രാജ്കോട്ട്: റെക്കോഡ് പുസ്തകത്തില്‍ പുത്തന്‍ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്ത്ത്് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി കുതിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഒരു പറ്റം റെക്കോഡുകള്‍ ഈ ബാറ്റിങ്ങ് രാജാവിന് സ്വന്തമായി.
184 പന്തിലാണ് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 24-ാം സെഞ്ചുറി തികച്ചത്. ഇതോടെ ഏറ്റവും വേഗത്തില്‍ 24 ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ താരമായി. ഇന്ത്യന്‍ ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറെ പിന്തള്ളിയാണ് കോഹ്ലി ഒരു പടി മുന്നോട്ട് കയറിയത്. 124 ഇന്നിങ്ങ്സിലാണ് കോഹ്ലി 24-ാം ശതകം കുറിച്ചത്. സച്ചിന് 125 ഇന്നിങ്ങ്സിലാണ് 24-ാം സെഞ്ചുറി നേടിയത്.
ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ് ഏറ്റവും വേഗത്തില്‍ 24 ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയ കളിക്കാരന്. കേവലം 66 ഇന്നിങ്ങ്സിലാണ് ബ്രാഡ്മാന് ഈ നേട്ടം കൈവരിച്ചത്. മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്ക്കര്‍ 128 ഇന്നിങ്ങ്സിലാണ് 24-ാം സെഞ്ചുറി തികച്ചത്്.
ഇരുപത്തിനാലാം സെഞ്ചുറി നേടിയതോടെ കോഹ്ലി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ വിന്‍ഡീസിന്റെ വിവിയന്‍ റിച്ചാര്ഡ്്സ്്, പാക്കിസ്ഥാന്റെ മുഹമ്മദ് യൂനസ്, ഓസ്ട്രേലിയയുടെ ഗ്രേഗ് ചാപ്പല്‍ എന്നിവര്‍ക്കൊപ്പം എത്തി.
നാട്ടില്‍ കോഹ്ലിയുടെ പതിനൊന്നാം സെഞ്ചുറിയാണിത്. വിന്‍ഡീസിനെതിരായ രണ്ടാം സെഞ്ചുറിയും. ഈ വര്‍ഷം കുറിക്കുന്ന നാലാം ശതകവും. നേരത്തെ നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ച ബാറ്റ്സ്മാന് കോഹ്ലിയാണ്. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും അടക്കം 593 റണ്‍സ് നേടി.
തുടര്‍ച്ചയായ മൂന്ന് കലണ്ടര്‍ വര്‍ഷത്തില്‍ ആയിരത്തിലേറെ റണ്‍സ് നേടുന്ന ആദ്യ നായകനാണ് കോഹ്ലി. നായകന് എന്ന നിലയില്‍ കോഹ്ലിയുടെ പതിനേഴാം സെഞ്ചുറിയാണിത്. ടീമിനെ നയിച്ച് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമാണ് കോഹ്ലി. 25 സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന് ഗ്രെയിം സ്മിത്തും 19 സെഞ്ചുറികളുളള മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിങ്ങുമാണ് കോഹ്ലിക്ക് മുന്നിലുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: