മോസ്ക്കോ: ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിനെ റഷ്യന്‍ ടീമായ സിഎസ്കെഎ അട്ടിമറിച്ചു. ലുഷ്നികി സ്റ്റേഡിയത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് റഷ്യന്‍ ടീം റയലിനെ തകര്‍ത്തുവിട്ടത്. ക്രൊയേഷ്യന്‍ മധ്യനിരക്കാരന് നികോള വ്ളാസിച്ചാണ് ഗോള്‍ നേടിയത്.
സിഎസ്കെഎ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി മുന്നിലെത്തി. രണ്ടാം മിനിറ്റില്‍ വ്ളാസിച്ച് ലക്ഷ്യം കണ്ടു. റയലിന്റെ പ്രതിരോധ തകര്‍ച്ചയാണ് ഗോളിന് വഴിയൊരുക്കിയത്. ടോണി ക്രൂസ് ബാക്ക് പാസ് ചെയ്ത പന്ത് , ഓടിക്കയറിയ വ്ളാസിച്ച് പിടിച്ചെടുത്ത് റയലിന്റെ പോസ്റ്റിലേക്ക് നിറയൊഴിച്ചു.
ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ വള്ാസിച്ചിന്റെ രണ്ടാം ഗോളാണിത്.തുടക്കത്തിലെ ലീഡ് നിലനിര്‍ത്തി സിഎസ്കെഎ വിജയം നേടി. ആദ്യ പകുതിയില്‍ റയല്‍ നിരന്തം ആക്രമണം നടത്തി. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗോളടിക്കാന്‍ അവസരങ്ങള്‍ ഉണ്ടാക്കണം. ഏറെതാമസിയാതെ തന്നെ ഞങ്ങള്‍ ഗോളടി തുടങ്ങുമെന്ന് റയല്‍ കോച്ച് ജൂലന്‍ ലോപെടുഗ്വി പറഞ്ഞു. ഈ വിജയത്തോടെ സിഎസ്കെഎ മോസ്ക്കോ നാലു പോയിന്റുമായി ഗ്രൂപ്പ് ജിയില്‍ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: