Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കർമ്മനിരതനായ ഭിഷഗ്വരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2018, 02:32 am IST
in Varadyam

ഓരോ മനുഷ്യനേയും ഭൂമിയിലേക്ക് പറഞ്ഞയച്ചിരിക്കുന്നത് നിയതമായ കര്‍മ്മം ചെയ്യുന്നതിനാണ്.  അത് കൃത്യമായി നിര്‍വഹിക്കുക എന്നതിന് നിശ്ചയദാര്‍ഢ്യം വേണം. പ്രതികൂലമായ സാഹചര്യത്തില്‍നിന്നും വളര്‍ന്ന്, ചികിത്സാരംഗത്ത് ഒരു പാരമ്പര്യവും ഇല്ലാത്ത ബൈജു സേനാധിപന്‍ ആ രംഗത്ത് തന്റെ പേരു കൊത്തിവയ്‌ക്കുകയായിരുന്നു. താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ വൈദഗ്‌ദ്ധ്യം നേടി ലോകമെമ്പാടും പറന്ന കര്‍മ്മനിരതനായ ഭിഷഗ്വരന്‍. തനി നാട്ടിന്‍പുറത്തെ സാധാരണ കുടുംബത്തില്‍ പിറന്ന് പ്രശസ്തനായത് ദൈവനിയോഗത്താല്‍ മാത്രം. കഥകളിലും സിനിമകളിലും കണ്ട വില്ലന്‍വേഷങ്ങളെ നേരില്‍ കണ്ട അനുഭവം ഡോക്ടര്‍ പങ്കുവയ്‌ക്കുന്നത് മനസ്സിലാക്കുമ്പോള്‍ കഷ്ടം തോന്നും. മനുഷ്യജീവനെ വകവരുത്തുവാനായി ശ്രമിച്ച് ഒരു  ഡോക്ടറുടെ പേരു ചീത്തയാക്കാന്‍ യത്‌നിക്കുന്ന ആരോഗ്യമേഖലയെ ഓര്‍ത്ത് ലജ്ജ തോന്നുകയാണ്.

തൊഴുത്തില്‍ക്കുത്ത് മൂലം ഓരോ മേച്ചില്‍പ്പുറം തേടിപ്പോകേണ്ട അവസ്ഥ സേനാധിപന്‍ ഡോക്ടര്‍ക്കും ധാരാളം ഉണ്ടായി. ഒട്ടേറെ ശിഷ്യരെ വാര്‍ത്തെടുത്ത അധ്യാപകനെന്നും ഖ്യാതി നേടിയ  ഇദ്ദേഹം 60 വയസ്സുള്ള അച്ഛന്റെ പ്രായക്കാരനേയും പഠിപ്പിച്ചു. അധ്യാപകന് 32 വയസ്സ്. പത്തുംപതിനഞ്ചും സര്‍ജറികള്‍ വിശ്രമവും ഭക്ഷണവും ഒഴിവാക്കി ആവേശത്തോടെയും സേവനതൃഷ്ണയോടെയും ചെയ്തുതീര്‍ത്തു. ഖ്യാതി കേട്ടറിഞ്ഞുവന്ന രോഗികളും കുറവല്ല.

ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനാണ് ഗുരുദേവന്റെ നിര്‍ദ്ദേശപ്രകാരം ഡോ.ബൈജുവിന്റെ അച്ഛന്  സേനാധിപന്‍ എന്ന പേരു നിശ്ചയിച്ചത്. തന്റെ മക്കളിലും ബൈജുസാര്‍ സേനാധിപന്‍ ചേര്‍ത്തുവച്ചിട്ടുണ്ട്. ഡോക്ടര്‍ക്ക് വിദ്യാഭ്യാസകാലത്ത് ജയില്‍വാസവും വേണ്ടിവന്നു. കവിസമ്മേളനം, അടൂര്‍, അരവിന്ദ സിനിമ എന്നിവയും ലഹരിയായിരുന്നു. നാഗര്‍കോവിലിലെ ഒരാശുപത്രിയില്‍ സര്‍ജറിക്കു ക്ഷണംകിട്ടി ചെല്ലവെ അവിടുത്തെ തീയറ്റര്‍ അപര്യാപ്തതയുടെ കൂടായിരുന്നു. കേരളത്തിലെ ആരോഗ്യമേഖലയുടെ മേന്മ നമുക്കവിടെ വായിക്കാം.

ഭാര്യ അയോഡിന്‍ നേത്രരോഗ വിദ്ഗ്ധയാണ്. ഒരു കുടുംബനാഥന്‍ എന്ന വേഷം ബൈജു സേനാധിപന് യഥാവിധി നിര്‍വഹിക്കാനായില്ല. കുട്ടികള്‍ക്ക് അച്ഛന്റെ സാന്നിദ്ധ്യം അപ്രാപ്യമായിരുന്നു. തന്റെ പ്രവര്‍ത്തന മേഖലയില്‍ സധൈര്യം കുതിച്ചതിന്റെ  കീര്‍ത്തി ഈ മഹത്തായ ചികിത്സകന് എന്നും നിലനില്‍ക്കും. സ്‌നേഹാര്‍ദ്രം എന്ന ഒരു പ്രസ്ഥാനത്തിന് കൂടി ഡോക്ടര്‍ തുടക്കംകുറിച്ചു. സാമ്പത്തിക പരാധീനതയില്‍ ഒരാളും ചികിത്സ കിട്ടാതെ പോകരുതെന്ന നിശ്ചയം ഡോ.ബൈജു സേനാധിപനുണ്ടായിരുന്നു. ഈ പ്രസ്ഥാനം സാധാരണക്കാര്‍ക്ക് അത്താണിയാണിന്ന്.

ഈ മഹാനായ ശസ്ത്രക്രിയാ വിദഗ്‌ദ്ധന്റെ ജീവചരിത്രം സേവ്യര്‍ ജെ. ‘സ്‌നേഹാര്‍ദ്രം സേനാധിപന്‍’ എന്ന പുസ്തകത്തിലൂടെ നമുക്ക് പരിചയപ്പെടുത്തുകയാണ്. നല്ല ഒഴുക്കുള്ള ഭാഷയിലൂടെ ഒരു കാലഘട്ടത്തിന്റെ മഹാനെ നമ്മെ കാണിച്ചുതരികയാണ്. നാമെല്ലാം അനുകരിക്കേണ്ട ഈ കീര്‍ത്തിമാനെ വായിക്കാനാവുംവിധം ലഭിച്ചത് വായനക്കാരുടെ ഭാഗ്യം തന്നെയാണ്. ദാരിദ്ര്യത്തിന്റെ താഴെത്തട്ടില്‍നിന്നും പഠിച്ചുവലുതായി ആകാശത്തോളം കീര്‍ത്തി നേടുമ്പോഴും വിനീതനാണ് ഇദ്ദേഹം. ലോകത്തില്‍ ഇദ്ദേഹത്തിന്റെ കൈത്തഴക്കം, വേഗത എന്നിവ ഫിലിം വഴി കണ്ടുപഠിക്കുകയാണ് പുതിയ തലമുറക്കാരും പ്രൊഫഷണല്‍ വിദഗ്‌ദ്ധരും. 

പാലേലി മോഹൻ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.