Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം ഗംഭീരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2018, 01:25 am IST
in Sports

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത് ആരാധകരുടെ പ്രതീക്ഷകാക്കുന്ന പ്രകടനം. മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി മികച്ച മധ്യനിര, അതിനൊത്ത സ്‌ട്രൈക്കര്‍മാര്‍. ഒരു കളികൊണ്ട് ടീമിനെ വിലയിരുത്തുന്നത് ശരിയല്ലെങ്കിലും എടികെയ്‌ക്കെതിരെ അവരുടെ തട്ടകത്തില്‍ നേടിയ മികച്ച വിജയം ബ്ലാസ്‌റ്റേഴ്‌സിന്റെ കിരീട സ്വപ്‌നങ്ങള്‍ക്കു ചിറകുവയ്‌ക്കുമെന്ന് പ്രതീക്ഷിക്കാം. ഇങ്ങനെയൊരു പ്രകടനമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പട ആരാധകര്‍ ടീമില്‍ നിന്ന് പ്രതീക്ഷിച്ചത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സാള്‍ട്ട്‌ലേക്കില്‍ വെന്നിക്കൊടി പാറിച്ചത്. 

4-1-4-1 ശൈലിയില്‍ മധ്യനിരക്ക് മുന്‍തൂക്കം കൊടുത്താണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് ടീമിനെ കളത്തില്‍ വിന്യസിച്ചത്. മധ്യനിരയില്‍ പുതിയതായി എത്തിയ സെര്‍ബിയന്‍ താരം നിക്കോള ക്രമാരവിച്ച് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളില്‍ നിലയുറപ്പിച്ചു. ക്രമാരവിച്ചിന് തൊട്ടുമുന്നിലായി സെയ്‌മിന്‍ലെന്‍ ദുംഗല്‍, ഹാലിചരണ്‍ നര്‍സാരി, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ക്കൊപ്പം മറ്റൊരു സെര്‍ബിയന്‍ താരമായ സ്ലാവിസ സ്‌റ്റൊയനോവിച്ചും എത്തിയതോടെ ആക്രമണ ഫുട്‌ബോളാണ് ഡേവിഡ് ജെയിംസ് ലക്ഷ്യമിട്ടതെന്ന് വ്യക്തമായി. പ്രതിരോധത്തില്‍ നായകന്‍ ജിങ്കനൊപ്പം സെര്‍ബിയന്‍താരം നെമന്‍ജ പെസിച്ച്, ഇന്ത്യയുടെ അണ്ടര്‍’17 ലോകകപ്പ് ടീമിന്റെ പ്രാഥമിക ലിസ്റ്റിലുണ്ടായിരുന്ന 18കാരന്‍ മുഹമ്മദ് റാകിപ്, ലാല്‍റുവാത്താര എന്നിവരും ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. 

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും എടികെയേക്കാള്‍ മുന്നിട്ടുനിന്ന ബ്ലാസ്‌റ്റേഴ്‌സ് അര്‍ഹിച്ചതുതന്നെയാണ് ഈ മികച്ച വിജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. 2015നുശേഷം സീസണിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിക്കുന്നതും ഇതാദ്യം. ഒപ്പം സാള്‍ട്ട്‌ലേക്കില്‍ എടികെയ്‌ക്കെതിരെ ഐഎസ്എല്ലിന്റെ ആദ്യ വിജയവും മഞ്ഞപ്പട നേടി. ഇതിന് മുന്‍പ് എടികെയ്‌ക്കെതിരെ ഒരു ജയം നേടിയത് 2014ലെ ആദ്യ സീസണില്‍ കൊച്ചിയില്‍ നടന്ന മത്സരത്തിലായിരുന്നു. കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചു.

ആദ്യപകുതിയില്‍ അദ്ധ്വാനിച്ച് കളിച്ച സഹലിനെ മാറ്റി ഘാന താരം കറേജ് പെക്കൂസനെ രണ്ടാം പകുതയില്‍ ഡേവിഡ് ജെയിംസ് കളത്തിലിറക്കി. എന്നാല്‍ കഴിഞ്ഞ സീസണിലെപോലെ വെറുതെ ഓടിക്കളിച്ച് ലക്ഷ്യബോധമില്ലാത്ത ഷോട്ടുകള്‍ പായിക്കുകയായിരുന്നു ഇൗ ഘാന താരം ചെയ്തത്. എങ്കിലും പെക്കൂസന്റെ വരവോടെ മധ്യനിരയ്‌ക്ക് കൂടുതല്‍ കൃത്യത കൈവന്നു. 71-ാം മിനിറ്റില്‍ ദുംഗലിനെ പിന്‍വലിച്ച് മലയാളി താരം സി.കെ. വിനീതും കളത്തിലെത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രകടനത്തിന് മൂര്‍ച്ച കൂടി. വലതുവിംഗിലൂടെ മികച്ച മുന്നേറ്റങ്ങളാണ് വിനീത് നടത്തിയത്. മധ്യനിരയില്‍നിന്ന് പന്തെത്തിച്ചാല്‍ മുന്‍നിരയില്‍ തങ്ങള്‍ എത്രമാത്രം അപകടകാരികളാണെന്ന് പോപ്ലാട്‌നിക്കും സ്‌റ്റൊയനോവിച്ചും തെളിയിച്ചു. ഒന്‍പത് മിനിറ്റിന്റെ ഇടവേളയില്‍ എടികെ പോസ്റ്റിലേക്ക് രണ്ടു തവണ നിറയൊഴിച്ച സ്ലൊവേനിയ-സെര്‍ബിയ സഖ്യം ആദ്യകളിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഉജ്ജ്വല വിജയം സമ്മാനിച്ചു.

ഒറ്റ കളികൊണ്ട് ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ അളക്കുന്നത് ശരിയല്ലെങ്കിലും ആരാധകരുടെ പ്രതീക്ഷകള്‍ക്ക് നിറം പകരുന്ന പ്രകടനമാണ് യുവത്വത്തിന് മുന്‍തൂക്കം നല്‍കിയുള്ള ഡേവിഡ് ജെയിംസിന്റെ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയയെതന്ന് പറയാന്‍ കഴിയും. 

ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി ഇനി കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലാണ്. ഒക്ടോബര്‍ അഞ്ചിന് രാത്രി 7.30ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ. ആദ്യമത്സരത്തിലെ ജയം സമ്മാനിച്ച ആത്മവിശ്വാസത്തോടെ ഈ മത്സരത്തില്‍ ഇറങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിയും. ഇരമ്പിയാര്‍ക്കുന്ന അരലക്ഷത്തോളം കാണികള്‍ക്കു മുന്നില്‍ മഞ്ഞപ്പട പുറത്തെടുക്കുന്ന പ്രകടനമാകും ഈ സീസണില്‍ ടീമിന്റെ ഗതി നിര്‍ണയിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

News

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

Kerala

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

India

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

പുതിയ വാര്‍ത്തകള്‍

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.