രാജ്‌കോട്ട് : സ്വന്തം മണ്ണില്‍ ഇന്ത്യ ടെസ്റ്റ് വിജയങ്ങളില്‍ സെഞ്ചുറി കുറിച്ചു. വിന്‍ഡീസിനെ രാജ്‌കോട്ടില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ നാട്ടിലെ നൂറാം വിജയം ആഘോഷിച്ചത്. ഇന്ത്യയുടെ 266-ാം ടെസ്റ്റാണിത്.
നാട്ടില്‍ നൂറ് വിജയങ്ങള്‍ നേടുന്ന നാലാമത്തെ ടീമാണ് ഇന്ത്യ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റ് ടീമുകള്‍.
ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ സ്വന്തം മണ്ണില്‍ ആദ്യ ടെസ്റ്റ് വിജയം നേടിയത്. 1952 ല്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ ഒരു ഇന്നിങ്ങ്‌സിനും എട്ട് റണ്‍സിനുമാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്.ഇന്ത്യ ആദ്യം ടെസ്റ്റ് കളിച്ചതും ഇംഗ്ലണ്ടിനെതിരെയാണ്. 1933- 34 സീസണിലാണ് ഇന്ത്യ ടെസ്റ്റില്‍ അരങ്ങേറിയത്.
















