക്കാതെ തന്നെ പുതിയ ആശയങ്ങളെ സന്നിവേശിപ്പിക്കുന്ന രീതി അദ്ദേഹം തന്റെ കവിതകളില്‍ പ്രകടമാക്കി. തന്റെ ജീവിതാനുഭവങ്ങള്‍ ഒട്ടും വളച്ചുകെട്ടില്ലാതെ തന്നെ ആത്മകഥയായ ‘കഥയില്ലാത്തവന്റെ കഥ’ എന്ന കൃതിയിലൂടെ തുറന്നെഴുതി. 1983ല്‍ കലികാലം എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും 2003ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരവും ലഭിച്ചു. ‘കഥയില്ലാത്തവന്റെ കഥ’ എന്ന ആത്മകഥയ്‌ക്ക് 2013ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.  പേടിത്തൊണ്ടന്‍, തീര്‍ത്ഥയാത്ര, സുഗമസംഗീതം, കവിത, സര്‍ഗധാര, ഒളിച്ചുകളി, ഭംഗിയും അഭംഗിയും, പച്ചമാങ്ങ തുടങ്ങിയവയാണ് മറ്റു കവിതാസമാഹാരങ്ങള്‍. 

ആശാന്‍ സാഹിത്യ പുരസ്‌കാരം, ഉള്ളൂര്‍ അവാര്‍ഡ്, ചെറുശ്ശേരി സ്മാരക സാംസ്‌കാരിക സമിതി പുരസ്‌കാരം, കര്‍ണാടക സംഗീത സംഗീത അക്കാദമിയുടെ കാവ്യകൗസ്തുഭം പുരസ്‌കാരം, രേവതി പട്ടത്താന സമിതിയുടെ കൃഷ്ണഗീതി പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.