Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശബരിമല വീക്ഷണം സ്വീകാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2018, 01:04 am IST
in Vicharam

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഭരണഘടനാ വീക്ഷണം വളരെ സ്വീകാര്യമാണ്. ഞാന്‍ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ ഈ വിഷയം ആദ്യം വന്നത് ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണ്ണനും ഞാനും അടങ്ങിയ ബഞ്ചിലായിരുന്നു. കുറച്ച് സമയത്തെ വാദം കേട്ടുകഴിഞ്ഞപ്പോള്‍ ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അതിന് വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ലെന്നുള്ള അഭിപ്രായം ഞാന്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ അതിനോട് ഒട്ടും യോജിച്ചില്ല. അദ്ദേഹം സീനിയര്‍ ജഡ്ജിയായിരുന്നതു കൊണ്ട് ഞങ്ങളുടെ ഡിവിഷന്‍ ബഞ്ചില്‍ ആ കേസിന്റെ വാദം തുടര്‍ന്ന് നടന്നില്ല. 

പിന്നീട് മാറിവന്ന ഡിവിഷന്‍ ബഞ്ചില്‍ അദ്ദേഹവും ജസ്റ്റിസ് ബാലനാരായണ മാരാരും ഒന്നിച്ച് വന്നപ്പോഴാണ് ആ കേസില്‍ വാദം കേട്ടത്. സ്ത്രീകള്‍ക്കുള്ള വിലക്ക് തുടര്‍ന്ന് കൊണ്ടുപോകുന്നതിന് അനുകൂലിച്ചുള്ള വിധിയാണ് ആ ഡിവിഷന്‍ ബഞ്ച് പുറപ്പെടിച്ചത്. അതിന് ഉപോല്‍പദകമായി പറഞ്ഞ കാരണങ്ങളില്‍ പ്രധാനമായത് ദേവപ്രശ്‌നം നടത്തിയപ്പോള്‍ ബ്രഹ്മചാരിയായ ശബരിമല ശാസ്താവിന് സ്ത്രീകളുടെ സാന്നിദ്ധ്യം അനുവദിച്ചുകൂടായെന്നതായിരുന്നു. ആ വിധിയിന്മേലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പുതിയ വിധി ഉണ്ടായിട്ടുള്ളത്. 

ഈശ്വരനെ ആരാധിക്കുന്നതിലേക്ക് സ്ത്രീയും പുരുഷനും ഒന്നുപോലെ അവകാശം ഉണ്ടായിരിക്കണമെന്നുള്ള എന്റെ നിലപാട് ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ഞാന്‍ വച്ചുപുലര്‍ത്തുന്നത് ഇപ്രകാരമാണ്. അതിലെ മദ്ബഹ എന്നു പറയുന്ന സ്ഥലത്ത് (കുര്‍ബാന നടത്തുന്ന പീഠം ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന സ്ഥലം) ഏതു പുരുഷനും പ്രവേശിക്കാമെങ്കിലും ഒരു സ്ത്രീക്കും കാലെടുത്ത് കുത്താന്‍ അനുവാദമില്ല. ഈ സമ്പ്രദായത്തോട് എനിക്ക് വളരെ വിയോജിപ്പുണ്ട്. കുര്‍ബാന നടത്തുന്ന കാര്‍മ്മികരായ പുരോഹിതനോടൊപ്പം ശുശ്രൂഷകന്‍മാരെന്ന നിലയ്‌ക്ക് പുരോഹിതരല്ലാത്ത പുരുഷന്മാര്‍ പലരും മദ്ബഹയില്‍ ഓരോ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഇത് കാണുമ്പോള്‍ ഒരു സ്ത്രീ പോലും അവിടെ കയറാന്‍ പാടില്ലെന്ന വിലക്ക് ഭരണഘടനാ വീക്ഷണത്തില്‍ മാത്രമല്ല ദൈവശാസ്ത്രപരമായി പോലും അംഗീകരിക്കാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല. 

യേശുക്രിസ്തു തന്റെ മാതാവും കൂടെ ഏതെങ്കിലും ദൈവാലയത്തില്‍ ആരാധനയ്‌ക്ക് വന്നാല്‍ യേശുവിനെ മാത്രമേ മഗ്ബഹയില്‍ പ്രവേശിപ്പിക്കുകയുള്ളു. മാതാവ് താഴെ നിന്നോളാന്‍ പറയും. മരണശേഷമാണെങ്കില്‍ മാതാവിന്റെ കല്ലുകൊണ്ടുള്ള പ്രതിമ അഥവാ ശില്‍പ്പം മഗ്ബഹയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുമെന്നും ഫലിത രൂപേണ എന്റെ പ്രസംഗങ്ങളില്‍ ചിലപ്പോള്‍ പറയാറുണ്ട്.

