Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ന്യായാധിപന്‍ പടിയിറങ്ങുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2018, 03:00 am IST
in Editorial

സംഭവബഹുലമായൊരു കാലഘട്ടം പിന്നിട്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സുപ്രീം കോടതിയുടെ പടിയിറങ്ങുന്നത്. ഔദ്യോഗികമായി വിരമിക്കല്‍ ദിവസം ഇന്നാണെങ്കിലും ഇന്ന് അവധിയായതിനാല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവതത്തിലെ അവസാന ദിവസം ഇന്നലെയായിരുന്നു. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസിലെ വിധി സൃഷ്ടിച്ച അലയൊലികള്‍ അടങ്ങും മുന്‍പുതന്നെയുള്ള പടിയിറക്കം ശ്രദ്ധേയവും വിവാദവുമായ ഒട്ടേറെ വിധികളുടെ നിരയ്‌ക്കും ശേഷമാണ്. ഏറെ വിവാദങ്ങളും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ടായി. അയോധ്യ കേസ് അടക്കം സുപ്രധാനമായ മറ്റു ചില വിധി കാത്തിരിക്കുന്ന സാഹചര്യവുമാണ്.

വ്യക്തിസ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വിധികളില്‍ മിക്കതും. സ്വവര്‍ഗ്ഗരതിയും വിവാഹേതര ലൈംഗിക ബന്ധവും ക്രിമിനല്‍ കുറ്റമല്ലാതാക്കിയതും ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കിയതും ഹാദിയ കേസില്‍ വിവാഹം സാധുവായി വിധിച്ചതും എല്ലാം ആ നിരയില്‍ വരും. സ്ത്രീകളുടെ സുരക്ഷയും അവകാശവും സംബന്ധിച്ച വിഷയങ്ങളില്‍ എന്നും അദ്ദേഹം സ്ത്രീപക്ഷത്തായിരുന്നു. ആധാര്‍ കേസിലും മെഡിക്കല്‍ കോഴ കേസിലും സുപ്രധാന വിധി വന്നതും അദ്ദേഹം നയിച്ച ബഞ്ചില്‍ നിന്നാണ്. കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി അനുവദിച്ച അദ്ദേഹമാണ് കോടതി നടപടികള്‍ ലളിതവത്ക്കരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതും, കൂടുതല്‍ സുതാര്യമാക്കിയതും. ഇതോടെയാണ് ഹര്‍ജികള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ജൂനിയര്‍ അഭിഭാഷകര്‍ക്കു സൗകര്യം ലഭിച്ചത്.  

വിവാദങ്ങള്‍ക്കിടയിലും, തനിക്കെതിരെ ആരോപണങ്ങളുമായി കോടതിക്ക് പുറത്തു കോളിളക്കമുണ്ടാക്കിയ നാലു ജഡ്ജിമാരില്‍ ഒരാളായ രഞ്ജന്‍ ഗൊഗോയിയെ, തന്റെ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചതു വഴി നിഷ്പക്ഷതയുടെ നേര്‍രൂപമായി അംഗീകാരം നേടാനും മിശ്രയ്‌ക്കു കഴിഞ്ഞു. ചീഫ് ജസ്റ്റിസ് ആയി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ ഏറ്റവും സീനിയറായ ജഡ്ജി തന്നെ ആയിരിക്കണമെന്നില്ല എന്ന നിയമ കമ്മിഷന്‍ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണു ജസ്റ്റിസ് മിശ്രയുടെ ഈ നടപടി. തനിക്കെതിരെ ഒളിയമ്പെയ്ത എതിരാളിയെ ഒഴിവാക്കാന്‍ പഴുതുണ്ടായിട്ടും അദ്ദേഹമതു ചെയ്തില്ല. ജസ്റ്റിസ് ഗൊഗോയ് നാളെ അധികാരമേല്‍ക്കും. 

