Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാലറി ചലഞ്ചില്‍ സര്‍ക്കാരിന് തിരിച്ചടി; വിസമ്മതപത്രം ഹൈക്കോടതി തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 11:09 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന സാലറി ചലഞ്ച് ഉത്തരവിനോടു സഹകരിക്കാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരിന് കടുത്ത തിരിച്ചടിയാണ് കോടതിവിധി.

കേരള എന്‍ജിഒ സംഘ് നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സാലറി ചലഞ്ചിനെതിരെ ഹര്‍ജിക്കാര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ (കെഎടി) ഹര്‍ജി നല്‍കിയിരുന്നെങ്കിലും വിവാദ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ട്രൈബ്യൂണല്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് എന്‍ജിഒ സംഘ് അപ്പീല്‍ നല്‍കിയത്. 

സാലറി ചലഞ്ചിനെ അനുകൂലിച്ച് ഹര്‍ജിയില്‍ കക്ഷി ചേരാനെത്തിയ എന്‍ജിഒ യൂണിയനെ ഹൈക്കോടതി വിമര്‍ശിച്ചു. ഹര്‍ജിയിലെ ആരോപണങ്ങള്‍ അവാസ്തവമാണെന്നും പൊതുജന താല്‍പ്പര്യം മുന്‍നിറുത്തിയാണ് സാലറി ചലഞ്ച് നടപ്പാക്കുന്നതെന്നുമായിരുന്നു എന്‍ജിഒ യൂണിയന്റെ വാദം. നിങ്ങള്‍ക്ക് സംഭാവന നല്‍കണമെന്നുണ്ടെങ്കില്‍ നല്‍കാമെന്നും മറ്റുള്ളവരെ നിര്‍ബന്ധിക്കുന്നതെന്തിനാണെന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.

ട്രൈബ്യൂണല്‍ ഹര്‍ജി ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും അല്ലെങ്കില്‍ ഇടക്കാല ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും വിധിയില്‍ പറയുന്നു. ശമ്പളം നല്‍കാന്‍ താല്‍പ്പര്യമില്ലാത്ത ജീവനക്കാര്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ നിര്‍ബന്ധിത പിരിവിന്റെ സ്വഭാവത്തിലുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ജീവനക്കാര്‍ക്ക് സാമ്പത്തിക സ്ഥിതിയനുസരിച്ച് ഇഷ്ടാനുസരണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വിധി തടസ്സമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ സംഭാവന നല്‍കാന്‍ തയാറല്ലാത്ത ജീവനക്കാരെ കുറ്റക്കാരായി ചിത്രീകരിക്കുന്നതാണെന്നും ജീവനക്കാരെ രണ്ട് തട്ടിലാക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വിസമ്മതപത്രം, പല കാരണങ്ങളാല്‍ ശമ്പളം നല്‍കാനാവാത്ത ജീവനക്കാരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തും. 

നിര്‍ബന്ധിത പിരിവ് നടത്തുന്നില്ലെന്നും ഇതുറപ്പാക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. അങ്ങനെയെങ്കില്‍ വിസമ്മതപത്രം നല്‍കാത്തവരുടെ ശമ്പളം പിടിക്കുമോയെന്ന് കോടതി ആരാഞ്ഞു. ഇവരുടെ ശമ്പളം തവണ വ്യവസ്ഥയില്‍ പിടിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ പല കാരണങ്ങളാല്‍ ശമ്പളം നല്‍കാനാവാത്തവരില്‍ നിന്ന് വിസമ്മതപത്രം തേടുന്നത് അവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. ആത്മാഭിമാനമില്ലാതെ ജീവിക്കേണ്ടി വരുന്നതിനേക്കാള്‍ നല്ലത് ആയിരം തവണ മരിക്കുന്നതാണെന്ന ഫ്രഞ്ച് തത്ത്വചിന്തകന്റെ വാക്കുകളും കോടതി കൂട്ടിച്ചേര്‍ത്തു. 

സാലറി ചലഞ്ചിനെതിരെ കെഎടിയില്‍ ഹര്‍ജി നിലവിലുണ്ട്. വിസമ്മതപത്രം നിര്‍ബന്ധമാക്കിയ വ്യവസ്ഥ മാത്രമാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കെഎടിയില്‍ നിലവിലിരിക്കുന്ന കേസിനെ ബാധിക്കുമെന്നതിനാല്‍ കടുത്ത പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.