Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോഹ്‌ലിക്കും ജഡേജയ്‌ക്കും സെഞ്ചുറി; വിന്‍ഡീസ് വീഴുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2018, 03:33 am IST
in Sports

രാജ്‌കോട്ട്: ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് പിന്നാലെ ഓള്‍ റൗണ്ടര്‍  രവീന്ദ്ര ജഡേജയും സെഞ്ചുറി നേടിയതോടെ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യക്ക് മുന്നില്‍ വെസ്റ്റ് ഇന്‍ഡീസ് തകര്‍ന്ന് വീഴുന്നു. ഇന്ത്യയുടെ 649 റണ്‍സ് പിന്തുടരുന്ന വിന്‍ഡീസ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 94 റണ്‍സെന്ന ദുരവസ്ഥയിലാണ്. മൂന്ന് ദിവസത്തെ കളി ശേഷിക്കെ ഇന്നിങ്ങ്‌സ് തോല്‍വിയലേക്ക് നീങ്ങുകയാണ് സന്ദര്‍ശകര്‍. സ്റ്റമ്പെടുക്കുമ്പോള്‍ ചെയ്‌സും (27) പോളും (13) പുറത്താകാതെ നില്‍ക്കുന്നു.

ജേസണ്‍ ഹോള്‍ഡറിന് പകരം ടീമിനെ നയിക്കുന്ന ബ്രാത്ത്‌വെയ്റ്റ് (2), പവല്‍ (1), ഹോപ്പ് (10), ഹെറ്റ്‌മെയര്‍ (10), അംബ്രിസ് (12), ഡൗറിച്ച് (10) എന്നിവരാണ് പുറത്തായത്.

ഏഴാമനായി ക്രിസീലിറങ്ങി അടിച്ചു തകര്‍ത്ത ജഡേജ സെഞ്ചുറി തികച്ചതോടെ ഇന്ത്യ ഒമ്പത് വിക്കറ്റിന് 649 റണ്‍സെനിലയില്‍ ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചു. 132 പന്തില്‍ അഞ്ചു ഫോറും അത്രയും തന്നെ സിക്‌സറും അടിച്ച ജഡേജ നൂറ് റണ്‍സുമായി പുറത്താകാതെ നിന്നു. ഈ ഓള്‍ റൗണ്ടറുടെ ആദ്യ സെഞ്ചുറിയാണിത്.

ജഡേജയ്‌ക്ക് മുമ്പേ നായകന്‍ കോഹ്‌ലി സെഞ്ചുറി നേടി. 230 പന്തില്‍ പത്ത് ഫോറുകളുടെ പിന്‍ബലത്തില്‍ 139 റണ്‍സ് നേടി. കോഹ്‌ലിയുടെ 24-ാം സെഞ്ചുറിയാണിത്. ലൂയിസിന്റെ പന്തില്‍ ബിഷുവിന് പിടികൊടുത്താണ് കോഹ്‌ലി മടങ്ങിയത്.

ആദ്യ ദിനത്തില്‍ പതിനേഴ് റണ്‍സുമായി പുറത്താകാതെ നിന്ന ഋഷഭ് പന്തിന് എട്ട് റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായി. 

ട്വന്റി 20 മത്സരത്തിലേതുപോലെ അടിച്ചുതകര്‍ത്ത ഋഷഭ് 84 പന്തില്‍ എട്ട് ഫോറും നാല് കൂറ്റന്‍ സിക്‌സറും അടിച്ച് 92 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു. ബിഷുവിന്റെ പന്തില്‍ പോളിന് ക്യാച്ച് നല്‍കിയാണ് ഋഷഭ് കളിക്കളം വിട്ടത്. നാലാം വിക്കറ്റില്‍ ഋഷഭ് പന്ത് കോഹ്‌ലിയുമൊത്ത് 133 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസ് തുടക്കം മുതലേ തകര്‍ന്നു. ഓപ്പണര്‍മാരായ ബ്രാത്ത്‌വെയ്റ്റിനെയും പവലിനെയും പേസര്‍ മുഹമ്മദ് ഷമി പുറത്താക്കി. വിന്‍ഡീസ് രണ്ടിന് ഏഴ് റണ്‍സ്. മൂന്നാമനായി കളിക്കളത്തിലെത്തിയ ഹോപ്പിനും പ്രതീക്ഷ കാക്കാനായില്ല. പത്ത് റണ്‍സെടുത്ത ഹോപ്പ് അശ്വിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. ഹെറ്റ്‌മെയറെ ജഡേജ റണ്‍ ഔട്ടാക്കി. അംബ്രസിനെ ജഡേജയും ഡൗറിച്ചിനെ കുല്‍ദീപ് യാദവും വീഴത്തി.

