Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ആത്മാവില്‍ കഥയുള്ള പാലൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 05:49 pm IST
in Literature

മഹാഭാരതം എത്രതവണ വായിച്ചെന്ന് എംഎന്‍ പാലൂരിനു തന്നെ ഒരു പക്ഷേ ഓര്‍മകാണില്ല. അത്രത്തോളം വട്ടം ഉണ്ടാകും ആ വായന. ഇതിഹാസങ്ങളും പുരാണങ്ങളും വേറിട്ട് നിരീക്ഷിച്ച ഊര്‍ജത്തിന്‍നിന്നും ജീവിതത്തെ കണ്ട് കവിത എഴുതുകയായിരുന്നു പാലൂര്‍. ശാന്ത ഗംഭീരവും സ്‌നേഹകാരുണ്യവും നിറഞ്ഞ് മനുഷ്യജീവിതത്തിന്റെ അകംപൊരുളിനെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞവയാണ് പാലൂര്‍ കവിതകള്‍. തപ്തനിശ്വാസങ്ങളും ആത്മവിശ്വസങ്ങളും അവയ്‌ക്കുമേല്‍ നിഷേധിക്കാനാവാത്ത ജീവിതയാഥാര്‍ഥ്യങ്ങളും തകര്‍ച്ചയുടെ സങ്കടങ്ങളും നിറഞ്ഞ ചൂടുകാലമാണ് പാലൂര്‍ കവിതകളുടെ പരിസരങ്ങളില്‍. കഥയില്ലാത്തവന്റെ കഥ എന്ന വൈരുധ്യ ലാവണ്യത്തില്‍ എല്ലുറപ്പുള്ള മനുഷ്യകഥ കവിതയില്‍ എഴുതുകയായിരുന്നു അദ്ദേഹം. പാലൂര്‍ വിടപറയുമ്പോള്‍ ഒരിക്കലും യാത്രയാകാതെ ഇനി നമ്മോടൊപ്പം അദ്ദേഹത്തിന്‍റെ കവിതകളുണ്ടാകും.

ഔപചാരിക വിദ്യാഭ്യാസമില്ലാതെ തന്നെ അത് വേണ്ടുവോളം ഉണ്ടായിരുന്നവരെക്കാള്‍ ജീവിതാനുഭവങ്ങളും വായനയും ലോക പരിചയത്താലും ചിന്തകളാലും എഴുത്തില്‍ ഔന്നത്യം പുലര്‍ത്തിയ കവിയാണ് പാലൂര്‍. ചെറുപ്പത്തിലെ ആണ്ടിറങ്ങിയ സംസ്‌കൃത പഠനവും ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ഡ്രൈവര്‍ ജോലിയും ജീവിതത്തിന്റെ ആഴവും പരപ്പും തിരിച്ചറിയാന്‍ പ്രേരിപ്പിച്ചു. അതിനിടയിലെ കഥകളിപഠനവും വീക്ഷണങ്ങളില്‍ വേറൊരു മാനവും തീര്‍ത്തു. വേണ്ടപ്പെട്ടവരുടെ ചെറുപ്പത്തിലേയുള്ള മരണം നല്‍കിയ വേദനാഭാരവും ചുമന്ന് നടന്നപ്പോള്‍ പിന്നേയും വിചാരങ്ങള്‍ക്ക് വാള്‍മൂര്‍ച്ചയുണ്ടായി. ആധുനിക മലയാള കവിതയുടെ തുടക്കക്കാരില്‍ മുന്നേ നടന്ന കവിയാണ് പാലൂര്‍. 

കവിയരങ്ങിലോ ആടിപ്പാടാനോ ഒച്ചപ്പാടില്‍ പേരുറപ്പിക്കാനുള്ള നിഷേധങ്ങളിലോ അദ്ദേഹത്തെ കണ്ടില്ല. സ്വയം മാര്‍ക്കറ്റു ചെയ്യാനും അറിയാത്ത കവി. കൊട്ടിപ്പാടി കവിതകളെക്കാളും ആളാകലാകുന്നവരുടെ പിന്നാലെ പോയവര്‍ അന്തസുള്ള ജീവിതവും അനിവാര്യമായ എഴുത്തുമുള്ള പാലൂരിനെ കണ്ടില്ല. പച്ചമാങ്ങ, കവിത, ഭംഗിയും അഭംഗിയും, സുഗമസംഗീതം, കലികാലം തുടങ്ങിയ കൃതികളില്‍ ഈടുവെപ്പുള്ള ഭാഷയും പദലാളിത്യവും നേരെ ചൊവ്വേയുള്ള ജീവിതംനോക്കിക്കാണലുമുണ്ട്. പ്രതിഷേധങ്ങളുടെ കേവലാരവങ്ങളിലും കാമ്പില്ലാത്ത വിപ്‌ളവ പദാവലികളിലും ആധുനിക കവിത പിന്നീട് മുങ്ങിച്ചത്തപ്പോള്‍ ജീവിതത്തിന്റെ കരുതലായി ശേഷിച്ചവയാണ് പാലൂരിനെപ്പോലുള്ളവരുടെ കവിതകള്‍. 

പറയാനുള്ളപ്പോള്‍ മാത്രം പറയുക എന്നതായിരുന്നു പാലൂരിന്റെ രീതി. അങ്ങനെ പറഞ്ഞവയാണ് പാലൂര്‍ കവിതകള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ സ്മാരക കവിതാ പുരസ്‌ക്കാരം, സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ആത്മാവില്‍ കഥയുള്ളവനാണ് പാലൂര്‍. കഥയില്ലായ്‌മയും ആത്മാവില്ലായ്‌മയുമാണ് ഇന്നത്തെ പല ആത്മകഥകളുടേയും കുറവും നീതിയില്ലായ്‌മയും. പക്ഷേ പാലൂരിന്റെ ആത്മകഥ കഥയില്ലാത്തവന്റെ കഥ ആവോളം കഥയുടെ തിളപ്പുള്ള ഉച്ചച്ചൂടിന്റെയാണ്.                      

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.