ശബരിമല ക്ഷേത്രത്തില്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകള്‍ക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴത്തെപ്പോലെ വാഹനങ്ങളിലായിരുന്നില്ല തീര്‍ത്ഥാടകര്‍ അന്ന് പോയിരുന്നത്. ദീര്‍ഘദൂരം പല ദിവസങ്ങളിലായി നടന്ന് വന്‍കാടുകളില്‍ കൂടി ഹിംസ്ര ജന്തുക്കള്‍ സഞ്ചരിച്ചിരുന്ന കാലത്ത് തീര്‍ത്ഥാടകര്‍ പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ സ്ത്രീകളെക്കൂടി കൂട്ടാന്‍ ആരും സമ്മതിച്ചിരുന്നില്ല. ഒരു സ്ത്രീയും അതിന് തയ്യാറായിരുന്നുമില്ല. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ഉള്ള ക്ഷേത്രങ്ങളിലും ഹിമാലയത്തിലെ വൈഷ്‌ണോയി ക്ഷേത്രത്തില്‍ ധാരാളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ ആരാധനയ്‌ക്കായി എത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകുന്നതിന് പല പ്രായോഗികമായ സൗകര്യക്കുറവുകള്‍ ഉണ്ടെന്ന് എനിക്കറിയാം. അത് പരിഹരിക്കാനുള്ള ആധുനിക സൗകര്യങ്ങള്‍ ഇപ്പോഴുണ്ട്. 

കേരളത്തില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ പമ്പാ മണപ്പുറത്ത് നടക്കുമ്പോള്‍ രാവിലത്തേയും ഉച്ചയ്‌ക്ക് ശേഷവുമുള്ള സമയത്തില്‍ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അനുവാദമുണ്ട്. രാത്രിയിലെ യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് ചെല്ലാന്‍ അനുവാദമില്ല. അതിന്റെ കാരണം വളരെ സ്പഷ്ഠമാണ്. രാത്രി സമയങ്ങളില്‍ സ്ത്രീകളെ അനുവദിച്ചാല്‍ തിങ്ങിക്കൂടുന്ന പുരുഷന്മാരുടെ ഇടയില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ കൂടി കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി രാത്രി യോഗങ്ങളില്‍ സ്ത്രീകളെക്കൂടി അനുവദിക്കണമെന്നുള്ള ഒരു കാമ്പയിന്‍ ഇപ്പോള്‍ ശക്തമായി നടക്കുന്നുണ്ട്. 

ശബരിമല ക്ഷേത്രത്തില്‍ എല്ലാ സ്ത്രീകളും പോകണമെന്ന് ഈ വിധികൊണ്ട് അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ അവിടെ പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അതിനുള്ള എല്ലാ പ്രായോഗിക ക്രമീകരണങ്ങളും സംരക്ഷണവും ഉണ്ടെങ്കില്‍ അവരെ തടയരുതെന്ന് മാത്രമേ ഞാന്‍ മനസ്സിലാക്കുന്നുള്ളു.

ആചാരങ്ങള്‍ എന്ന നിലയ്‌ക്ക് സ്ത്രീകള്‍ക്കുള്ള വിലക്ക് തുടരണമോയെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഹൈന്ദവ സഹോദരങ്ങളാണ്. ഒരു കാലത്ത് ആചാരങ്ങളായി കണ്ടിരുന്ന ചില മനുഷ്യ വിഭാഗങ്ങള്‍ക്ക് ഉണ്ടായിരുന്ന വിലക്കുകള്‍ ഇപ്പോള്‍ ഇല്ലല്ലോ. ക്ഷേത്രപ്രവേശന വിളംബരം പോലുള്ള പരിഷ്‌കരണങ്ങള്‍ അതിന് ഉദാഹരണമായി പറയാം. ആചാരങ്ങളായി കരുതിയിരുന്നത് അനാചാരങ്ങളായി മനസ്സിലാക്കിയപ്പോഴാണ് അത്തരം വിലക്കുകള്‍ മാറ്റപ്പെട്ടത്. 

അതുപോലെ തന്നെ ശബരിമലയിലെ സ്ത്രീകള്‍ക്കുള്ള വിലക്കും ആചാരങ്ങളെന്നതിന്റെ ന്യയീകരണത്തില്‍ തുടരുന്നത് അഭികാമ്യമാണോ? അത് അനാചാരമായി സമൂഹം കാണുമ്പോള്‍ ആ വിലക്കുകള്‍ ആചാരങ്ങളുടെ വ്യാപ്തിയില്‍ നിന്ന് മാറ്റപ്പെടേണ്ടതല്ലേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.