മുഹമ്മദ് ഷമി പതിനൊന്ന് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി.അശ്വിന്‍, ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

സ്‌കോര്‍ബോര്‍ഡ് 

ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്: പി.പി.ഷാ സി ആന്‍ഡ് ബി ബിഷു 134, കെ.എല്‍.രാഹുല്‍ എല്‍ബിഡബ്‌ളിയു ബി ഗബ്രീല്‍ 0, സി.എ. പൂജാര സി ഡൗറിച്ച് ബി ലൂയിസ് 86, വി.കോഹ്് ലി സി ബിഷു ബി ലൂയിസ് 139, എ.എം.രഹാനെ സി ഡൗറിച്ച് ബി ചെയ്‌സ് 41, ആര്‍.ആര്‍.പന്ത് സി പോള്‍ ബി ബിഷു 92, ആര്‍.എ. ജഡേജ നോട്ടൗട്ട് 100, ആര്‍. അശ്വിന്‍ സി ഡൗറിച്ച് ബി ബിഷു 7, കുല്‍ദീപ് യാദവ് എല്‍ബിഡബ്‌ളിയു ബി ബിഷു 12, യു.ടി. യാദവ് സി ലൂയിസ് ബി ബ്രാത്ത്‌വെയ്റ്റ് 22, മുഹമ്മദ് ഷമി നോട്ടൗട്ട് 2, എക്‌സ്ട്രാസ് 14, ആകെ ഒമ്പത് വിക്കറ്റിന് 649 (ഡിക്ലയേര്‍ഡ്)

വിക്കറ്റ് വീഴ്ച: 1-3, 2-209, 3-232, 4-337, 5-470, 6-534, 7-545, 8-571, 9-626.

ബൗളിങ്ങ്: എസ്.ടി. ഗബ്രീല്‍ 21-1-84-1, കെ.എം.എ. പോള്‍ 15-1-61-0, എസ്.എച്ച്. ലൂയിസ് 20-0-93-2, ഡി. ബിഷു 54-3-217-4, ആര്‍.എല്‍.ചെയ്‌സ് 26-1-137-1, കെ.സി. ബ്രാത്ത്‌വെയ്റ്റ് 13.5-1-47-1.

വെസ്റ്റ്് ഇന്‍ഡീസ് ഒന്നാം ഇന്നിങ്ങ്‌സ്: കെ.സി.ബ്രാത്ത്‌വെയ്റ്റ് സി ഷമി 2, കെ.ഒ.എ. പവല്‍ എല്‍ബിഡബ്‌ളിയു ബി ഷമി 1, എസ്.ഡി.ഹോപ്പ് ബി അശ്വിന്‍ 10, എസ്.ഒ. ഹെറ്റ്‌മെയര്‍ റണ്‍ ഔട്ട് 10, അംബ്രിസ് സി രഹാനെ ബി ജഡേജ 12, ആര്‍.എല്‍. ചെയ്‌സ് നോട്ടൗട്ട് 27, എസ്.ഒ. ഡൗറിച്ച് ബി കുല്‍ദീപ് യാദവ് 10, കെ.എം.എ. പോള്‍ നോട്ടൗട്ട് 13, എക്‌സ്ട്രാസ്് 9, ആകെ ആറു വിക്കറ്റിന് 94.

വിക്കറ്റ് വീഴ്ച: 1-2, 2-7, 3-21, 4-32, 5-49, 6-74.

ബൗളിങ്ങ്: മുഹമ്മദ് ഷമി 6-2-11-2, യു.ടി. യാദവ് 7-1-14-0, ആര്‍. അശ്വിന്‍ 7-0-32-1, ആര്‍.എ.ജഡേജ 5-1-9-1, കുല്‍ദീപ് യാദവ് 4-1-19-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

Kerala

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി
India

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

News

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

News

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

പുതിയ വാര്‍ത്തകള്‍

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.