കുടിയാന്‍മല: ചികിത്സാ ധനസഹായത്തിനെന്ന വ്യാജേന പാട്ടുപാടി പണം തട്ടുന്ന സംഘത്തെ കുടിയാന്‍മല എസ്‌ഐ വി.വി.ശ്രീജേഷ് പിടികൂടി. ഇടുക്കി ഉടുമ്പന്‍ചോല കുമ്പളം കുന്നേല്‍ ബിജു ജോസഫ് (42), ഇടുക്കി കാന്തിപ്പാറ കുട്ടുകലീലെ കരോട്ടയില്‍ ബേബി അഗസ്റ്റിന്‍ (56), ജീപ്പ് ഡ്രൈവര്‍ ഉടുമ്പന്‍ചോല രാജാക്കാട് സ്വദേശി തമിഴരശന്‍ (26) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ജീപ്പും കസ്റ്റഡിയിലെടുത്തു.
ബിജു ജോസഫ് ഭിന്നശേഷിക്കാരനാണ്. പുലരുടെയും ചികിത്സക്ക് എന്ന പേരിലാണ് ഇവര്‍ പാട്ടുപാടി പണം സമാഹരിക്കുന്നത്. എന്നാല്‍ ഇവര്‍ യഥാര്‍ത്ഥത്തില്‍ പാട്ടുപാടാറില്ല. സിഡി പ്ലെയറിലിട്ട് പാടിക്കുകയും ഇവര്‍ ചുണ്ടനക്കുകയും മാത്രമാണ് ചെയ്യാറുള്ളത്. ബിജു ജോസഫാണ് പ്രധാന ഗായകനെന്ന പേരില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇടുക്കി ജില്ലയിലൊഴിലകെ ബാക്കി എല്ലാ ജില്ലകളിലും ഇവര്‍ ഗാനമേള സംഘടിപ്പിക്കാറുണ്ട്. പ്രതിമാസം മൂന്ന് ലക്ഷം രൂപയോളം പാട്ടുപാടി ഇവര്‍ സമ്പാദിക്കാറുണ്ടെന്നാണ് പോലീസ് ലഭിച്ച സൂചന. പണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാറാണ് പതിവ്. വീട് പണിത വകയില്‍ ബിജു ജോസഫിനുണ്ടായ സാമ്പത്തിക ബാധ്യത പരിഹരിക്കാനാണത്രെ പാട്ടുപാടി പിരിവ് നടത്താന്‍ ഇറങ്ങിയത്.
പിടിയിലാകുമ്പോള്‍ ഇവരുടെ കൈവശ്യം 14,000 രൂപയുണ്ടായിരുന്നു. അതില്‍ ആയിരം രൂപ ഇവര്‍ക്ക് നല്‍കി താക്കീത് ചെയ്ത് നാട്ടിലേക്ക് വിട്ടയച്ചു. ബാക്കി തുക മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
