പതിമൂന്നു മാസം നീണ്ട കാലയളവില്‍ ജസ്റ്റിസ് മിശ്ര വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വിധികളുടെ പ്രാധാന്യവും കോടതിക്കു പുറത്തുള്ള പ്രശ്നങ്ങളും ജഡ്ജിമാര്‍ക്കിടയിലെ പ്രശനങ്ങളും ഇംപീച്ച്മെന്റിന്റെ വക്കുവരെയെത്തിയ ആരോപണങ്ങളും അതിനു കാരണമായി. സുപ്രീം കോടതിയുടെ ഭരണത്തലവന്‍ കൂടിയായ അദ്ദേഹം ഭരണകാര്യങ്ങളില്‍ പരാജയമാണെന്നും പക്ഷഭേദം കാണിക്കുന്നുവെന്നുമായിരുന്നു ഏതാനും ജഡ്ജിമാരുടെ ആരോപണം. ഇതിന്റെ പേരില്‍ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിക്കു വെളിയില്‍ പത്രസമ്മേളനം നടത്തിയത് ചരിത്രത്തിലുണ്ടാവാത്ത സംഭവമായിരുന്നു. കോളിളക്കമുണ്ടാക്കിയ ആ സംഭവത്തില്‍ മറുപടി പത്രസമ്മേളനത്തിന് ജസ്റ്റിസ് മിശ്ര തയ്യാറായില്ലെന്നതും ശ്രദ്ധേയമായി. 

ആ സംയമനം ഫലത്തില്‍ പ്രശ്നത്തെ ഒട്ടൊന്നു തണുപ്പിച്ചു. തന്റെ സ്വതസ്സിദ്ധമായ ശൈലിയില്‍ അദ്ദേഹം പ്രവര്‍ത്തനം തുടരുകയും ചെയ്തു. കേസുകള്‍ വിതരണം ചെയ്യുന്നതില്‍ ജസ്റ്റിസ് മിശ്ര പക്ഷപാതിത്വം കാണിക്കുന്നതായി ആരോപിച്ചായിരുന്നു പത്രസമ്മേളനം. താത്പര്യമുള്ള കേസുകള്‍ തനിക്ക് ഇഷ്ടപ്പെട്ടവരുടെ ബഞ്ചില്‍ മാത്രം കൊടുക്കുന്നു എന്നായിരുന്നു ആരോപണം. ഈ നാലംഗ സംഘത്തില്‍പ്പെട്ടയാളാണ് നാളെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേല്‍ക്കുന്ന ജസ്റ്റ്സ് ഗൊഗോയ്. സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ മരണം സംബന്ധിച്ച കേസ് വളരെ ജൂനിയറായ ഒരു ജഡ്ജിയെ ഏല്‍പ്പിച്ചതാണ്, ചീഫ് ജസ്റ്റിസിനെതിരെ അണിനിരക്കാന്‍ മുതിര്‍ന്ന ജഡ്ജിമാരെ പ്രേരിപ്പിച്ചത്. ഇത് ഇംപീച്ച്മെന്റിന്റെ വക്കിലെത്തിയെങ്കിലും ഇതു സംബന്ധിച്ച പ്രതിപക്ഷ നോട്ടീസിന് രാജ്യസഭാ അധ്യക്ഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു.  

സമീപ ഭൂതകാലത്ത് പ്രവൃത്തികൊണ്ടും വിവാദംകൊണ്ടും വിധികളുടെ പ്രാധാന്യം കൊണ്ടും ഏറെ ശ്രദ്ധേയനായ ചീഫ് ജസ്റ്റിസ്, വിവാദങ്ങളില്‍ കുലുങ്ങാത്ത വ്യക്തിയായാണ് വിട പറയുന്നത്. ഒപ്പം നിഷ്പക്ഷതയുടെ കൈപിടിച്ചുകൊണ്ടും. പ്രതികാരവും പ്രത്യാക്രമണവുമല്ല പ്രവര്‍ത്തി വിജയത്തിന് ആധാരമെന്ന് പരമോന്നത കോടതിയുടെ കാവല്‍ക്കാരനായിരുന്ന് അദ്ദേഹം പറയാതെ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.