ലുസാനെ: ചാമ്പ്യന്‍സ് ലീഗില്‍ വലന്‍സിയക്കെതിരായ മത്സരത്തില്‍ യുവന്റസിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ റഫറി പുറത്താക്കിയ വിവാദ സംഭവം ഈ മാസം 27 ന് പരിശോധിക്കുമെന്ന് യുവേഫ അറിയിച്ചു.
വലന്‍സിയയുടെ ജെയ്‌സണ്‍ മുറില്ലോയെ ഫൗള്‍ ചെയ്തതിനാണ് റൊണാള്‍ഡോയെ ചുവപ്പ് കാര്‍ഡ് കാട്ടി റഫറി പുറത്താക്കിയത്്. എന്നാല്‍ ടിവി റിപ്ലേയില്‍ ചുവപ്പ് കാര്‍ഡിന് അര്‍ഹമായ ഫൗള്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് റഫറിയുടെ തീരുമാനം ശരിയായില്ലെന്ന് ആക്ഷേപം ഉയര്‍ന്നു.
റഫറിയെ ന്യായീകരിച്ചും ഒട്ടേറെപേര്‍ രംഗത്തെത്തിയിട്ടുണ്ട്. എതിര്‍ ടീമിലെ കളിക്കാരന്റെ തലയില്‍ കൈകൊണ്ട് സ്പര്‍ശിക്കുന്നത് കുറ്റകരമാണെന്നാണ് ഫിഫ നിയമത്തില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ റഫറിയുടെ തീരുമാനം ശരിയാണെന്നാണ് അവരുടെ വാദം.
















