തിരുവനന്തപുരം: റോഹിങ്ക്യകളെന്ന് സംശയിച്ച് തിരുവനന്തപുരത്ത് പിടികൂടിയ ആറ് പേരും അസം സ്വദേശികളെന്ന് സ്ഥിരീകരിച്ചു. തമ്പാനൂര്‍ പോലീസാണ് ഇന്ന് രാവിലെ ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കല്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മ്യാന്മറില്നിന്ന് പുറത്താക്കപ്പെട്ട് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കഴിഞ്ഞിരുന്ന റോഹിങ്ക്യര്‍ വന്‍ തോതില്‍ കേരളത്തിലേക്ക് കടക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് റെയില്‍ സുരക്ഷാ സേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
ഭീകരപ്രവര്ത്തരും ക്രൂരവൃത്തിക്കാരുമെന്ന് മുദ്രകുത്തി മ്യാന്മറും ബംഗ്ലാദേശും കൈയൊഴിഞ്ഞ റോഹിങ്ക്യരെ അഭയാര്‍ഥികളായി സ്വീകരിക്കില്ലെന്ന് ഇന്ത്യ നയം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: