നൂദല്‍ഹി: വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് ബിയില്‍ കേരളത്തിന് രണ്ടാം വിജയം. ഛത്തീസ്ഗഡിനെ അവര്‍ ആറു വിക്കറ്റിന് തോല്‍പ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഛത്തീസ്ഗഡ് 39.5 ഓവറില്‍ 138 റണ്‍സിന് പുറത്തായി. തുടര്‍ന്ന് കേരള ഇന്നിങ്ങ്‌സിനിടെ മഴ പെയ്തതിനാല്‍ വിജയലക്ഷ്യം 133 റണ്‍സായി ചുരുക്കി.
നാല്‍പ്പത് ഓവറില്‍ നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി കേരളം 134 റണ്‍സ് നേടി വിജയിച്ചു.
ജലജ് സക്‌സേന 58 റണ്‍സുമായി പുറത്താകാതെ നിന്നു. ഫെറാറിയോ 33 റണ്‍സ് എടുത്തു. സഞ്ജു സാംസണ്‍ ഒരു റണ്‍സിനും ക്യാപ്റ്റന്‍ സച്ചിന്‍ ബേബി മൂന്ന് റണ്‍സിനും പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡ് ഖരെ പുറത്താകാതെ നേടിയ 36 റണ്‍സിന്റെ മികവിലാണ് 138 റണ്‍സ് എടുത്തത്്. കേരളത്തിനായി ജലജ് സക്‌സേന പത്ത് ഓവറില്‍ 31 റണ്‍സിന് നാല് വിക്കറ്റ് വീഴ്‌ത്തി. അക്ഷയ് ചന്ദ്രന്‍ 8.5 ഓവറില്‍ പതിമൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
















