തിരുവനന്തപുരം: എട്ടാമത് ഏഷ്യന്‍ യോഗ സ്‌പോര്‍ട് ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും. ആദ്യദിനം മുതല്‍ മെഡല്‍വേട്ട ആരംഭിച്ച ഇന്ത്യ രണ്ടാം ദിവസവും മുന്നേറ്റം തുടരുന്നു. രണ്ടാം ദിവസത്തെ അഞ്ച് മത്സരങ്ങളിലും സ്വര്‍ണം, വെള്ളി, വെങ്കലമെഡലുകള്‍ ഇന്ത്യന്‍ താരങ്ങള്‍ നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ യോഗാസന മത്സരത്തില്‍ പ്രബുദ്ധ ദത്ത സ്വര്‍ണവും, സച്ചിന്‍ വെള്ളിയും, അവിഖോ ഹസ്ര വെങ്കലവും നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ യോഗാസന മത്സരത്തില്‍ എ. ഗാനശ്രീയാക്കാണ് സ്വര്‍ണം, സ്‌നേഹ സിന്‍ഹ വെള്ളിയും, എച്ച്. ഖുഷി വെങ്കലവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ (ഗ്രൂപ്പ് -എ) യോഗാസന മത്സരത്തില്‍ സന്ദീപ് ചാതേ സ്വര്‍ണം നേടിയപ്പോള്‍, റാം ഗോസ്വാമി വെള്ളിയും കുല്‍ജീത് സിങ് വെങ്കലവും നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ (ഗ്രൂപ്പ്-എ)യോഗാസന മത്സരത്തില്‍ അനുഷ കര്‍മാകറിനാണ് സ്വര്‍ണം, അനുഷ മജുംദാര്‍, ദയേത സര്‍ക്കാര്‍ എന്നിവര്‍ വെള്ളിയും, നേഹ ഷാ, തായ്‌ലന്‍ഡിന്റെ വരിറ്റ്‌സര തീരകുല്‍വിജാന്‍ എന്നിവര്‍ വെങ്കലവും നേടി.പുരുഷന്‍മാരുടെ യോഗാസനയില്‍ (ഗ്രൂപ്പ്-സി) സോനു റാമിനാണ് സ്വര്‍ണം. പരംജീത് വെള്ളിയും, വിര്‍ഭാന്‍ വെങ്കലവും നേടി.
ഇതോടെ ആദ്യ രണ്ടുദിവങ്ങളില്‍ നടന്ന 10 മത്സരങ്ങളിലും സ്വര്‍ണം നേടി ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതാണുള്ളത്. കഴിഞ്ഞ ഏഴ് ചാമ്പ്യന്‍ഷിപ്പുകളിലും തുടര്‍ച്ചയായി ഭാരതാമാണ് ചാമ്പ്യന്‍മാര്‍.
ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ഗവര്‍ണര്‍ പി. സദാശിവം നിര്‍വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. മന്ത്രി എ.സി. മൊയ്തീന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.
















